For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മമഴവില്ലിനോട് കിടപിടിക്കാനായി മറ്റ് ചാനലുകള്‍ ചെയ്തത്? പതിവുകള്‍ പലതും തെറ്റി,ഇതായിരുന്നു ലക്ഷ്യം

  |

  റേറ്റിങ് നിലനിര്‍ത്തുന്നതിനായി ചാനലുകള്‍ പല തരത്തിലുള്ള ശ്രമങ്ങളാണ് നടത്താറുള്ളത്. റിയാലിറ്റി ഷോ, സീരിയല്‍, മറ്റ് വിനോദ പരിപാടികള്‍ എന്നിവയ്ക്കായി പ്രേക്ഷകര്‍ തങ്ങളുടെ ചാനലിനെത്തന്നെ ആശ്രയിക്കണമെന്നാണ് അണിയറപ്രവര്‍ത്തകരുടെ മനസ്സില്‍. അതിനാല്‍ത്തന്നെ എല്ലാത്തിലും പുതുമയും വ്യത്യസ്തതയും കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കാറുണ്ട്. റേറ്റിങ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി നടത്തുന്ന ചില തന്ത്രങ്ങള്‍ ഇടയ്ക്ക് വിലപ്പോവാറുമില്ല. ഇതേക്കുറിച്ചൊക്കെ പ്രേക്ഷകരും ഇന്ന് ബോധവാന്‍മാരാണ്. അതുകൊണ്ടുതന്നെ ഏത് ചാനല്‍ കാണണമെന്ന് തീരുമാനിക്കേണ്ടതും അതാത് വ്യക്തികളാണ്.

  തനിനാടനായി മമ്മൂട്ടിയും മോഹന്‍ലാലും, നിറപുഞ്ചിരിയോടെ സിങ്കവും, അമ്മമഴവില്ല് വിശേഷങ്ങളേറെ, കാണാം!

  മലയാള സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ഒരുമിച്ചെത്തിയ പരിപാടിയായിരുന്നു അമ്മമഴവില്ല്. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി ഗംഭീര വിജയമായി മാറിയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. തലസ്ഥാന നഗരിയില്‍ അരങ്ങേറിയ പരിപാടി അടുത്തിടെയാണ് ചാനലില്‍ പ്രേക്ഷപണം ചെയ്തത്. കൃത്യമായി പറഞ്ഞാല്‍ ശനി, ഞായര്‍ ദിവസങ്ങളിലായി രണ്ട് ഭാഗങ്ങളിലായാണ് പരിപാടി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പ്രൈം ടൈമില്‍ പ്രക്ഷേപണം ചെയ്ത പരിപാടിയോട് കിടപിടിക്കുന്നതിനായി മറ്റ് ചാനലുകളും രംഗത്തുണ്ടായിരുന്നു.

  മോഹന്‍ലാലിന് 58ാം പിറന്നാള്‍, ഇത്തവണത്തെ സര്‍പ്രൈസുകള്‍ ഇതൊക്കെ! ആഘോഷം എങ്ങനെയാണെന്നറിയേണ്ടേ? കാണൂ!

  അമ്മയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി

  അമ്മയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി

  മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് നടത്തിയ പരിപാടിയാണ് അമ്മമഴവില്ല്. തിരക്കിട്ട ഷെഡ്യൂളുകളും ചിത്രീകരണത്തിരക്കും മാറ്റി വെച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ അമ്മമഴവില്ലിന് പിന്നാലെയായിരുന്നു. പരിപാടി നടക്കുന്നതിന് മുന്നോടിയായി ചിത്രീകരണം മാറ്റി വെക്കാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും വിദേശത്തേക്ക് പോകേണ്ടി വന്ന സംഘം സിനിമയുമായി മുന്നോട്ട് പോവുകയായിരുന്നു. പരിപാടിക്ക് മുന്‍പ് നടത്തിയ റിഹേഴ്‌സല്‍ ക്യാംപിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

  മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്തു

  മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്തു

  തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു പരിപാടി അരങ്ങേറിയത്. നേരിട്ടെത്തി പരിപാടി കാണാന്‍ കഴിയാത്തവര്‍ ചാനലിലെ പ്രക്ഷേപണത്തിനായി കാത്തിരിക്കുകയായിരുന്നു. അധികനാള്‍ കഴിയുന്നതിന് മുന്‍പ് തന്നെ പരിപാടി ചാനലില്‍ പ്രക്ഷേഫമം ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. അത് പ്രകാരമാണ് ശനിയും ഞായറുമായി പരിപാടി സംപ്രേഷണം ചെയ്തത്.

  പ്രൈം ടൈമിലെ റേറ്റിങ്

  പ്രൈം ടൈമിലെ റേറ്റിങ്

  പ്രൈം ടൈമിലായിരുന്നു പരിപാടി പ്രക്ഷേപണം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ വന്‍ഹൈപ്പ് ഉണ്ടാക്കിയതിന് ശേഷമാണ് പരിപാടി സംപ്രേഷണം ചെയ്തത്. ഇടക്കാലത്ത് വെച്ച് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുകയെന്ന ലക്ഷ്യവും അധികൃതകര്‍ക്കുണ്ടായിരുന്നു. വിനോദ പരിപാടികള്‍ക്കായി തുടങ്ങിയ പുതിയ ചാനലിനോട് കിടപിടിക്കാനായി മറ്റ് ചാനലുകള്‍ നടത്തുന്ന ശ്രമത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് തന്നെ കൃത്യമായി മനസ്സിലായിരുന്നു.

  പ്രേക്ഷകരെ പിടിച്ചുനിര്‍ത്തണം

  പ്രേക്ഷകരെ പിടിച്ചുനിര്‍ത്തണം

  ഇതുവരെയുള്ള വ്യൂവേഴ്‌സിനെ നിലനിര്‍ത്തി പുതിയവരെക്കൂടി ആകര്‍ഷിക്കാനാണ് ഓരോ ചാനലും ശ്രമിക്കുന്നത്. പ്രമേയത്തിലായാലും അവതരണത്തിലായാലും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തങ്ങളുടെ ഉള്ളടക്കമെന്ന് പലരും വാശിപിടിക്കുന്നതിന് പിന്നിലെ കാരണവും ഇതാണ്. സീരിയലുകളില്‍ വരെ ഈ മാറ്റം പ്രകടമാണ്. സിനിമയെ വെല്ലുന്ന സെറ്റുകളും സിനിമാതാരങ്ങളെ അതിഥിയായി പങ്കെടുപ്പിക്കുന്നതുമൊക്കെ ഈ യഞ്ജത്തിന്റെ ഭാഗമായാണ്.

  പതിവുകള്‍ തെറ്റിച്ചു

  പതിവുകള്‍ തെറ്റിച്ചു

  അമ്മമഴവില്ല് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്നുവെന്നറിഞ്ഞപ്പോള്‍ നോക്കിയിരിക്കാന്‍ മറ്റ് ചാനലുകള്‍ തയ്യാറായിരുന്നില്ല. പതിവുകള്‍ പലതും തെറ്റിക്കാന്‍ അവരും തയ്യാറായി. ഒരു വിഭാഗത്തെ സംബന്ധിച്ച് പോസിറ്റീവായ നീക്കമാണ് ഇതെങ്കിലും മറുവിഭാഗത്തിന് അത്ര നല്ല കാര്യമായിരുന്നില്ല ഇത്. പരിപാടിയുടെ ടൈമിങ്ങ് മാറ്റിയെന്ന് മാത്രമല്ല ഞായറാഴ്ചയിലും പരമ്പരകള്‍ കാണിച്ചാണ് ചാനല്‍ വ്യത്യസ്തമായത്.

  ഞായറാഴ്ചയിലും സീരിയല്‍

  ഞായറാഴ്ചയിലും സീരിയല്‍

  മഴവില്‍ മനോരമയില്‍ അമ്മമഴവില്ല് തകര്‍ക്കുമ്പോള്‍ ഏഷ്യാനെറ്റില്‍ പരമ്പരകളായിരുന്നു പ്രൈം ടൈമില്‍ ഉണ്ടായിരുന്നത്. സീരിയല്‍ പ്രേമികളെ സംബന്ധിച്ച് ഇത് നല്ലൊരു കാര്യമായി തോന്നിയേക്കാം. എന്നാല്‍ സാധാരണ പ്രേക്ഷകന് ഇതത്ര നല്ല കാര്യമയല്ല അനുഭവപ്പെട്ടത്. പൊതുവെ ഞായറാഴ്ച സീരിയലുകള്‍ ഉണ്ടാവാറില്ല. നേരത്തെ ശനിയും ഇങ്ങനെയായിരുന്നു. എന്നാല്‍ ഇടക്കാലത്ത് വെച്ച് ശനിയാഴ്ചയും പരമ്പരകള്‍ പ്രക്ഷേപണം ചെയ്ത് തുടങ്ങി.

  ഇനിയും ഇതാവര്‍ത്തിക്കുമോ?

  ഇനിയും ഇതാവര്‍ത്തിക്കുമോ?

  യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതും യാതൊരുവിധ പോസിറ്റീവുമില്ലാത്ത തരത്തിലുള്ള സീരിയലുകളോട് പ്രേക്ഷകര്‍ക്ക് താല്‍പര്യമില്ല. വിവിധ ചാനലുകളിലായി പ്രക്ഷേപണം ചെയ്യുന്ന പല സീരിയലുകളുടെയും അവസ്ഥ ഇത് തന്നെയാണെന്ന് കാണികള്‍ പറയുന്നത്. ഇനിയുള്ള ഞായറാഴ്ചകളിലും ഈ അവസ്ഥയാകുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറിയിരുന്നു.

  സൂര്യയായിരുന്നു താരം

  സൂര്യയായിരുന്നു താരം

  അമ്മമഴവില്ലിലെ മുഖ്യാതിഥി സൂര്യയായിരുന്നു. മോഹന്‍ലാലിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് താരം എത്തിയത്. തലസ്ഥാന നഗരിയിലേക്കെത്തിയതിന് ശേഷം താരങ്ങളുടെ റിഹേഴ്സല്‍ ക്യാംപും സൂര്യ സന്ദര്‍ശിച്ചിരുന്നു. മഴ ഭീഷണിയുയര്‍ത്തിയപ്പോള്‍ പരിപാടി തുടങ്ങാനായി അക്ഷമയോടെ കാത്തിരുന്നവരില്‍ സൂര്യയുമുണ്ടായിരുന്നു. യുവതാരങ്ങളും മുതിര്‍ന്ന താരങ്ങളുമൊക്കെ സെല്‍ഫിയെടുത്ത് ആഘോഷമാക്കി മാറ്റുകയായിരുന്നു അദ്ദേഹത്തിന്‍റെ വരവിനെ. നിറപുഞ്ചിരിയുമായി സെല്‍ഫിക്ക് പോസ് ചെയ്യുകയായിരുന്നു സൂര്യ. മഴവില്‍ മനോരമയിലെ താരം സൂര്യയായിരുന്നുവെങ്കില്‍ ഏഷ്യാനെറ്റിന്‍റെ മുഖ്യാതിഥി കമല്‍ഹസനായിരുന്നു.

  കമല്‍ഹസനെത്തിയപ്പോള്‍

  കമല്‍ഹസനെത്തിയപ്പോള്‍

  അങ്കമാലിയില്‍ വെച്ച് നടത്തിയ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ മുഖ്യാതിഥിയായി എത്തിയത് ഉലകനായകന്‍ കമല്‍ഹസനായിരുന്നു. കമല്‍ഹസനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവെച്ച് താരങ്ങള്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. പരിപാടിക്കിടയിലെ വീഡിയോ ക്ലിപ്പിംഗുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

  English summary
  Ammamzhavillu rating clash for other channels
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X