For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം വീട്ടില്‍ ആലോചിക്കുന്നുണ്ട്; ആദ്യം വന്ന വിവാഹാലോചനയെ കുറിച്ച് സ്വാസിക വിജയിയുടെ വെളിപ്പെടുത്തല്‍

  |

  സീരിയലുകളില്‍ മനോഹരമായി പ്രണയം അവതരിപ്പിച്ച് കൊണ്ടാണ് നടി സ്വാസിക വിജയ് ജനപ്രീതി നേടി എടുക്കുന്നത്. ഇപ്പോഴിതാ സീത എന്ന സീരിയലിന്റെ രണ്ടാം ഭാഗം വരാന്‍ പോവുകയാണെന്നാണ് അറിയുന്നത്. അഭിനയത്തിന് പുറമേ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയിലൂടെ സ്വാസിക അവതാരകയായിട്ടും എത്താറുണ്ട്. ഇതിനിടയില്‍ സ്വാസിക വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

  നടന്‍ ഉണ്ണി മുകുന്ദന്‍ അടക്കം പലരുടെയും പേരിനൊപ്പം സ്വാസികയുടെ പേര് ചേര്‍ത്ത് വെച്ച് ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ അതിലൊന്നും വാസ്തവമില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. വീട്ടില്‍ വിവാഹാലോചനകള്‍ നടക്കുന്നതിനെ കുറിച്ചും തന്റെ പേരില്‍ വരുന്ന വാര്‍ത്തകളെ പറ്റിയുമൊക്കെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സ്വാസിക വെളിപ്പെടുത്തി. വിശദമായി വായിക്കാം...

  'വീട്ടില്‍ വിവാഹം ആലോചിക്കുന്നുണ്ട്. എന്റെ അച്ഛന്‍ ബഹ്റൈനിലാണ്. അദ്ദേഹം നാട്ടില്‍ വരുമ്പോള്‍ എന്റെ വിവാഹം ഉണ്ടാകും എന്ന് ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. മാട്രിമോണിയല്‍ സൈറ്റില്‍ പ്രൊഫൈല്‍ കൊടുത്തിട്ടുണ്ട്. ഒരു വിവാഹാലോചന വന്നിരുന്നു. പക്ഷേ കോവിഡ് സമയമായതിനാല്‍ അച്ഛന് എത്താനായില്ല. വേറെയും ചില കാരണങ്ങളാല്‍ ആ വിവാഹം വേണ്ട എന്നു വച്ചു. ഇക്കാര്യം ചില സമൂഹമാധ്യമ പേജുകള്‍ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിച്ചു.

  ഞാന്‍ ഏതെങ്കിലും സഹപ്രവര്‍ത്തകരുടെ ഒപ്പമുള്ള ഫോട്ടോയോ വിഡിയോയോ പങ്കുവച്ചാല്‍ ഗോസിപ്പുമായി ആളുകള്‍ വരും. മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ജീവിതത്തില്‍ വിവാഹം ഉണ്ടാകുമായിരിക്കും. പക്ഷേ നിലവിലെ സാഹചര്യത്തില്‍ അത് ഉടനെയില്ല. എന്നാണ് സ്വാസിക വ്യക്തമാക്കുന്നത്.

  അമ്മയാവാന്‍ പോവുന്നത് കൊണ്ട് ഇത് സ്‌പെഷ്യലാണ്; പട്ട് സാരിയും മുല്ലപ്പൂവമൊക്കെ ചൂടി നിറവയറില്‍ ആതിര മാധവ്

  ട്രോളുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. പക്ഷേ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കി, തെറ്റിദ്ധരിക്കപ്പെടുന്ന തലക്കെട്ടും കവര്‍ ചിത്രവും കൊടുത്ത് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. എന്റെ കാര്യം പോകട്ടെ എന്നു വെക്കാം. കാരണം വിവാഹ കാര്യമാണല്ലോ പ്രചരിപ്പിക്കുന്നത്. പക്ഷേ മറ്റു ചില താരങ്ങളുടെ മരണവാര്‍ത്ത, വിവാഹമോചനവും ഒക്കെ മോശം കാര്യങ്ങളായി പറഞ്ഞുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇതിനോട് യോജിക്കാനാവില്ല. ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. ഇന്ന് എന്റെ കല്യാണത്തെ കുറിച്ച് പറയുന്നു. നാളെ എന്നെ പറ്റി എന്ത് പറയും എന്ന് അറിയില്ലെന്നും' നടി പറയുന്നു.

  കല്യാണം നല്ല ബോധ്യത്തോടെ ചെയ്യേണ്ട കാര്യമാണ്; അതാണ് നല്ല സമയം; അനുമോള്‍ പറയുന്നു

  Recommended Video

  ബോക്‌സോഫീസില്‍ ലാലേട്ടനെ പിന്നിലാക്കി മമ്മൂക്കയുടെ ഭീഷ്മ | FilmiBeat Malayalam

  2009 ല്‍ വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ചെറിയ കഥാപാത്രങ്ങളിലൂടെ ആണെങ്കിലും ശ്രദ്ധേയാവാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. 2020 ല്‍ വാസന്തി എന്ന സിനിമയിലൂടെ മികച്ച സ്വഭാവ നടിയ്ക്കുള്ള കേരള ചലച്ചിത്ര അവാര്‍ഡ് സ്വാസികയ്ക്ക് ലഭിച്ചിരുന്നു. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് നടി ജനപ്രീതി നേടുന്നത്. ഇപ്പോൾ സീത എന്ന സീരിയലിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ എന്നാണ് അറിയുന്നത്.


  നല്ല കഥാപാത്രങ്ങള്‍ ചെയ്യുക, നിങ്ങളെ ഞങ്ങള്‍ പതിയെ വിസ്മരിക്കും; വൈറലായി മോഹന്‍ലാല്‍ ആരാധകന്റെ കുറിപ്പ്

  Read more about: swasika സ്വാസിക
  English summary
  Amrita TV Red Carpet Actress Swasika Vijay Opens Up About Marriage And Proposals
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X