For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാന്ത്വനം; അപ്പുവിന് സന്തോഷം വന്നപ്പോൾ അഞ്ജുവിന് പ്രശ്നങ്ങൾ, പുതിയ പാരയുമായി ജയന്തി...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. ഒരു കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന സീരിയൽ തുടക്കത്തിൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിപ്പെട്ടിരുന്നു. റേറ്റിംഗിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. നിലവിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനം. സാധാരണക്കാർക്ക് ഉൾക്കൊളളാൻ കഴിയുന്ന രീതിയിലാണ് സീരിയൽ കഥ പറയുന്നത്.

  ഞങ്ങളുടെ രണ്ടാം ഹണിമൂൺ, സന്തോഷം പങ്കുവെച്ച് പേളിയും ശ്രീനിയും,ഹാപ്പിയായി ഇരിക്കണമെന്ന് ആരാധകർ

  തമിഴ് സൂപ്പർ ഹിറ്റ് പരമ്പര പാണ്ഡ്യാസ്റ്റോഴ്സിന്‌റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളം കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാള തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിൽ നിന്നും നല്ല അഭിപ്രായമാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്. സ്റ്റാർ ചാനലുകളിലാണ് സീരിയൽ സംപ്രേക്ഷണ ചെയ്യുന്നത്.

  നടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ ബുദ്ധിമുട്ടുള്ള കാര്യമാണ്, കല്യാണത്തെ കുറിച്ച് ഉണ്ണി

  നടി ചിപ്പിയും രാജിവ് പരമേശ്വറുമാണ് സീരിയലിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിപ്പി തന്നെയാണ് സീരിയൽ നിർമ്മിക്കുന്നതും. ഇവരെ കൂടാതെ ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, ഗോപിക, രക്ഷ രാജ്, അപ്സര, ബിജേഷ്,ദിവ്യ ബിനു, യതി കുമാർ, ഗിരിജ പ്രേമൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിപ്പിയും രാജീവ് പരമേശ്വരുമാണ് ബാലനും ദേവിയുമായി എത്തുന്നത്. ഇന്ന് സ്വന്തം പേരിനെക്കാളും കഥാപാത്രത്തിലൂടെയാണ് ഇവരെ അറിയപ്പെടുന്ന്ത്. സോഷ്യൽ മീഡിയയിൽ ഇവർക്ക് നിരവധി ഫാൻസ് പേജുകളുണ്ട്.

  ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ സാന്ത്വനം. ഇവരുടെ ജീവിതത്തിലൂടൊണ് പരമ്പര മുന്നോട്ട് പോവുന്നത്. ഒരാളിൽ മാത്രം ഫോക്കസ് ചെയ്യാതെ എല്ലാവർക്കും തുല്യപ്രാധാന്യം നൽകി കൊണ്ടാണ് സാന്ത്വനം കഥ പറയുന്നത്. ഇതാണ് സീരിയലിന്റെ വിജയത്തിന് പിന്നിലെ ഒരു കാരണം. പോസിറ്റീവ് കഥാപാത്രങ്ങൾക്ക് മാത്രമല്ല നെഗറ്റീവ് റോൾ ചെയ്യുന്നവർക്കും ആരാധകരുണ്ട്. സീരിയലിൽ വുല്ലത്തി വേഷത്തിലെത്തുന്ന അപ്സരയുടെ അഭിനയത്തെ പുകഴ്ത്തി പ്രേക്ഷകർ എത്താറുണ്ട്. നടിയുടെ അഭിനയം ഗംഭീരമാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

  രക്ഷ രാജിന്റെ കഥാപാത്രമായ അപർണ്ണയാണ് സീരിയലിന്റെ കഥയെ മാറ്റുന്നത്. ഹരിയുടെ ഭാര്യയായി അപർണ്ണ സാന്ത്വനം കുടുംബത്തിൽ എത്തുന്നതോടെയാണ് പരമ്പര മാറുന്നത്. നാട്ടിലെ മുതലാളിയുടെ മകളാണ് അപ്പു. അച്ഛൻ തമ്പിയുടെ എതിർപ്പ് അവഗണിച്ചാണ് അപർണ്ണ ഹരിയെ വിവാഹം കഴിച്ച് സാന്ത്വനത്തിൽ എത്തുന്നത്. തുടക്കത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ പിന്നീട് അപ്പു സാന്ത്വനത്തിലെ ഒരു അംഗമായി മാറി.. ഹരിയെ വിവാഹം കഴിച്ചതോടെ മകളുമായിട്ടുള്ള എല്ലാ ബന്ധവും തമ്പി അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ അപ്പുഅമ്മയാവാൻ പോവുകയാണ് എന്ന് അറിഞ്ഞതോടെ മകളേയും മരുമകനേയും അംഗീകരിച്ചിരിക്കുകയാണ് തമ്പി. എന്നാൽ ഇതിന് പിന്നിൽ സഹോദരങ്ങളെ തമ്മിൽ പിണക്കുക എന്നതാണ് തമ്പിയുടെ ഉദ്ദ്യേശം. ഇത് അപർണ്ണയ്ക്ക് മനസ്സിലായിട്ടില്ല. അച്ഛൻ അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് അപ്പു.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സാന്ത്വനത്തിന്റെ പുതിയ പ്രെമോ വീഡിയോയാണ്. വീട്ടിൽ നിൽക്കാൻ പോയ അപ്പു സാന്ത്വനത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ്. വീട്ടിലെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ തന്നെ സാന്ത്വനത്തിലേയ്ക്ക് പോകണമെന്ന് അപർണ്ണയ്ക്ക് തോന്നിയിരുന്നു. എന്നാൽ ഓരോ അടവുകൾ പറഞ്ഞ് മകളെ പിടിച്ചു നിർത്തുകയായിരുന്നു തമ്പി. എന്നാൽ ഇപ്പോൾ തിരികെ എത്തിയിരിക്കുകയാണ് അപർണ്ണ.

  മിന്നല്‍ മുരളിയെ ഏറ്റെടുത്ത് ചൈനാക്കാരും മാഞ്ചസ്റ്റര്‍ സിറ്റിയും | FilmiBeat Malayalam

  അപർണ്ണ തിരിച്ച് സാന്ത്വനത്തിലേയ്ക്ക് വരുമ്പോൾ ശിവാഞ്ജലിമാർ പുതിയ പ്രശ്നത്തിലാണ്. സാവിത്രിയ്ക്ക് സുഖമില്ലാത്തത് കൊണ്ട് അമ്മ വീട്ടിലാണ് അഞ്ജു. അമ്മയുടെ അസുഖത്തെ കുറിച്ചുള്ള സത്യാവസ്ഥ ശിവൻ അഞ്ജലിയോടും അമ്മാവനോടും പറഞ്ഞിരുന്നു. ഇരുവർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അഞ്ജലിയും ശങ്കരനും മാറി നിന്ന് സംസാരിക്കുന്നത്. ജയന്തി കാണുന്നു. എന്തോ ഉണ്ടെന്ന് മനസിലാക്കിയ ജയന്തി ഇതിന് പുറകെയാണിപ്പോൾ. ഇവിടെ എന്തോ ചീഞ്ഞുനാറുന്നണ്ടെന്ന് സാവിത്രയോട് പറയുകയും ചെയ്യുന്നുണ്ട്. പുതിയ കഥാഗതിയിലേയ്ക്ക് നീങ്ങുകയാണ് സാന്ത്വനം.

  English summary
  Aparna Back To Santhwanam House, Santhwanam Latest Promo Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X