For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മല്ലിക സുകുമാരൻ്റെ വീട്ടിൽ ഷൂട്ട് ചെയ്യുന്ന സീരിയൽ; പ്രണയരംഗങ്ങളിൽ തകർത്ത് പാടാത്ത പൈങ്കിളിയിലെ താരങ്ങള്‍

  |

  ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ സീരയിലാണ് പാടാത്ത പൈങ്കിളി. ദേവ എന്ന നായക കഥാപാത്രത്തിലേക്ക് പുതിയ നടന്‍ വന്നിരിക്കുകയാണ്. മുന്‍പ് ദേവയായി അഭിനയിച്ച സൂരജിന് വലിയ ഫാന്‍ പവര്‍ ഉണ്ടായിരുന്നു. എന്നാല്‍ അസുഖ ബാധിതനായ ശേഷം സൂരജ് പിന്മാറുകയായിരുന്നു. പകരം മറ്റൊരു നായകന്‍ എത്തി.

  ഇതെന്ത് ഫോട്ടോഷൂട്ടാണ്, സുരഭി പൌർണിക്കിൻ്റെ കിടിലൻ ചിത്രങ്ങൾ

  ഇപ്പോള്‍ സീരയിലെ കേന്ദ്രകഥാപാത്രങ്ങളായ ദേവയും കണ്മണിയും ഹണിമൂണ്‍ യാത്രകളിലാണ്. ഇരുവരും ഒരു വീട്ടിലെത്തിയതിന് ശേഷമുള്ള ദൃശ്യങ്ങളായിരുന്നു കാണിക്കുന്നത്. ശാന്തസുന്ദരമായ ഈ വീടിന് പിന്നിലൊരു കഥയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നത്.

  പാടാത്ത പൈങ്കിളിയിലെ ദേവയുടെയും കണ്മണിയുടെയും പ്രണയ വിശേഷങ്ങള്‍ക്കിടയില്‍ ഈ വീടും ചര്‍ച്ചയായിരുന്നു. വ്യത്യസ്തമായ രീതിയില്‍ രൂപകല്‍പന ചെയ്ത വീട് ഹരിതാഭയും പച്ചപ്പും കൊണ്ട് സമ്പന്നമാണ്. വീടിനുള്ളില്‍ ഏണില്‍ കൈവച്ചു നില്‍ക്കുന്ന കണ്ണന്‍, അതിനെ പൂജ ചെയ്യുന്ന കണ്മണി ഒക്കെ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തു. സെമി ഓപ്പണ്‍ ശൈലിയിലാണ് അകത്തളങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ വിശാലത തോന്നിക്കുന്നതാണ്. നടുവിലെ കുളത്തില്‍ നിന്നുള്ള രംഗങ്ങളും സീരിയലിന് വേണ്ടി ചിത്രീകരിച്ചിട്ടുണ്ട്.

  സീരിയല്‍ വിജയകരമായി സംപ്രേക്ഷണം ചെയ്ത് വരികയാണ്. ഇതിനിടയിലാണ് ഈ വീട് നടി മല്ലിക സുകുമാരന്റേതാണെന്ന വിവരം പുറത്ത് വരുന്നത്. പ്രാര്‍ഥന എന്ന പേരിലുള്ള മല്ലികയുടെ വീടാണിത്. ഇവിടെ വച്ചാണ് പാടാത്ത പൈങ്കിളിയുടെ ഷൂട്ടിങ് നടക്കുന്നത്. പുതിയ ദേവ വന്ന ശേഷം മെരിലാന്റ് സ്റ്റുഡിയോ ആണ് ഷൂട്ടിങ് ഇടം എങ്കിലും പൈങ്കിളിയുടെ ഭൂരിഭാഗം ഷൂട്ടിങ് നടന്നതും മല്ലികയുടെ പ്രാര്‍ത്ഥനയില്‍ ആണ്.

  മല്ലിക സുകുമാരന്‍ ആദ്യം താമസിച്ചിരുന്നത് തിരുവനന്തപുരം ജില്ലയിലെ പാങ്ങോടിനടുത്ത് കുണ്ടമണ്‍ ഭാഗം എന്ന സ്ഥലത്ത് പണികഴിപ്പിച്ച ഈ വീട്ടില്‍ ആയിരുന്നു. എന്നാല്‍ ആദ്യ പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയതും പിന്നീട് ഷൂട്ടിങ്ങിനായി വീട് വിട്ടു നല്‍കിയത് കാരണം നടി ഇപ്പോള്‍ തിരുവന്തപുരത്തു തന്നെയുള്ള മറ്റൊരു ഫ്‌ലാറ്റിലാണ് താമസമെന്നാണ് അറിയുന്നത്.

  സീരിയലില്‍ ചിത്രീകരിച്ചിരിക്കുന്നത് പോലെ നഗരത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി മുറ്റവും പച്ചപ്പും ഊഷമളതയും ഒക്കെയുള്ള ഇടമാണ് വിശ്രമജീവിതം നയിക്കാന്‍ ആയി മല്ലിക തിരഞ്ഞെടുത്തത്. അമ്മയുടെ വീട്ടില്‍ വന്നു ഉറങ്ങുമ്പോള്‍ കിട്ടുന്ന സുഖം മറ്റൊരിടത്തും കിട്ടില്ല. ഒരു കാടിനകത്ത് താമസിക്കുന്ന സ്വച്ഛതയും ശാന്തതയും ഇവിടെയുണ്ടെന്ന് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തുമൊക്കെ മുന്‍പ് പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട്.

  ട്രോളന്മാരെ പുച്ഛിച്ചുതള്ളി മല്ലിക സുകുമാരൻ | filmibeat Malayalam

  വഴുതക്കാട് ഉണ്ടായിരുന്ന വീട് കൊടുത്തതിന് ശേഷമാണ് ഈ സ്ഥലം മേടിച്ചു മല്ലിക വീട് നിര്‍മ്മിക്കുന്നത്. 'സുകുവേട്ടന്‍ എനിക്ക് ആദ്യം വാങ്ങിച്ചു നല്‍കിയ വീടിനെ പ്രതിനിധീകരിക്കുന്ന ഒരു വീടാണ് ഇതെന്നായിരുന്നു നടി പറഞ്ഞിട്ടുള്ളത്. മാനസികമായി ഒരുപാട് സന്തോഷം, പോസിറ്റീവ് എനര്‍ജി ലഭിക്കുന്ന വീടാണിത്. സുകുവേട്ടന്റെ സാന്നിധ്യം ഇവിടെയുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

  Read more about: serial സീരിയല്‍
  English summary
  Asianet Padatha Painkili Romance Scenes Are Filming in mallika sukumaran's house
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X