For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിഖിൽ മാറിയത് അംഗീകരിക്കാൻ കഴിഞ്ഞില്ല, അമ്പാടി-അലീന റിയൽ ലൈഫ് കോമ്പോയെ കുറിച്ച് ശ്രീതു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് അമ്മയറിയാതെ. 2021 സെപ്റ്റംബർ 1 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. ശ്രീതു കൃഷ്ണൻ, നിഖിൽ നായർ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാർത്ഥ പേരിനെക്കാളും അമ്പാടി അലീ ടീച്ചർ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇവർ. അടുത്ത ഇടയ്ക്ക് അമ്പാടി സീരിയലിൽ നിന്ന് പിൻമാറിയിരുന്നു. അമ്പാടിയായി നിഖിലിനെ തിരികെ കൊണ്ട് വരണമെന്ന് ആരഞ്ഞ് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. പ്രേക്ഷകരുടെ ആവശ്യം ശക്തമായപ്പോൾ അമ്പാടിയെ സീരിയലിലേയ്ക്ക് തിരികെ കൊണ്ട് വരുകയായിരുന്നു.

  ഋഷിയുടേയും സൂര്യയുടേയും റൊമൻസിന് വിമർശനം, കൂടെവിടെ പരമ്പരയെ പിന്തുണച്ച് ആരാധകർ, അവർ പ്രേമിക്കട്ടെ

  മലയാളി പ്രേക്ഷകർക്ക് പുതുമുഖങ്ങളായിരുന്നു നിഖിലും ശ്രീതുവും. എന്നാൽ ചെറിയ സമയം കൊണ്ട് തന്നെ താരങ്ങൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. തമിഴ് സീരിയൽ രംഗത്ത് നിന്നാണ് ശ്രീതു മലയാളത്തിൽ എത്തുന്നത്. ഇപ്പോഴിത തന്റെ വിശേശം പങ്കുവെയ്ക്കുകയാണ് താരം. മലയാളത്തിലേക്കുള്ള വരവ് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോഴത്തെ സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നാണ് നടി പറയുന്നത്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഇവർ ആരെങ്കിലും തിരിച്ചുവന്നില്ലെങ്കിൽ നിനക്കാണ് കുഴപ്പം, മുകേഷിന് മോഹൻലാൽ കൊടുത്ത എട്ടിന്റെ പണി

  അലീന എന്ന കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ തന്നെ ഇഷ്ടമായെന്നാണ് നടി പറയുന്നത്.ബോള്‍ഡായ കഥാപാത്രമാണ്. വെല്ലുവിളികളെ സധൈര്യം നേരിട്ട് മുന്നേറുന്ന അലീനയായി ഗംഭീര പ്രകടനമാണ് ശ്രീതു കാഴ്ചവെച്ചത്. അമ്പാടിയുടെ വരവിന് മുന്‍പുള്ള രംഗങ്ങളില്‍ അലീന തന്നെയായിരുന്നു നിറഞ്ഞുനിന്നിരുന്നത്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷമുണ്ടെന്നാണ് താരം പറയുന്നത്.

  സഹതാരം നിഖിലിനെ കുറിച്ചും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. അടുത്ത സുഹൃത്താണ് അലീനയുടെ ഏറ്റവും അടുത്ത സുഹൃത്താണ് അമ്പാടി. ലൊക്കേഷനില്‍ ഇടയ്‌ക്കൊക്കെ നിഖിലുമായി വഴക്കിടാറുണ്ട്. അധികനേരം നീളുന്നതിന് മുന്‍പ് തന്നെ അത് തീരാറുമുണ്ട്. നിഖിലിന് വിജയിനെ ഏറെയിഷ്ടമാണ്. ഞാന്‍ സൂര്യ ഫാനാണ്. അതേക്കുറിച്ച് പറഞ്ഞൊക്കെയാണ് തല്ലുണ്ടാക്കാറുള്ളതെന്നും ശ്രീതു പറയുന്നു. . ലൊക്കേഷനില്‍ ഇടയ്‌ക്കൊക്കെ നിഖിലുമായി വഴക്കിടാറുണ്ട്. അധികനേരം നീളുന്നതിന് മുന്‍പ് തന്നെ അത് തീരാറുമുണ്ട്. നിഖിലിന് വിജയിനെ ഏറെയിഷ്ടമാണ്. ഞാന്‍ സൂര്യ ഫാനാണ്. അതേക്കുറിച്ച് പറഞ്ഞൊക്കെയാണ് തല്ലുണ്ടാക്കാറുള്ളതെന്നും ശ്രീതു പറയുന്നു.

  അമ്പാടി സീരിയലിൽ നിന്ന് പിൻമാറിയപ്പോഴുണ്ടായ പ്രേക്ഷകരുടെ പ്രതികരണത്തെ കുറിച്ചും ശ്രീതു പറയുന്നു. . നിഖില്‍ മാറിനിന്ന സമയത്ത് തനിക്കും മെസ്സേജും കോളുമൊക്കെ വന്നിരുന്നു എന്നാണ് നടി പറയുന്നു. പഴയ അമ്പാടി തന്നെ മതിയെന്നായിരുന്നു എല്ലാവരും ആവര്‍ത്തിച്ച് പറഞ്ഞത്. സ്ഥിരമായി നിഖിലിനെ കണ്ടവര്‍ക്ക് പെട്ടെന്നുള്ള മാറ്റം അംഗീകരിക്കാനായിരുന്നില്ല.

  തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

  അലീനയില്‍ നിന്നും തികച്ചും വ്യത്യസ്തമായ സ്വഭാവമാണ് തന്റത്. . അലീനയുടെ അത്ര സീരിയസല്ല, താന്‍ പൊതുവെ കൂളാണ്. സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ അനുഭവമായാണ് കാണുന്നത്. ദുല്‍ഖര്‍ സല്‍മാനും നസ്രിയയുമാണ് ശ്രീതുവിന്റെ ഇഷ്ടതാരങ്ങള്‍. മീശമാധവന്‍ നിരവധി തവണ കണ്ട സിനിമയാണ്. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് ശ്രീതു. ഏറെ ഇഷ്ടപ്പെട്ടാണ് ഡാന്‍സ് ചെയ്യാറുള്ളതെന്നുമായിരുന്നു അഭിമുഖത്തില്‍ ശ്രീതു പറഞ്ഞു. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. റീന, കീർത്തി ഗോപിനാഥ് ,പാർവതി നായർ ,ദിലീപ് ശങ്കർ , സുഭാഷ് നായർ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  Read more about: serial
  English summary
  Ammayariyathe fame sreethu krishnan Opens Up About Friendship With Co- star Nikhil Nair,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X