For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപി രണ്ട് ലക്ഷം വീതം കൊടുക്കും; എന്നിട്ട് ഫ്രീയായി അഭിനയിക്കുകയും ചെയ്യും, ദിലീപിനൊപ്പം താരം

  |

  കൊറോണ കാലത്തെ മറ്റൊരു ഓണം കൂടി ഇങ്ങ് എത്തി. കഴിഞ്ഞ വര്‍ഷവും കൊവിഡ് മാനദണ്ഡങ്ങളിലാണ് എല്ലാവരും ആഘോഷിച്ചത്. അക്കാലത്ത് സിനിമാ ചിതീകരണങ്ങളോ ചാനല്‍ പരിപാടികളെ ഇല്ലായിരുന്നു എന്നത് പ്രേക്ഷകരെയും ഒരുപോലെ നിരാശരാക്കി. എന്നാല്‍ ഇത്തവണ അതിലൊരു മാറ്റമുണ്ടാവുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ബിഗ് ബോസ് താരങ്ങൾക്കൊപ്പം മിമിക്രിക്കാരായ താരങ്ങളുടെ പരിപാടിയും ഇത്തവണ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

  മെലിഞ്ഞ് ഉണങ്ങി പോയത് പോലെ ആയല്ലോ, ദിലീപിൻ്റെ നായികയായി തിളങ്ങിയ നടി വേദികയുടെ കിടിലൻ ഫോട്ടോസ് കണ്ട് ആരാധകർ ചോദിക്കുന്നു

  ഏഷ്യാനെറ്റ് ഇത്തവണ പ്രേക്ഷകരെ കൈയില്‍ എടുക്കാനുള്ള എല്ലാ നമ്പറുകളും എടുത്ത് കഴിഞ്ഞു. മലയാളത്തിലെ മിമിക്രി താരങ്ങളായി വന്ന് പിന്നെ അഭിനേതാക്കളായി മാറിയ എല്ലാവരെയും ചേര്‍ത്ത് കോമഡി മാമാങ്കത്തിന് ഒരുങ്ങുകയാണ്. ദിലീപും സുരേഷ് ഗോപിയുമടക്കം നിരവധി താരങ്ങളാണ് പരിപാടിയ്ക്ക് എത്തുന്നത്. ഒപ്പം താൻ മിമിക്രിക്കാരരുടെ സംഘടനയ്ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായിക്കുമെന്ന തീരുമാനത്തെ കുറിച്ചും വേദിയിൽ നിന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ചാനലിൽ നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ചര്‍ച്ചയാവുകയാണ്.

  കോമഡി മാമാങ്കം എന്ന് പേരിട്ടിരിക്കുന്ന ഏഷ്യാനെറ്റിലെ ഷോ തിരുവോണത്തിനാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ദിലീപ്, സുരേഷ് ഗോപി, ജയസൂര്യ, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, ടിനി ടോം എന്ന് തുടങ്ങി നിരവധി താരങ്ങളാണ് ഷോ യിലുള്ളത്. വേദിയില്‍ പാട്ട് പാടിയും കോമഡി പറഞ്ഞും താരങ്ങളെല്ലാം ഉത്സവപ്രതീതിയിലായി. ദിലീപും സുരേഷ് ഗോപിയും തമ്മിലുള്ള ചില നര്‍മ്മ സംഭാഷങ്ങള്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്. സാധാരണ എല്ലാ സ്റ്റേജുകളിലും സ്‌കോര്‍ ചെയ്യുന്നത് ദിലീപ് ആണെങ്കില്‍ ഇത്തവ സുരേഷ് ഗോപി കേറിയങ്ങ് തകര്‍ത്ത് കളഞ്ഞെന്നാണ് ആരാധകര്‍ പറയുന്നത്.

  വിഘ്നേഷിനെ വിവാഹം കഴിക്കാനുള്ള കാരണം ഇതാണ്,നിശ്ചയം പോലെയല്ല കല്യാണം, നയൻതാര പറയുന്നു

  സുരേഷ് ഗോപിയോട് ഒരു മിമിക്രി കാണിക്കാന്‍ ആവശ്യപ്പെട്ടത് കലാഭവന്‍ ഷാജോണ്‍ ആയിരുന്നു. കോട്ടയം നസീര്‍ ചെയ്തത് പോലെ കൊച്ചിന്‍ ഹനീഫയുടെ ശബ്ദം അനുകരിക്കാനാണ് പറഞ്ഞത്. പറ്റുന്നത് പോലെ ചെയ്താല്‍ മതിയെന്ന് ഷാജോണ്‍ പറയുന്നുണ്ടെങ്കിലും ഞാന്‍ മിമിക്രിക്കാരന്‍ അല്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇത് കേട്ട ദിലീപ് ഞങ്ങള്‍ ആക്കും എന്ന് പറഞ്ഞു. ഇവിടുന്ന് ഇറങ്ങി പോവുന്നതിന് മുന്‍പ് ഞങ്ങള്‍ ആക്കുമെന്ന് ദിലീപും കോട്ടയം നസീറും പറഞ്ഞതോടെ 'നിങ്ങള്‍ മിമിക്രിക്കാരന്‍ ആക്കിക്കോ, പക്ഷേ ആക്കരുത്' എന്ന മറുപടിയാണ് സുരേഷ് ഗോപി നല്‍കിയത്.

  ധോണിയ്ക്കും കോഹ്ലിയ്ക്കും മുമ്പേ, ഒരേ ക്ലാസില്‍ പഠിച്ച കൂട്ടുകാരികള്‍; സാക്ഷിയെക്കുറിച്ച് അനുഷ്‌ക

  ദിലീപും കോട്ടയം നസീറും പ്ലാന്‍ ചെയ്താണ് ആക്കുമെന്ന് പറഞ്ഞത്. അത് സുരേഷ് ഗോപി പിടിച്ചെന്ന് പറഞ്ഞതോടെ പിടിക്കുകയല്ല, പിടിച്ച് ഒടിച്ച് കളയുമെന്നായി താരം. ഇത് മാത്രമല്ല സ്വന്തം സിനിമയിലെ ഡയലോഗ് പറഞ്ഞ് സുരേഷ് ഗോപി സ്വയം ട്രോളിയിരുന്നു. മിമിക്രിക്കാര്‍ തന്നെ അനുകരിക്കുന്നത് പോലെ തന്നെ സുരേഷ് ഗോപി നടന്ന് നീങ്ങുന്നതുമൊക്കെ വീഡിയോസിലൂടെ കാണാം. അതേ സമയം ഇത്രയും കാലം ഞാന്‍ ലാലേട്ടന്‍ ഫാനായിരുന്നു. ഇന്ന് മുതല്‍ സുരേഷേട്ടന്റെ കൂടി ഫാനാണെന്ന് പറയുകയാണ് ചില ആരാധകര്‍.

  മറീനയുടെ ചിത്രം എവിടെ പോയി, യഥാർഥത്തിൽ സംഭവിച്ചതിനെ കുറിച്ച് 'പിടികിട്ടാപ്പുള്ളി' സംവിധായകൻ ജിഷ്ണു

  സുരേഷേട്ടന്റ ക്യാരക്ടര്‍ മനസിലായപ്പോള്‍ ഒരുപാട് ബഹുമാനം തോന്നി അദ്ദേഹത്തോട്. സുരേഷ് ഏട്ടന്‍ എന്നാ സൂപ്പര്‍ ആന്നേ എന്ന് തുടങ്ങി നിരവധി പ്രശംസയാണ് താരത്തിന് ലഭിക്കുന്നത്. ഒപ്പം ദിലീപ് എന്തൊക്കെ തമാശ പറഞ്ഞിട്ടും ചെയ്തിട്ടും പഴത് പോലെ അങ്ങ് എത്തുന്നില്ലെന്നാണ് ചില അഭിപ്രായങ്ങള്‍. പഴയത് പോലെ കൗണ്ടര്‍ കോമഡി പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പൊതു അഭിപ്രായമെങ്കിലും പരിപാടി മുഴുവന്‍ കാണുമ്പോള്‍ അറിയാം. അതേ സമയം വേദിയില്‍ താരങ്ങളെയും ആരാധകരെയും അമ്പരിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനം കൂടി സുരേഷ് ഗോപി നടത്തിയിരുന്നു.

  മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (മാ) എന്നറിയപ്പെടുന്ന സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കാമെന്നായിരുന്നു താരം പറഞ്ഞത്. ഇനി മുതല്‍ താന്‍ അഭിനയിക്കുന്ന ഓരോ സിനിമകളിലൂടെയും ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം മാ സംഘടനയ്ക്ക് നല്‍കുമെന്ന് ഉറപ്പ് പറഞ്ഞു. ''വാര്‍ധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെ എന്ന് പറഞ്ഞാണ് സുരേഷ് ഗോപി എത്തിയത്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശില്‍ നിന്നും ഇത്ര തരാമെന്ന് പറയുന്നതില്‍ ഒരു കുറച്ചിലുണ്ട്.

  Most exciting upcoming movies of action king Suresh Gopi | FilmiBeat Malayalam

  പക്ഷേ ഞാന്‍ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ദാനമല്ല, ലവിയായി തരും. ഇത് ഉറപ്പിച്ച കാര്യമാണ്'' എന്നും സുരേഷ് ഗോപി പറയുന്നു. ഇതോടെ സുരേഷേട്ടന് ഒരുപാട് സിനിമകള്‍ ഉണ്ടാവാന്‍ ഇനി നമ്മളെല്ലാവരും പ്രാര്‍ഥിക്കണം. രണ്ട് രൂപ വീതം കിട്ടുന്നതാണ്. എന്നിട്ട് ആ പണമെല്ലാം കൂട്ടിവെച്ച് മാ സംഘടന സുരേഷേട്ടനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യും. അതില്‍ സുരേഷേട്ടന്‍ ഫ്രീയായി അഭിനയിക്കുകയും ചെയ്യുമെന്ന് ദിലീപ് കൂട്ടിചേര്‍ത്തു. ഇത് താരം സമ്മതിക്കുകയും ചെയ്തിരിക്കുകയാണ്.

  മഞ്ജു വാര്യരെ കാണുമ്പോള്‍ വല്ലാത്ത ഒരു നൊമ്പരമാണ്; ഇതൊക്കെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണെന്ന് നടിയും

  English summary
  Asianet Maha Mamangam: Suresh Gopi Promised To Contribute Rs 2 Lakhs To MAA
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X