For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാ ജില്ലകളിലും പോയി പെണ്ണ് കെട്ടി; ആദ്യ ബന്ധം പിരിഞ്ഞപ്പോഴും ഇതേ നാടകമായിരുന്നെന്ന് ശാന്തിവിള ദിനേശന്‍

  |

  അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുകളിലായി ചര്‍ച്ചയാവുന്നത്. പതിമൂന്ന് വയസുള്ള കുഞ്ഞിന്റെ അമ്മയുമായി അദ്ദേഹം അടുപ്പത്തിലാണെന്ന് ആരോപിച്ച് അമ്പിളി രംഗത്ത് വന്നതോടെ അവര്‍ക്കെതിരെ ആരോപണങ്ങളുമായി ആദിത്യനും എത്തി. ഒടുവില്‍ ആത്മഹത്യ ശ്രമം നടത്തി കേസില്‍ നിന്ന് രക്ഷപ്പൊടനുള്ള ശ്രമത്തിലാണ് അദ്ദേഹമെന്ന് പറയുകയാണ് ശാന്തിവിള ദിനേശന്‍.

  കൊവിഡിനെക്കാളും ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്നത് എല്ലാ ജില്ലയില്‍ നിന്നും കല്യാണം കഴിച്ച ആദിത്യനെ കുറിച്ചാണല്ലോ. എനിക്ക് അച്ഛനും അമ്മയുമില്ലാത്ത അനാഥനാണ്, കേറി കിടക്കാന്‍ ഇടമില്ല എന്നെ സഹായിക്കണം എന്നിങ്ങനെ പറഞ്ഞ് കാണുന്ന എല്ലാ ജില്ലകളിലും പോയി പെണ്ണ് കെട്ടുന്ന കഥയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അയാള്‍ കൈ ഞരമ്പ് മുറിച്ച് ആശുപത്രിയിലാവുന്നു. അതൊക്കെ വെറും നമ്പറാണെന്ന് ഭാര്യയായിരുന്ന കുട്ടി പറയുന്നുണ്ട്. ആ കുട്ടി പറഞ്ഞത് സത്യമാണ്.

   jayan-ambili

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നിന്ന് ഒരു കുട്ടിയെ വിവാഹം കഴിച്ചു. ഇപ്പോള്‍ സീരിയലില്‍ അഭിനയിക്കുന്ന സോനു ആണത്. ഒരിക്കല്‍ ആ കുട്ടി എന്നെ കാണാന്‍ സ്റ്റുഡിയോയില്‍ വന്നു. അന്ന് ഞാന്‍ ചെയ്യാന്‍ പോവുന്ന സീരിയലില്‍ വേഷമുണ്ടെന്ന് പറഞ്ഞു. അമ്മ ഹോമിയോ ഡോക്ടറും അച്ഛന്‍ ബോംബെയില്‍ ജോലി ചെയ്യുന്നു, ഒരു അനിയനുമടക്കം നല്ല കുടുംബത്തിലുള്ള കുട്ടിയാണ്. അങ്ങനെ സംസാരിച്ച് വന്നപ്പോഴാണ് അവരുടെ കല്യാണം കഴിഞ്ഞെന്ന് അറിയുന്നത്. കല്യാണവും കഴിഞ്ഞു, വേര്‍പിരിയുകയും ചെയ്‌തെന്ന് പറഞ്ഞു. ആ കുട്ടി പറഞ്ഞ കഥകള്‍ കേള്‍ക്കണം.

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ വിഎസ് സജി എന്നെ വിളിക്കുന്നു. ദിനേശേ... നമ്മുടെ ആദിത്യന്‍ ഉറക്കഗുളിക എന്തോ കഴിച്ച് ശംഖുമുഖം ബീച്ചില്‍ കിടക്കുന്നു എന്ന് പറഞ്ഞു. എന്താ കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ സോനുവുമായിട്ടുള്ള കേസ് പ്രശ്‌നമാവുമെന്ന് കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു. ഇവന്റെ പ്രവൃത്തികളൊക്കെ കണ്ടാല്‍ സീരിയല്‍ രംഗത്തെ മമ്മൂട്ടിയോ മോഹന്‍ലാലോ ആണെന്ന് തോന്നും. പക്ഷേ അങ്ങനൊന്നുമല്ല.

  ജയന്‍ എന്ന അതുല്യ കലാകാരന്റെ പേര് വിറ്റ് തിന്ന് നടക്കുന്നൊരുത്തനാണെന്ന് ഞാന്‍ പറയും. ആദ്യ വിവാഹം വേര്‍പിരിഞ്ഞ് രണ്ടാമതൊന്നിലേക്ക് പോവുന്നത് സാധാരണമെന്ന് പറയാം. പക്ഷേ ഇവന്‍ അഞ്ചോ ആറോ പെണ്‍കുട്ടികളുടെ ജീവിതമാണ് നശിപ്പിച്ചിരിക്കുന്നത്. അമ്പിളി ദേവിയും അവരുടെ അമ്മയുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കണമെന്നും ഒരു യൂട്യൂബ് ചാനലിലൂടെ സംസാരിക്കവേ ശാന്തിവിള ദിനേശന്‍ പറയുന്നു.

  മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

  വീഡിയോ കാണാം

  English summary
  Ambili Devi - Adithyan Jayan Issue: Santhivila Dinesh Opens Up Adithyan Has Wife In All Districts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X