For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവളും വേറൊരു വീട്ടിൽ കേറിച്ചെല്ലേണ്ടതല്ലേ', ബാലവിരുദ്ധ പരാമർശം സ്റ്റാർ മാജിക്കിനെതിരെ പരാതി

  |

  മിനിസ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ടെലിവിഷൻ ഷോയാണ് സ്റ്റാർ മാജിക്ക്. സീരിയൽ, മിമിക്രി, സിനിമ, റിയാലിറ്റി ഷോ എന്നിവയിലൂടെ പ്രശസ്തരായ താരങ്ങളാണ് ഷോയിൽ പങ്കെടുക്കുന്നത്. ഇടയ്ക്കിടെ സിനിമാ താരങ്ങളും ഷോയിൽ അതിഥികളായി എത്താറുണ്ട്. ​ഗെയിമുകൾ, സ്കിറ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് പരിപാടി കൊണ്ടുപോകുന്നത്.

  Also Read: സാമന്തയും വിജയ് ദേവരകൊണ്ടയുമല്ല ഒന്നാംസ്ഥാനത്ത് രശ്മിക മന്ദാന

  പലതവണ വിവാദങ്ങളിൽ പെട്ടിട്ടുള്ള ഒരു ഷോകൂടിയാണ് സ്റ്റാർ മാജിക്ക്. ബോഡി ഷെയ്മിങ് തമാശകൾ പറയുന്നുവെന്നതാണ് ഷോയ്ക്ക് നേരെ ഉയർന്ന ഏറ്റവും വലിയ പരാതി. ഇപ്പോൾ പുതിയൊരു വിവാദം കൂടി ഷോയുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. നടി മുക്തയും മകളും പങ്കെടുത്ത എപ്പിസോഡ് ടെലികാസ്റ്റ് ചെയ്ത ശേഷമാണ് നിരവധിപേർ ഷോയ്ക്കെതിരെ രം​ഗത്തെത്തിയത്.

  Also Read: 'ധ്രുവത്തിന്റെ കഥ ആദ്യം പറഞ്ഞത് മോഹൻലാലിനോട്, അന്നതിൽ ഹീറോ ഉണ്ടായിരുന്നില്ല'; എ.കെ സാജൻ പറയുന്നു

  ഒരു ചെറിയ പെണ്‍കുട്ടിയുടെ സാനിദ്ധ്യത്തില്‍ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ ബാല വിരുദ്ധമാണെന്നും ഇത്തരം പരിപാടികള്‍ നിര്‍ത്തലാക്കണമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ നടക്കുന്നത്. ഒരു പെണ്‍കുട്ടിയെയും മറ്റൊരു വീട്ടില്‍ ജീവിക്കാനായി മാത്രം ഇവിടെ ഒരു വീടുകളിലും വളര്‍ത്തരുതെന്നും അമ്മമാരെ തിരുത്താന്‍ മക്കള്‍ തയ്യാറാകണമെന്നും എഴുത്തുകാരി തനൂജ ഭട്ടതിരി അടക്കമുള്ളവർ സോഷ്യൽമീഡിയയിൽ കുറിച്ചു. ബഹുമാനപ്പെട്ട വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും ഒരു തുറന്ന കത്ത് എന്ന രീതിയില്‍ പങ്കുവച്ച കുറിപ്പ് സാമൂഹിക രംഗത്തെ പ്രമുഖര്‍ ഏറ്റെടുത്തിട്ടുണ്ട്. സംവിധായകന് ജിയോ ബേബി അടക്കമുള്ളവരും തുറന്ന കത്ത് ഷെയർ ചെയ്തിട്ടുണ്ട്.

  'സമൂഹത്തിലെ ഓരോ ഘടകങ്ങളും ഉത്തരവാദിത്തോടെ കലയേയും ജീവിതത്തെയും കാണണം. പലപ്പോഴും പണ്ട് മുതലേ കേള്‍ക്കുന്ന പല കാര്യങ്ങളും, പലരും, വീണ്ടും അതുപോലെ ആവര്‍ത്തിക്കാറുണ്ട്. അത്തരത്തിലൊന്നാണ്... പെണ്‍കുട്ടികളെ വളർത്തുമ്പോഴുള്ള ചട്ടക്കൂടുകള്‍.. ഇന്ന് കാലം മാറി…അല്ലെങ്കില്‍ മാറിക്കൊണ്ടിരിക്കുന്നു. ഇത്തരം കമന്റുകള്‍ അപ്പോളപ്പോള്‍ തിരുത്തപ്പെടണം. ചാനലുകളിലൊക്കെ, സ്ത്രീ-ശിശു-ഇതര ലിംഗ വിഷയത്തിലെ ഇത്തരം തരം താഴ്ത്തലുകള്‍ ഇല്ല എന്നുറപ്പിക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ വെക്കുകയോ ആദ്യം നല്‍കുന്ന അനുമതി പത്രത്തില്‍ ഇതുള്‍പ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ എഴുതികൊടുക്കുകയോ വേണം.. ഒരു പെണ്‍കുട്ടിയെയും.... മറ്റൊരു വീട്ടില്‍ ജീവിക്കാനായി മാത്രം ഇവിടെ ഒരു വീടുകളിലും വളര്‍ത്തരുത്.... അമ്മമാരെ തിരുത്താന്‍ മക്കള്‍ തയ്യാറാകണം... ശക്തരാകണം ഞാനും ഈ പ്രസ്താവനയില്‍ പങ്കുചേരുന്നു....' എന്നായിരുന്നു തനൂജ കുറിച്ചത്.

  നടി അനുമോളുടെ ഭീഷണി സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവാവ് | FIlmiBeat Malayalam

  'ഇതില്‍ താഴെ കൊടുത്തിട്ടുള്ള യുട്യൂബ് ലിങ്ക് ഫ്ലവേഴ്സ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന ഒരു പരിപാടിയുടെതാണ്. പ്രസ്തുത പരിപാടിയില്‍ ഒരു ചെറിയ പെണ്‍കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ആ പെണ്‍കുട്ടിയെ വീട്ട് ജോലികളായ ക്ലിനിങ്ങ് കുക്കിംങ്ങ് തുടങ്ങിയ ജോലികള്‍ ചെയ്യിപ്പിക്കുമെന്നും അത് പെണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടവളായതിനാലുമാണ് എന്നാണ് പറയുന്നത്. ലക്ഷക്കണക്കിനാളുകള്‍ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം. തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാന്‍ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉള്‍പ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതും. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും , അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും നമ്മുടെ വാര്‍ഷിക ബജറ്റുകളില്‍ കോടിക്കണക്കിന് തുക വിലയിരുത്തി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണ്. ആയതിനാല്‍ പ്രസ്തുത കാര്യത്തില്‍ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു....' എന്നായിരുന്നു തനൂജ ഭട്ടതിരി അടക്കമുള്ളവർ ചേർന്ന് തയ്യാറാക്കിയ തുറന്ന് കത്ത്.

  Read more about: muktha television malayalam
  English summary
  anti-child reference content, Complaint against Star Magic show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X