For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബവിളക്കില്‍ ആ സന്തോഷം നടന്നു; വിവാഹിതരായി പ്രതീഷും സഞ്ജനയും, സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായി സീരിയൽ

  |

  മലയാളത്തിലെ ഏറ്റവും മികച്ച സീരിയലുകളില്‍ ഒന്നായി കുടുംബവിളക്ക് മാറി കഴിഞ്ഞു. പ്രേക്ഷകരെ നിരാശപ്പെടുത്താതെ പെട്ടെന്ന് തന്നെ കഥ പറഞ്ഞ് പോവുന്നു എന്നതാണ് സീരിയലിന്റെ പ്രത്യേകതകളില്‍ ഒന്ന്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ സുമിത്ര എന്ന വീട്ടമ്മ നിരന്തരം വിജയങ്ങള്‍ നേടി എടുത്ത് കൊണ്ടിരിക്കുകയാണ്. സുമിത്രയുടെ ഭര്‍ത്താവിനെ തട്ടി എടുത്ത വേദിക നിരന്തരം പരാജയങ്ങളും ഏറ്റു വാങ്ങുന്നു.

  സ്റ്റൈലിഷ് ലുക്ക് പരീക്ഷിച്ച് അമാന ഷരീഫ്, ആരാധകരുടെ മനം മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം

  ഏറ്റവും പുതിയതായി സുമിത്രയുടെ മകന്‍ പ്രതീഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു നടന്നത്. ഒടുവില്‍ പ്രതീഷ് കാമുകിയായ സഞ്ജനയെ തന്നെ വിവാഹം കഴിക്കുകയാണ്. പെണ്‍കുട്ടിയെ കടത്തി കൊണ്ട് വന്നിട്ടുള്ള വിവാഹത്തിനും ചില പ്രത്യേകതകളുണ്ട്. രസകരമായ വിശേഷങ്ങള്‍ വായിക്കാം...

  നേരത്തെ കാമുകി കാകുമന്മാര്‍ ആയിരുന്ന സഞ്ജനയും പ്രതീഷും വീട്ടുകാരുടെ എതിര്‍പ്പ് കാരണം ഒന്നിച്ചില്ല. സഞ്ജനയെ പിതാവ് മറ്റൊരു വിവാഹം കഴിപ്പിച്ചെങ്കിലും അയാള്‍ മരിച്ചതോടെ ഒറ്റയ്ക്കായി. ഇതിനിടയിലാണ് മധ്യവയസ്‌കനായ മറ്റൊരാളുമായി സഞ്ജനയുടെ വിവാഹം ഉറപ്പിക്കുന്നത്. ബിസിനസ് ലാഭം മുന്നില്‍ കണ്ട് കൊണ്ടാണ് സഞ്ജനയുടെ ഡാഡി ഈയൊരു നീക്കം നടത്തിയത്. എങ്ങനെ എങ്കിലും ഈ വിവാഹത്തില്‍ നിന്നും രക്ഷപ്പെടണം എന്ന് വിചാരിക്കുമ്പോഴാണ് വീണ്ടും പ്രതീഷും സുമിത്രയും സഞ്ജനയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.

  സഞ്ജനയെ ആശ്വസിപ്പിക്കുന്നതിനൊപ്പം പ്രതീഷ് തന്നെ അവളെ വിവാഹം കഴിപ്പിക്കുമെന്ന് വാക്ക് സുമിത്ര നല്‍കി. മകള്‍ ശീതളിലൂടെ മന്ത്രക്കോടി വീട്ടിലെത്തിച്ച് കൊടുത്താണ് സുമിത്ര വിവാഹത്തിനുള്ള മുന്നൊരുക്കം തുടങ്ങിയത്. സഞ്ജനയെ വീട്ടുതടങ്കലില്‍ നിന്നും എങ്ങനെ എങ്കിലും പുറത്ത് കൊണ്ട് വരിക എന്നതായിരുന്നു ആദ്യത്തെ ടാസ്‌ക്. വിവാഹ ദിവസം തന്നെ പുറത്ത് എത്തിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ പോലീസിന്റെ സഹായത്തോട് കൂടി സഞ്ജനയെ വീട്ടില്‍ നിന്നും രജിസ്റ്റാര്‍ ഓഫീസിലേക്ക് എത്തിച്ചിരിക്കുകയാണ്.

  പ്രതീഷ് പ്രശ്‌നമുണ്ടാക്കുമെന്ന് കരുതി പോലീസിന്റെ സഹായം സഞ്ജനയുടെ പിതാവ് നേടിയിരുന്നു. എന്നാല്‍ സുമിത്രയുടെ സുഹൃത്തായ പോലീസുകാരന്‍ അവരെ സഹായിക്കുകയാണ് ചെയ്തത്. പോലീസ് ജീപ്പില്‍ തന്നെ വധുവിനെ കൊണ്ട് വന്ന് രജിസ്റ്റര്‍ വിവാഹം കഴിപ്പിച്ചു. ഗുണ്ടകളുമായി മകളുടെ വിവാഹം നടത്താന്‍ ശ്രമിച്ച രാമകൃഷ്ണനും സംഘവും നാണം കെട്ടു. ഉള്ളിലൂടെ പ്രതീഷിന്റെ വിവാഹം മുടക്കാന്‍ ശ്രമിച്ച വേദികയും ഇവിടെ മറ്റൊരു പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്.

  രജിസ്റ്റര്‍ മ്യാരേജ് കഴിഞ്ഞെങ്കിലും പ്രതീഷിനെ സന്തോഷത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ല എന്ന ഭീഷണി മുഴക്കിയാണ് സഞ്ജനയുടെ പിതാവ് മടങ്ങിയത്. ഒപ്പം സിദ്ധാര്‍ഥിനെ വിളിച്ച് മകനെ കൊല്ലുമെന്നുള്ള സൂചനയും നല്‍കി. അതേ സമയം സഞ്ജനയെ വിവാഹം കഴിക്കാനിരുന്ന ഭദ്രന്‍ മറ്റെന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കുമോ എന്ന പ്രതിസന്ധി കൂടി ഉയര്‍ന്ന് വരുന്നു. ഇതിനിടെ മറ്റൊരു പ്രശ്‌നം കൂടി ഇരുവരെയും കാത്തിരിക്കുന്നുണ്ടെന്നാണ് അറിയുന്നത്. വിവാഹശേഷം വീട്ടിലേക്ക് മടങ്ങിയ ഇരുവരെയും തേടി മറ്റൊരു പ്രശ്‌നം കൂടി വന്നിരിക്കുകയാണ്.

  രൺവീർ ഇത്രയും അനുഷ്കയെ സ്നേഹിച്ചിരുന്നോ, മൂക്ക് ഇടിച്ച് പരത്തുമെന്ന് ഭീഷണിപ്പെടുത്തി, പ്രണയകഥ വൈറൽ

  Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan

  ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. ആഴ്ചകളായിട്ടും ഒന്നാം സ്ഥാനത്ത് നിന്നും കുടുംബവിളക്ക് മാറിയിട്ടില്ല. ഓരോ ദിവസവും രസകരമായതും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതുമായ കഥയാണ് പരമ്പര പറയുന്നത്. ഒപ്പം വലിച്ച് നീട്ടാതെ കഥ വേഗത്തില്‍ പറഞ്ഞ് പോകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

  വേദിക തലചുറ്റി വീണത് വെറുതെയല്ല, കുടംബവിളക്ക് പരമ്പരയിൽ ട്വിസ്റ്റ്, സൂചന നൽകിയ ശരണ്യ ആനന്ദ്

  Read more about: serial സീരിയല്‍
  English summary
  Asianet Kudumbavilakku: Finally Pratheesh And Sanjana Enter Wedlock, New Twist Has Begun
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X