For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദികയും സിദ്ധുവും അടിച്ച് പിരിയും, പ്രതീഷ്- സഞ്ജന വിവാഹം, ഉഗ്രൻ എപ്പിസോഡുമായി കുടുംബവിളക്ക്

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോകുകയാണ്. സുമിത്ര എന്ന പാവം വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ മീര വസുദേവാണ് സുമിത്രയായി എത്തുന്നത്. മീരയുടെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയാണിത്. നടി ശരണ്യ ആനന്ദാണ് വില്ലത്തി കഥാപാത്രമായ വേദികയെ അവതരിപ്പിക്കുന്നത്. മീരയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശരണ്യയും.

  ഗ്ലാമറസ് ലുക്കിൽ സ്റ്റൈലൻ ചിത്രവുമായി നൈല ഉഷ, ചിത്രം നോക്കൂ

  ആദ്യ വിവാഹത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, രണ്ടാം വിവാഹത്തെ കുറിച്ച് എന്‍റെ മാതാവ് താരം ആൻ

  സംഭവബഹുലമായിട്ടാണ് പരമ്പര മുന്നോട്ട് പോകുന്നത്. സിദ്ധാർഥുമായുള്ള വിവാഹ മോചനത്തിന് ശേഷം ജീവിതം നഷ്ടമായ സുമിത്ര തന്റേതായ രീതിയിൽ ജീവിതം കെട്ടിപ്പെeക്കുകയാണ്. സുമിത്രയുടെ സന്തോഷകരമായ ജീവിതം തകർക്കാൻ സകല അടവും പയറ്റുകയാണ് വേദിക. എന്നാൽ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സുമിത്രയെ തകർക്കാൻ വേദികയ്ക്ക് കഴിയുന്നില്ല.

  ഫ്ലൈറ്റിന് തകരാറ് പറ്റി , തിരിച്ചിറക്കി, പേടിയുണ്ടോയെന്ന് ചോദിച്ച ദുൽഖറിനോട് അമാൽ പറഞ്ഞത്..

  സുമിത്രയുടേയും സിദ്ധാർഥിന്റേയും രണ്ടാമത്തെ മകൻ പ്രതീഷിന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പുതിയ പ്രെമോയാണ്. പ്രതീഷിന്റെ പ്രണയിനിയാണ് സഞ്ജനയുടെ വിവാഹം അച്ഛൻ രാമകൃഷ്ണൻ ഭഭ്രൻ എന്ന ഒരാളുമായി ഉറപ്പിച്ചിരിക്കുകയാണ്. മകൻ പ്രതീഷന് എല്ലാ പിന്തുണയുമായി സുമിത്ര കൂടെ നിൽക്കുകയാണ്. എന്നാൽ സുമിത്രയെ തകർക്കാനായി പ്രതീഷിന്റേയും സഞ്ജനയുടേയും വിവാഹം മുടക്കാനുള്ള ശ്രമത്തിലാണ് വേദിക.

  സിദ്ധാർത്ഥിന്റെ അമ്മയായ സരസ്വതി അമ്മയെ കൂട്ടുപിടിച്ചാണ് സുമിത്രയുടെ കുടുംബത്തിലെ കുടുംബത്തില കാര്യങ്ങൾ വേദിക അറിയുന്നത്. പ്രതീഷിന്റെ വിവാഹക്കാര്യം മനസ്സിലാക്കിയ വേദിക ഭർത്താവ് സിദ്ധാർതഥിലൂടെ കല്യാണം മുടക്കാൻ നോക്കുകയാണ്. സുമിത്രയെ തകർക്കാൻ വേദികയ്ക്കൊപ്പം നിൽക്കുന്ന സിദ്ധു ഇക്കാര്യത്തിൽ വേദികയ്ക്ക് എതിരെ നിൽക്കുകയാണ്. വിവാഹം മുടക്കണമെന്ന് പറയുന്ന വേദികയെ ചോദ്യം ചെയ്യുകയാണ്. ഇത് വേദികയ്ക്ക് വലിയ തിരിച്ചടിയാണ്. ഒരിക്കലും സിദ്ധുവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.

  ഇന്നത്തെ എപ്പസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. പ്രെമോയ്ക്ക് മികച്ച കമന്റുകളാണ് യുട്യൂബിൽ നിന്ന് ലഭിക്കുന്നത്. സിദ്ധു വേദികയോട് പറഞ്ഞ ഡയലോഗ് പൊളിച്ചു,വിവരമില്ലാത്ത അനിരുദ്ധിനെ പാവ കളിപ്പിക്കുന്നത് പോലെ പ്രതീക്ഷിനെ കളിപ്പിക്കാൻ പോവല്ലേ വേദികേ നീ വിവരമറിയും,വേദിക സിദ്ധു അടിച്ചു പിരിയേണ്ട സമയം കഴിഞ്ഞു.എനിക്ക് അത് കാണാനും സുമിത്രേടെ ഉയർച്ച കാണാനും ആണ് ഇഷ്ടം, സിദ്ധു റോക്സ്,ഇയാൾക്ക് ഇപ്പോഴെങ്കിലും അല്പം ബോധം ഉദിച്ചല്ലോ.. ഭാഗ്യം.. അയാൾക്കു അറിയാം ഇവൾ കാരണം പിന്നേം നാണംകെടുമെന്ന്,ഇപ്പോഴാണ് കിളവന് മനസിലായത് കീ കൊടുക്കുന്ന പാവ യാണ് എന്ന്,അങ്ങനെ നമ്മുടെ സിദ്ധു അപ്പൂപ്പന് ബോധോദയം ഉണ്ടായിരിക്കുകയാണ് സൂർത്തുക്കളെ ,കൊള്ളാല്ലോ കെളവൻ വിവരം വച്ചോ,സിദ്ധു അങ്കിളിന്റെ പൊളി ഡയലോഗ്എനിക്കിഷ്ടപ്പെട്ടു എന്നിങ്ങനെയുളള കമന്റുകളാണ് ലഭിക്കുന്നത്.

  കേക്ക് മുറിക്കുന്ന കുഞ്ഞിക്കക്ക് പിറകിൽ ഒരു തല..ദേ മമ്മൂക്ക

  വേദികയെ പോലെ തന്നെ സിദ്ധുവിനും വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. എന്നാൽ ഇന്നത്തെ ഒറ്റ എപ്പിസോഡ് കൊണ്ട് സിദ്ധു സ്റ്റാറായിരിക്കുകയാണ്.മികച്ച കമന്റുകളാണ് ഒറ്റ ഡയലോഗിന് ലഭിക്കുന്നത്. വേദിക കീ കൊടുക്കുമ്പോ ചലിക്കാനുള്ള പാവയല്ല സിദ്ധു, വേദികയ്ക്കു ഇനിയും സിദ്ധുന്റെ തലയിൽ കേറിയിരുന്നു നൃത്തമാടാൻ പറ്റില്ലാ എന്നാണ് ആരാധകർ പറയുന്നത്. സിദ്ധു വേദിയുടെ പറഞ്ഞ ഡയലോഗ് പൊളിച്ചടക്കി എന്നും പ്രേക്ഷകർ പറയുന്നുണ്ട്. സിദ്ധു വേതികയോട് പറഞ്ഞ ഡയലോഗ് അടിപൊളി ഇനിയും മുമ്പോട്ട് ഇങ്ങനെ ഉള്ള ഡയലോഗ് പ് തിക്ഷിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിച്ചാണ് കുടുംബവിളക്ക് മുന്നോട്ട് പോകുന്നത്.

  Read more about: serial
  English summary
  Asianet Kudumbavilakku Latest News siddharth Argued Vedhika About pratheesh sanjana wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X