For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബഡായി ബംഗ്ലാവിലേക്ക് ആര്യയുടെ തിരിച്ചുവരവ്! അങ്ങനെയങ്ങ് പോവാന്‍ പറ്റുമോയെന്ന് നടി! ഇത്തവണ പൊളിക്കും

|

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ടെലിവിഷന്‍ പരിപാടികളിലൊന്നായിരുന്നു ബഡായി ബംഗ്ലാവ്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായി മാറിയ താരമാണ് ആര്യ. രമേഷ് പിഷാരടിയുടെ ഭാര്യയുടെ റോളില്‍ പരിപാടിയില്‍ എത്താറുളള ആര്യ എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തിരുന്നു.

പലപ്പോഴും പിഷാരടിയുടെയും ആര്യയുടെയും സാന്നിദ്ധ്യം തന്നെയാണ് ബഡായി ബംഗ്ലാവില്‍ മുഖ്യ ആകര്‍ഷണമായി മാറാറുളളത്. എന്നാല്‍ പുതിയ സീസണ്‍ ആരംഭിച്ചപ്പോള്‍ ആര്യയും പിഷുവും ഇല്ലായിരുന്നു. ഇത് ആരാധകരെ ഒന്നടങ്കാം നിരാശരാക്കുകയും ചെയ്തു. ആര്യയ്ക്കും പിഷാരടിക്കും പകരം പുതിയ ആളുകളാണ് ബഡായി ബംഗ്ലാവ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ എല്ലാവരെയും സന്തോഷത്തിലാഴ്ത്തികൊണ്ട് പുതിയ സീസണില്‍ ആര്യ വീണ്ടും തിരിച്ചെത്തുകയാണ്. നടി തന്നെയായിരുന്നു ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരുന്നത്.

ബഡായി ബംഗ്ലാവിലേക്ക് ആര്യ വീണ്ടും

ബഡായി ബംഗ്ലാവിലേക്ക് ആര്യ വീണ്ടും

കഴിഞ്ഞ ദിവസം ടെലിവിഷന്‍ രംഗത്തേക്ക് വീണ്ടും തിരിച്ചുവരികയാണെന്ന് ആര്യ സൂചന നല്‍കിയിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു നടി ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാല്‍ ഏതാണ് പരിപാടിയെന്ന് നടി വ്യക്തമാക്കിയിരുന്നില്ല. നടിയുടെ ആരാധകര്‍ ഒന്നടങ്കം അത് ബഡായി ബംഗ്ലാവിലൂടെ തന്നെയായിരിക്കും എന്ന് ഉറപ്പിച്ചിരുന്നു. അത്രയധികം ആകാംക്ഷകളോടെയായിരുന്നു ആര്യയുടെ തിരിച്ചുവരവിനായി എല്ലാവരും കാത്തിരുന്നത്. ഒടുവില്‍ എല്ലാവരും ഊഹിച്ചത് ശരിയാണെന്ന തരത്തില്‍ നടി തന്നെ ബഡായി ബംഗ്ലാവിലേക്ക് തിരിച്ചെത്തിയ കാര്യം അറിയിക്കുകയായിരുന്നു.

ഇത്തവണ പൊളിക്കും

ഇത്തവണ പൊളിക്കും

ബഡായി ബംഗ്ലാവിന്റെ പുതിയൊരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു തിരിച്ചെത്തുന്ന കാര്യം നടി അറിയിച്ചിരുന്നത്. ജനങ്ങള്‍ നല്‍കുന്ന സ്‌നേഹം കൊണ്ടുമാത്രമാണ് തനിക്ക് തിരിച്ചുവരാന്‍ സാധിച്ചതെന്ന് ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ഈ പിന്തുണയും സ്‌നേഹവും തുടര്‍ന്നും വേണമെന്നും എല്ലാവരെയും ചിരിപ്പിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എല്ലാവരും പരിപാടി കാണണമെന്നും വീട്ടിലേക്കുളള മടങ്ങിവരവ് നല്ലതായി തോന്നുന്നുവെന്നും നടി പറഞ്ഞു.

പിഷാരടി ഇല്ലേ

പിഷാരടി ഇല്ലേ

ബഡായി ബംഗ്ലാവിലേക്ക് ആര്യ തിരിച്ചുവരുന്ന കാര്യം ഉറപ്പായെങ്കിലും രമേഷ് പിഷാരടി എന്നാണ് വരികയെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ആര്യക്കൊപ്പം പിഷു കൂടി എത്തിയാല്‍ തകര്‍ക്കുമെന്നും അധികപേരും അഭിപ്രായപ്പെടുന്നു. എന്നാല്‍ പിഷാരടി ഇത്തവണ എത്തില്ലെന്ന് തന്നെയാണ് അറിയുന്നത്. നിലവില്‍ പുതിയ സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് പിഷുവുളളത്. അതിനാല്‍ തന്നെ മടങ്ങിവരവിനുളള സാധ്യതകള്‍ കുറവാണ്.

ആര്യയുടെ തിരിച്ചുവരവോടെ

ആര്യയുടെ തിരിച്ചുവരവോടെ

അതേസമയം ആര്യയുടെ തിരിച്ചുവരവോടെ ബഡായി ബംഗ്ലാവ് ഒന്നുകൂടി ഉഷാറുമെന്നാണ് എല്ലാവരും കരുതുന്നത്. ബഡായി ബംഗ്ലാവിന്റെ കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചതോടെയായിരുന്നു ആര്യ ഷോ വിട്ടിരുന്നത്. എന്നാല്‍ നടി വീണ്ടും തിരിച്ചെത്തുന്നതോടെ ഷോ ഒന്നുകൂടി സജീവമാകും. ബഡായി ബംഗ്ലാവിന്റെ എറ്റവും പുതിയ എപ്പിസോഡിലൂടെയാണ് ആര്യ തിരിച്ചെത്തുന്നത്. ഇതിന്റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു.

രാത്രി 10മണിക്കാണ്

രാത്രി 10മണിക്കാണ്

എല്ലാ ശനിയാഴ്ചയും രാത്രി 10മണിക്കാണ് ബഡായി ബംഗ്ലാവ് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഇത്തവണ ആദ്യ സീസണ്‍ ആരംഭിച്ചപ്പോള്‍ നടന്‍ മിഥുന്‍ രമേഷായിരുന്നു അവതാരകനായി എത്തിയിരുന്നത്. മിഥുന്‍ രമേഷിനൊപ്പം ഭാര്യ ലക്ഷ്മി മേനോന്‍.അഞ്ജു അരവിന്ദ് തുടങ്ങിയവരും പുതിയതായി എത്തിയിരുന്നു. എന്നാലിപ്പോള്‍ കലാഭവന്‍ നവാസാണ് ബഡായി ബംഗ്ലാവ് അവതരിപ്പിക്കുന്നത്. ഒപ്പം മുകേഷും മനോജ് ഗിന്നസും പ്രസീത മേനോനുമെല്ലാം എത്തുന്നുണ്ട്.

View this post on Instagram

#backwithabang #themuchawaited #comeback #badaibungalow #season2 Well.... all i can say is, its all because of your love my dear people.... your love for me in this show just outraged every other factor which kept me away from this show all this while... So all my love and gratitude to each one of you... pls keep this love and support pouring in.. i promise i am gonna do the best of my abilities and pour my heart out on the floor to make you all laugh.. so keep watching BADAI BUNGALOW 💓 Haaahh.. it feels good to be back home... 😍 PS: since i am expecting a lot of questions about Pishu, lemme tel you all in advance... He is still not a part of the show due to his personal choices.... pls don't ask me anything more abt this, as i dont know anything more than this. Thnk you. ☺

A post shared by Arya Babu (@arya.badai) on

English summary
arya's comeback in badai bangalow latest episode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more