For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം തടയാനുള്ള മുന്നൊരുക്കവുമായി വേദിക; ഇപ്പോഴാണ് ഏറ്റവും മികച്ച സീരിയൽ ആയതെന്ന് ആരാധകർ

  |

  കുടുംബവിളക്കില്‍ മറ്റൊരു വിവാഹത്തിനുള്ള മുന്നൊരുക്കം പൂര്‍ത്തിയാവുകയാണ്. നേരത്തെ പ്രണയത്തിലായിരുന്ന പ്രതീഷും സഞ്ജനയും അടുത്ത എപ്പിസോഡില്‍ വിവാഹിതരാവുമെന്നാണ് അറിയുന്നത്. കഴിഞ്ഞ എപ്പിസോഡുകളില്‍ അതിനെ കുറിച്ചാണ് സൂചിപ്പിച്ചത്. പിതാവ് മറ്റൊരു വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണെങ്കിലും അവിടെ നിന്ന് വിദഗ്ദമായി സഞ്ജനയെ കടത്തി കൊണ്ട് വരാനാണ് പ്രതീഷിന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്.

  സാരിയിലും മേഡേൺ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങി നടി റോഷ്നി ഹരിപ്രിയൻ, ഫോട്ടോസ്

  അതേ സമയം പ്രതീഷും പിതാവ് സിദ്ധാര്‍ഥും തമ്മിലുള്ള പിണക്കം മാറിയിരിക്കുകയാണ്. അച്ഛന്‍ രണ്ടാമതൊരു വിവാഹം കഴിക്കുന്നതിനെ ശക്തമായി എതിര്‍ത്ത പ്രതീഷിനോട് സിദ്ധാര്‍ഥിന് ദേഷ്യമായിരുന്നു. എന്നാല്‍ വിവാഹക്കാര്യം പറയാനും പിതാവിന്റെ അനുഗ്രഹം വാങ്ങിക്കാനും പ്രതീഷ് എത്തിയിരിക്കുകയാണ്. ഇതോടെ കഥയില്‍ പുതിയൊരു ട്വിസ്റ്റ് കൂടിയായി.

  അച്ഛന്റെ അനുഗ്രഹം വാങ്ങിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെ സുമിത്രയാണ് പ്രതീഷിനെ വേദികയുടെ വീട്ടിലേക്ക് പറഞ്ഞ് വിടുന്നത്. മകനോട് സ്‌നേഹത്തോടെ പെരുമാറിയ സിദ്ധാര്‍ഥ് ആഗ്രഹിച്ചത് പോലെ വിവാഹം നടത്താനുള്ള സമ്മതവും അനുഗ്രഹവും നല്‍കി കഴിഞ്ഞു. ഒപ്പം സഞ്ജനയും സിദ്ധാര്‍ഥിനെ വിളിച്ച് അനുഗ്രഹം വാങ്ങിയിരിക്കുകയാണ്. ഇതോടെ മകനോടുള്ള എല്ലാ പിണക്കവും മാറി സിദ്ധാര്‍ഥ് നല്ല മനസായെന്ന് വ്യക്തമായി. എന്നാല്‍ അതിഷ്ടപെടാതെ വഴക്കിനുള്ള തയ്യാറെടുപ്പിലാണ് വേദിക.

  സുമിത്രയുടെ മുന്നില്‍ ജയിക്കാനായി വേദിക നടത്തുന്ന പ്ലാനുകളും പൊളിയുകയാണ്. ഭര്‍ത്താവ് പോലും ഇപ്പോള്‍ സുമിത്രയ്ക്ക് പിന്തുണ നല്‍കുന്നു എന്നതിന്റെ ഞെട്ടലിലാണ് വേദിക. വിചാരിച്ചത് പോലെ ഒന്നും നടക്കാതെ വന്ന സ്ഥിതിയ്ക്ക് ആത്മഹത്യ ഭീഷണിയാണ് വേദിക മുന്നോട്ട് വെച്ചത്. മകനെ അനുഗ്രഹിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന തീരുമാനമാണ് വേദിക എടുക്കുന്നതെങ്കില്‍ അത് നല്ലതാണെന്നാണ് സിദ്ധാര്‍ഥ് അഭിപ്രായപ്പെട്ടു. അവിടെയും ശക്തമായൊരു അവഗണനയാണ് വേദികയ്ക്ക് ലഭിച്ചത്.

  എന്നെ കാണാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് ആ സീരിയലില്‍ നിന്ന് ഒഴിവാക്കി; വെളിപ്പെടുത്തലുമായി കുടുംബവിളക്കിലെ ശീതൾ

  കുടുംബം കലങ്ങിയാലും എത്ര വഴക്കുണ്ടായാലും ദേഷ്യമായാലും അച്ഛന്‍ മകന്‍ ബന്ധം ഒരിക്കിലും വേര്‍പിരിയില്ല. സിദ്ധുവിനോട് ഇപ്പോള്‍ ഒരു ബഹുമാനം ഉണ്ട് ഇതുപോലെ തന്നെ പോട്ടെ. കുടുംബവിളക്ക് ഇപ്പോള്‍ സൂപ്പര്‍ ആണ്. സിദ്ധാര്‍ഥും പ്രതീഷും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ. ഈ കാര്യത്തിലൊക്കെ കുടുംബ വിളക്കിനെ വെല്ലാന്‍ വേറെ ഒരു സീരിയലുമില്ല. ഇങ്ങനെ പോയാല്‍ റേറ്റിംഗ് ഇനിയും ഉയരും. ഓരോ എപ്പിസോഡ് കഴിയുംതോറും ഇതിലും നല്ലൊരു സീരിയല്‍ വേറെ ഇല്ലെന്ന തോന്നല്‍ പ്രേക്ഷകര്‍ക്കുണ്ടാവും.

  പപ്പ കാണിച്ചത് മര്യാദകേട്, മാന്യമായി പെരുമാറണം; ഷാരൂഖ് ഖാനെ നിർത്തിപ്പൊരിച്ച് മകള്‍ സുഹാന!

  Exclusive interview with Malik fame Sanal Aman | A funny chat | Malayalam

  ഇതുപോലെ തന്നെ മുന്നോട്ട് പോയവണം. അത്രയും പെര്‍ഫെക്ടും പവര്‍ഫുള്ളുമായ സീരിയലാണ്. സിദ്ധാര്‍ഥ് പ്രതീഷിനെ അനുഗ്രഹിക്കുന്നത് കണ്ട് വേദിക വായും പൊളിച്ചാണ് നില്‍ക്കുന്നത്. അവിഹിത സീരിയല്‍ എന്ന് പലരും കളിയാക്കുന്നുണ്ടെങ്കിലും കുടുംബവിളക്ക് നിലവാരം മെച്ചപ്പെടുത്തി കഴിഞ്ഞു. വില്ലത്തി തോല്‍ക്കുന്നത് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത് പതിവാണെങ്കിലും ഇത്രയും മനോഹരമായി നിരന്തരം പരാജയം ഏറ്റു വാങ്ങാന്‍ വേദികയ്ക്ക് മാത്രമേ പറ്റുകയുള്ളു.

  സുമിത്രയുടെ സിദ്ധുവേട്ടൻ; റിയൽ ലൈഫിൽ ഭാര്യ എത്ര മാർക്ക് തരുമെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി കൃഷ്ണ കുമാർ

  Read more about: serial സീരിയല്‍
  English summary
  Asianet Kudumbavilakku: Siddharth And Vedhika's Heated Argument Hints New Twist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X