For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര് നിർബന്ധിച്ചാലും മിത്രയെ വിവാഹം ചെയ്യില്ല, സൂര്യയോട് മനസുതുറന്ന് ഋഷി

  |

  ത്രികോണ പ്രണയ കാഴ്ചക്കളും നാടകീയ സംഭവങ്ങളും നിറഞ്ഞ കൂടെവിടെ സീരിയിൽ ജൈത്രയാത്ര തുടരുകയാണ്. വിദ്യാഭ്യാസത്തിനായി ജീവിതം മാറ്റിവെച്ച സൂര്യയെന്ന ഒരു പാവം പെൺകുൺകുട്ടിയുടെ കഥയാണ് കൂടെവിടെ ചർച്ച ചെയ്യുന്നത്. അൻഷിതയാണ് സീരിയലിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അൻഷിതയ്ക്കൊപ്പം ബിപിൻ ജോർജും ഋഷി എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  serial koodevide latest promo, koodevide latest promo, serial koodevide promo, rishi s Sooriya koodevide, കൂടെവിടെ സീരിയൽ, ഋഷി സൂര്യ കൂടെവിടെ, കൂടെവിടെ സീരിയൽ പ്രമോ

  സൂര്യയുടെ അധ്യാപകനാണ് ഋഷി. സൂര്യയ്ക്ക് എല്ലാ പിന്തുണയുമായി കോളജിൽ ഒപ്പം നിൽക്കുന്നതും ഋഷിയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവർ. ഉള്ളിൽ പ്രണയം സൂക്ഷിക്കുന്നവരാണ് സൂര്യയും ഋഷിയും എന്നാൽ പലവിധ പ്രതിബന്ധങ്ങളാൽ മനസ് തുറന്ന് സംസാരിക്കാനോ ഒന്നാകാനോ ഇവർക്ക് സാധിക്കുന്നില്ല. വരാനിരിക്കുന്ന ഏറ്റവും പുതിയ എപ്പിസോഡിന്റെ പ്രമോ പുറത്തിറങ്ങിയിട്ടുണ്ട്. ആരാധകർ കാത്തിരിക്കുന്ന ഋഷി സൂര്യ പ്രണയനിമിഷങ്ങൾക്ക് ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന സൂചനകൾ നൽകുന്നതാണ് പ്രമോ.

  ആശുപത്രിയിൽ നിന്നും മടങ്ങുന്ന റോഷനെ കാണാനും വിവരങ്ങൾ തിരക്കാനും ഋഷി എത്തുന്നതെല്ലാം പ്രേക്ഷകർ കണ്ടുകഴിഞ്ഞതാണ്. ഋഷി ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് സൂര്യയോട് മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ്. ആശുപത്രിയിൽ വെച്ച് സൂര്യയെ കാണുമ്പോൾ സന്തോഷവും ആകാംഷയും നിറഞ്ഞ കണ്ണുകളോടെ ഋഷി നിൽക്കുന്നത് കഴിഞ്ഞ ദിവസം നമുക്ക് കാണാൻ സാധിച്ചിരുന്നു. പരസ്പരമുള്ള പ്രണയം മനസിൽ സൂക്ഷിക്കുന്നവരാണെങ്കിലും അത് പറയാനെ മനസ് തുറന്ന് സംസാരിക്കാനോ ഉള്ള അവസരം ഋഷിയ്ക്കോ സൂര്യയ്ക്കോ കഴിയാറില്ല.

  Also Read: കോടികള്‍ സമ്പാദ്യമുള്ള താരദമ്പതിമാര്‍; സാമന്ത-നാഗചൈതന്യ വിവാഹമോചനത്തിനിടയില്‍ ആസ്തിയെ കുറിച്ചുള്ള റിപ്പോര്‍ട്

  ഇരുവരും പ്രണയ ജോഡികളാണെങ്കിലും മരുഭൂമിയിൽ പെയ്ത മഴപോലെ ഇരുവരെയും പ്രണയനിമിഷങ്ങൾ വല്ലപ്പോഴും മാത്രമാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. അത്തരത്തിലുള്ള ചില സന്ദർഭങ്ങൾ ഇന്നത്തെ കൂടെവിടെ എപ്പിസോഡിൽ കാണാൻ സാധിച്ചേക്കും. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങൾ കുറവാണെങ്കിലും കണ്ണുകൾ കൊണ്ട് സംസാരിക്കാറുണ്ട് പ്രേക്ഷകരുടെ പ്രിയ ജോഡി. പുതിയതായി റിലീസ് ചെയ്ത കൂടെവിടെ പ്രമോയിൽ സൂര്യയോട് തന്റെ ഉള്ളിലുള്ളത് പറയാൻ ശ്രമിക്കുന്ന ഋഷിയെയാണ് കാണാൻ സാധിക്കുന്നത്. ആരൊക്കെ നിർബന്ധിച്ചാലും മിത്രയുമായെ ഒരിക്കലും വിവാഹം ചെയ്യില്ലെന്ന് ആശുപത്രി പരിസരത്ത് വെച്ച് കണ്ടുമുട്ടുന്ന സൂര്യയോട് ഋഷി പറയുന്നുണ്ട്.

  താൻ ഇത് അറിയണം മനസിലാക്കണം എന്നത് കൊണ്ട് തന്നെയാണ് ഇത് പറയുന്നതെന്നും സൂര്യയോട് ഋഷി പറയുന്നുണ്ട്. ഋഷി പറയുമ്പോൾ പ്രണയം ഉള്ളിലൊളിപ്പിച്ച് ഒന്നുമില്ലെന്ന് ഭാവിക്കാൻ ശ്രമിക്കുന്ന സൂര്യയെയാണ് പ്രമോയില് കാണുന്നത്. ഋഷി മനസ് തുറന്ന് സൂര്യയോട് സംസാരിക്കാൻ തുടങ്ങിയതിൽ സന്തോഷമുണ്ടെന്നാണ് പ്രമോ കണ്ട സീരിയൽ പ്രേക്ഷകർ കുറിച്ചത്. ഇത്തരത്തിൽ സംസാരിക്കാനും പ്രവർത്തിക്കാനും കഴിവുള്ള ഋഷിയെ കാണാനും കേൾക്കാനുമാണ് താൽപര്യമെന്നും ആരാധകർ കമന്റായി കുറിക്കുന്നുണ്ട്.

  Also Read: സിനിമക്കായി ഡേറ്റ് തന്നപ്പോൾ മമ്മൂക്കയും സുരേഷ് ​ഗോപിയും പറഞ്ഞത്, മനസ് തുറന്ന് നിതിൻ രഞ്ജി പണിക്കർ

  ഋഷി എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും ഋഷിയെ സ്വന്തമാക്കണമെന്ന ആ​ഗ്രഹത്തോടെയാണ് മിത്ര ഒരോ നിമിഷവും ജീവിക്കുന്നതും. അടുത്തിടെ നടന്ന വാക്കുതർക്കങ്ങൾക്ക് ശേഷം മിത്രയെ പിന്നീടുള്ള എപ്പിസോഡുകളിൽ അധികം കണ്ടിട്ടില്ല. മിത്രയെ ഇനി എപ്പിസോഡുകളിൽ ഉൾപ്പെടുത്തരുതെന്നും യഥാർഥ ജോഡികൾ ഋഷിയും സൂര്യയും ആയതിനാൽ അവർ തമ്മിലുള്ള സംഭാഷണങ്ങളും സീനുകളും കൂടുതൽ ഉൾപ്പെടുത്തണമെന്നും പ്രേക്ഷകർ കുറിക്കുന്നുണ്ട്. ഋഷിയും സൂര്യയും വിവാഹതിരാകുന്ന നിമിഷത്തിന് വേണ്ടിയാണ് കൂടെവിടെ പ്രേക്ഷകർ കാത്തിരിക്കുന്നത്.

  ആ രം​ഗങ്ങൾ നീട്ടികൊണ്ടുപോകുന്നതിൽ അതൃപ്തി അറിയിച്ചും സീരിയൽ ആരാധകർ രം​ഗത്തെത്തിയിരുന്നു. വരും എപ്പിസോഡുകളിൽ ഋഷിയുടെ മറ്റൊരു കൂടപ്പിറപ്പിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന തരത്തിലും പറയപ്പെടുന്നുണ്ട്. പതിവ് പോലെ ഋഷി സൂര്യ പ്രണയ സാഫല്യം കാണാൻ ഇനി എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്ന ചോദ്യവും ചിലർ പ്രമോയ്ക്ക് കമന്റായി കുറിച്ചിരുന്നു. കഥാതന്തുവിലെ വ്യത്യാസം കൊണ്ടും എല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നുതന്നെയാണ് കൂടെവിടെ.

  Mohanlal to sing a song for Shane nigam movie

  Also Read: കിട്ടുന്ന വേഷം കൊണ്ട് മാത്രം ജീവിക്കുകയാണ്, ജിഷ്ണുവിന്റെ പിതാവ് രാഘവനെ കുറിച്ച് ജോളി ജോസഫ്

  Read more about: serial malayalam actress
  English summary
  Asianet Koodevide New Promo Rishi Revealed He Won't Marry Mithra To Sooriya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X