For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അമ്പിളി ദേവി, പിന്തുണയുമായി കൂടെ ഉണ്ടാവണമെന്ന് താരം

  |

  ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട തരാമാണ് അമ്പിളി ദേവി. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് അമ്പിളി ദേവി, നൃത്തത്തിലൂടെയാണ് താരം അഭിനയത്തിൽ എത്തുന്നത്. ബാലതാരമായിട്ടാണ് അമ്പിളി ദേവി എത്തുന്നത്. താഴ്വരപ്പക്ഷികൾ എന്ന കുട്ടികളുടെ പരമ്പരയിലൂടെയായിരുന്നു തുടക്കം. സമയം എന്ന സീരിയലിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് ശേഷം മിനിസ്ക്രീനിൽ നിന്ന് മികച്ച കഥാപാത്രങ്ങൾ നടിയെ തേടി എത്തുകയായിരുന്നു.സഹയാത്രികയ്ക്കു സ്നേഹപൂർവ്വം ആണ് അമ്പിളി ദേവിയുടെ ആദ്യത്തെ സിനിമ. മീരയുടെ ദുഃഖവും മുത്തുവിൻറെ സ്വപ്നവും എന് ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ആദ്യ ദിവസം ആ കുട്ടി വന്നില്ല, വലിയ പനി ആയിരിക്കുമെന്നാണ് വിചാരിച്ചു, ആദ്യ പ്രണയത്തെ കുറിച്ച് ഫുക്രു

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി വീണ്ടും സീരിയലിൽ സജീവമാവുകയാണ്. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിനെ തുടർന്ന് ഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഏറ്റവും പുതിയ പരമ്പരയായ തുമ്പപ്പൂവിലൂടെയാണ് അമ്പിളി ദേവി മടങ്ങി എത്തുന്നത്. നടി തന്നെയാണ് തന്റെ മടങ്ങി വരവ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

  ഒട്ടും പറ്റാതെ വന്നപ്പോള്‍ സുഹൃത്തുക്കളെ വിളിച്ചു വരുത്തി, തെലുങ്ക് സിനിമ സെറ്റിനെ കുറിച്ച് ബിജു മേനോൻ

  സോഷ്യൽ മീഡിയയിൽ സീരിയലിന്റെ പ്രെമോ പങ്കുവെച്ച് കൊണ്ടാണ് മടങ്ങി വരവിനെ കുറിച്ച് പറയുന്നത്. രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പ്രിയപ്രേക്ഷകർക്ക് മുന്നിലേക്ക് തുമ്പപ്പൂവിലെ മായയായി. മായയേ വിശ്വസിച്ചു എന്നെ ഏൽപ്പിച്ച പ്രൊഡ്യൂസർ ഉമാധരൻ സർ, ഡയറക്ടർ ദിലീപ് സർ, പ്രിയപ്പെട്ട സംഗീത ചേച്ചി, പ്രിയ സഹപ്രവർത്തകർ എല്ലാവർക്കും നന്ദി. എന്നും എന്നെ സ്നേഹിച്ചിട്ടുള്ള പ്രിയ പ്രേക്ഷകരുടെ പ്രോത്സാഹനവും പ്രാർത്ഥനയും ഇനിയും പ്രതീക്ഷിക്കുന്നു. തുമ്പപ്പൂ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8 മണിക്ക് മഴവിൽ മനോരമയിൽ... താരം ഫേസ്ബുക്കിൽ കുറിച്ചു. നടിക്ക് എല്ലാവിധ ആശംസയുമായി ആരാധകർ എത്തിയിട്ടുണ്ട്.

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മൃദുല വിജയ് ആണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീ കേരളം സംപ്രേക്ഷണം ചെയ്ത പൂക്കാലം വരവായി എന്ന പരമ്പരയ്ക്ക് ശേഷം മൃദുല അഭിനയിക്കുന്ന സീരിയലാണ് തുമ്പപ്പൂ, വീണ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അധികം മേക്കപ്പ് ഉപയോഗിക്കാതെയാണ് നടി ഈ സീരിയലിൽ പ്രത്യക്ഷപ്പെടുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സംഗീത മോഹൻ ആണ് തുമ്പപ്പൂവിന് വേണ്ട തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നിത്. അധ്യാപികയായ ഷര്‍മിള വിയുടേതാണ് കഥ. സീരിയൽ ആരംഭിച്ചിട്ടുണ്ട്.

  ആത്മസഖിയ്ക്ക് ശേഷം സംഗീത മോഹൻ മഴവിൽ മനോരമയ്ക്ക് വേണ്ടി എഴുതുന്ന പരമ്പരയാണിത്. പ്രെമോ വീഡിയോ പങ്കുവെച്ച് കൊണ്ട് താരം തന്നെയാണ തുമ്പപ്പൂവിനെ കുറിച്ച് തന്റെ ആരാധകരോട് പങ്കുവെച്ചത്. എല്ലാവരുടേയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും സംഗീത പറഞ്ഞിരുന്നു. തുമ്പപ്പൂവിനെ കുറിച്ചുള്ള സംഗീതയുടെ വാക്കുകൾ ഇങ്ങനെ..' ആത്മസഖി'യ്ക്ക് ശേഷം മഴവിൽ മനോരമയ്ക്ക് വേണ്ടി ഞാൻ തിരക്കഥയും സംഭാഷണവുമെഴുതുന്ന പുതിയ പരമ്പരയാണ് 'തുമ്പപ്പൂ...'കഥയേയും കഥാപാത്രങ്ങളേയും പ്രേക്ഷകമനസുകളിലേക്ക് കൈപിടിച്ചു നടത്താനുള്ള എന്റെ ശ്രമങ്ങളിൽ പ്രാർത്ഥനയായ് കൂടെ ഉണ്ടാവണം..എല്ലാവരും.... സംഗീത പറഞ്ഞിരുന്നു. കൂടാതെ തുമ്പപ്പൂവിലെ ലിറിക്സും സംഗീത പങ്കുവെച്ചിരുന്നു. 'തുമ്പപ്പൂ'വിനു വേണ്ടി ഞാനെഴുതിയ വരികൾ.. സംഗീതം - അനിൽ ബാലകൃഷ്ണൻപാടിയത് - അഭിനന്ദ എം കുമാർ... എന്ന് കുറിച്ചു കൊണ്ടാണ് വരികൾ പങ്കുവെച്ചത്.

  Ambili Devi Biography | അമ്പിളി ദേവി ജീവചരിത്രം | FilmiBeat Malayalam

  ടെലിവിഷൻ സീരിയലുകളിൽ ഇതുവരെ വന്നിട്ടില്ലാത്ത ഒരു നായകനും നായികയുമാണ് നമ്മുടെ ഹൈലൈറ്റ് എന്നാണ് തുമ്പപ്പൂവിനെ കുറിച്ച് സംഗീത പറഞ്ഞത്. വിക്കനായ നായകനും തീരെ അണിഞ്ഞൊരുങ്ങാൻ താൽപര്യമില്ലാത്ത അതിന് സാഹചര്യം ഇല്ലാത്ത നായികയുമാണ്. ഇത് രണ്ടും സീരിയലിൽ ശരിക്കും അൺയൂഷ്വൽ ആണ്. ഫിക്ഷൻ ആണെന്ന് പറഞ്ഞാലും സീരിയലിൽ പലപ്പോഴും ഒട്ടും ദഹിക്കാത്ത സിറ്റുവേഷനുകൾ ആയിരിക്കും പതിവ്. പക്ഷേ 'തുമ്പപ്പൂ' ജീവിതഗന്ധിയായ ഒരു കഥ പറയുന്നു. ശരിക്കും റിയൽലൈഫ് സിറ്റുവേഷനുകളും ഇമോഷനുകളുമാണ്. പച്ചയായ ജീവിതം നേരിട്ട് കാണുന്ന ഒരു അനുഭവമായിരിക്കും 'തുമ്പപ്പൂ'. സാധാരണ സീരിയൽ പാറ്റേണുകളിൽ നിന്ന് ശരിക്കും മാറിയിട്ടാണ്. ശരിക്കും സ്വാഭാവികമായ സംഭാഷണങ്ങളാണ് എഴുതാൻ ശ്രമിക്കുന്നതും. ആ ഒരു വ്യത്യാസം ഉറപ്പായും പ്രേക്ഷകർക്ക് 'തുമ്പപ്പൂ'വിൽ കാണാനാവുമെന്നുമായിരുന്നു സംഗീത മോഹൻ പറഞ്ഞത്.

  English summary
  Ambili Devi Announces New Hapineess, Will Be A Part Of Mazhavila manorama New Serial Thumbapoo,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X