For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമിത്രയുടെ സിദ്ധുവേട്ടൻ; റിയൽ ലൈഫിൽ ഭാര്യ എത്ര മാർക്ക് തരുമെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി കൃഷ്ണ കുമാർ

  |

  സുമിത്രയെന്ന വീട്ടമ്മയെ വഞ്ചിച്ച് വേദികയുടെ പുറകേ പോയ സിദ്ധാര്‍ഥിനോട് മലയാളികള്‍ക്ക് ദേഷ്യമായിരിക്കും. അങ്ങനെ കുടുംബ വിളക്ക് സീരിയലിലെ സിദ്ധാര്‍ഥായി വന്ന് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് എല്ലാവരും കെകെ എന്ന് വിളിക്കുന്ന കൃഷ്ണ കുമാര്‍. സീരിയല്‍ നല്‍കിയ പ്രശസ്തിയില്‍ തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍.

  സ്റ്റൈലിഷ് ലുക്ക് പരീക്ഷിച്ച് അമാന ഷരീഫ്, ആരാധകരുടെ മനം മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം

  മലയാള സീരിയലുകളില്‍ അധികം കാണാത്തത് പോലെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മാസ് ആയിട്ടാണ് താരമെത്താറുള്ളത്. അഭിനയം സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത കൃഷ്ണ കുമാര്‍ ഒരു അഭിനേതാവ് ആയതെങ്ങനെയാണെന്ന് ആരാധകരോട് പറയുകയാണിപ്പോള്‍. വിശദമായി വായിക്കാം...

  താനൊരു കോര്‍പറേറ്റ് ജോലിക്കാരന്‍ ആയിരുന്നു. സത്യം പറഞ്ഞാല്‍ അഭിനയം എന്നൊരു പ്ലാന്‍ പോലുമില്ലായിരുന്നു. ജോലി തിരക്കില്‍ സിനിമ പോലും കാണാറില്ലായിരുന്നു. ആ ഞാനാണ് അഞ്ച് വര്‍ഷമായി ഒരു നടനായി ജീവിക്കുന്നത്. ജോലി ഉപേക്ഷിച്ച് ഊട്ടിയില്‍ താമസമാക്കിയ സമയത്താണ് ഞാനാദ്യമായി താടി വെക്കുന്നത്. ജോലിയുടെ ഭാഗമായി എപ്പോഴും ക്ലീന്‍ ഷേവ് മാത്രം ചെയ്ത മുഖത്തിന് തന്നെ അത്ഭുതമായിരുന്നു ഈ താടി. ഊട്ടിയില്‍ ബട്ക എന്നൊരു ലോക്കല്‍ ഭാഷയുണ്ട്.

  ആ ഭാഷയിലുള്ള സിനിമയുടെ സംവിധായകനാണ് ആദ്യമായി നിങ്ങള്‍ അഭിനയിച്ചാല്‍ നന്നായിരിക്കും എന്ന് പറയുന്നത്. പല പ്രശ്‌നങ്ങള്‍ കാരണം ആ സിനിമ നടന്നില്ല. ഐ ആം ഫൈയിങ് എന്ന ഷോര്‍ട്ട് ഫിലിമിലാണ് അടുത്തതായി അഭിനയിച്ചത്. അതില്‍ ഞാനും എന്റെ മോന്‍ ഹൃദയും ഒരുമിച്ച് അഭിനയിച്ചു. ഡയലോഗുകളൊന്നുമില്ല. ഒരേയൊരു സീന്‍ മാത്രം. പക്ഷേ അവിടുന്നങ്ങോട്ട് അവസരങ്ങള്‍ എന്നെ തേടി എത്തുകയായിരുന്നു എന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നു.

  റിയല്‍ ലൈഫിലെ ഭര്‍ത്താവിന് എത്ര മാര്‍ക്ക് കൊടുക്കുമെന്നത് ഭാര്യയോട് തന്നെ ചോദിക്കുന്നതാണ് നല്ലത്. ഡിസ്റ്റിങ്ഷന്‍ ലഭിക്കുമെന്നാണ് എന്റെ ഉറപ്പ്. കാരണം റിയല്‍ ലൈഫില്‍ ഞാനേറ്റവും പ്രധാന്യം നല്‍കുന്നത് കുടുംബത്തിനാണ്. ഭാര്യയും മക്കളുമാണ് എന്റെ എനര്‍ജി. രണ്ട് ആണ്‍മക്കളാണ് ഞങ്ങള്‍ക്ക്. അക്ഷറും ഹൃദയ് യും.

  എന്റെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് നടന്‍ അജിത്തിനെ കോപ്പി അടിച്ചതാണോ എന്ന് ചോദിച്ചവരുണ്ട്. സത്യം അതല്ല. ഭാര്യയ്ക്ക് ഞാന്‍ മുടിയും താടിയും കളര്‍ ചെയ്യുന്നത് ഇഷ്ടമല്ല. നാചുറല്‍ ഈസ് ബെസ്റ്റ് എന്നാണ് രമയുടെ പോളിസി. എങ്കില്‍ അങ്ങനെയാവട്ടേ എന്ന് ഞാനും കരുതിയെന്ന് കൃഷ്ണ കുമാര്‍ പറയുന്നു.

  'Are You BJP?': Ahaana Krishna reply goes viral on social media | FilmiBeat Malayalam

  ഞാന്‍ ആദ്യമായി ഡയലോഗ് പറഞ്ഞ സിനിമ നടന്‍ വിവേകിനൊപ്പമാണ്. കൂടെ അഭിനയിക്കുന്നവരെ അത്രയും സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിത്വം. സൗഹൃദത്തെക്കാള്‍ അദ്ദേഹത്തോട് എനിക്ക് ആദരവായിരുന്നു. എല്ലാവരും കണ്ടു പഠിക്കേണ്ട വ്യക്തിത്വത്തിന് ഉടമ. ഇത്രയും വേഗം പോകേണ്ട ആള്‍ ആയിരുന്നില്ല. എന്റെ ലക്ഷ്യം സിനിമ തന്നെയാണ്. ആദ്യ ചിത്രം 24 ഡേയ്‌സാണ്. അത് ഹിറ്റ് അല്ലെങ്കിലും ആ സിനിമ ഒരുപാട് അംഗീകാരങ്ങള്‍ കരസ്ഥമാക്കി. അടുത്തത് അഞ്ജലി മേനോന്റെ കൂടെ. അതില്‍ നസ്രിയയെ നോക്കാനെത്തുന്ന ഡോക്ടറായി. രണ്ട് സീനിലേ ഉള്ളു എങ്കിലും എല്ലാവരും ശ്രദ്ധിക്കും. കൂടെ യുടെ ഷൂട്ടിങ്ങ് ഊട്ടിയിലായിരുന്നു. അങ്ങനെയാണ് ആ വേഷം എന്നിലേക്ക് എത്തിയത്. ഉയരെ ആണ് അവസാനം അഭിനയിച്ച സിനിമ.

  വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം തന്നെ അടിച്ച് പിരിഞ്ഞു; ഭര്‍ത്താവിനെയും അമ്മയെയും കുറിച്ച് നടി അനുശ്രീ

  Read more about: serial സീരിയല്‍
  English summary
  Asianet Kudumbavilakku Fame Krishna Kumar And His Real Life Wife Rama Fun Moments Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X