For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയും അച്ഛനുമാകാന്‍ തയ്യാറെടുത്ത് ദേവയും കണ്മണിയും; പാടാത്ത പൈങ്കിളി സീരിയലില്‍ പുതിയ ട്വിസ്റ്റ് നടക്കുന്നു

  |

  പാടാത്ത പൈങ്കിളി സീരിയലിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഏഷ്യാനെറ്റില്‍ സംക്ഷ്രേണം ചെയ്യുന്ന പരമ്പര വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. റേറ്റിങ്ങിലും മുന്നേറ്റം നടത്തി തുടങ്ങിയതോടെ പ്രേക്ഷകരും ആവേശത്തിലായി. എന്നാല്‍ നായകനായ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന സൂരജ് മാറിയതോടെ എല്ലാവരും നിരാശയിലായി.

  എന്തൊരു സുന്ദരിയാണ്, മധു ശാലിനിയുടെ മനോഹരമായ ഫോട്ടോസ് കാണാം

  സൂരജിനോട് സാമ്യമുള്ള ലക്കി എന്നൊരു നടന്‍ ദേവയായി അഭിനയിച്ച് തുടങ്ങി. സൂരജിന്റെ അത്രയും വന്നില്ലെങ്കിലും ലക്കിയും മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കുന്നുണ്ട് എന്നാണ് ഭൂരിഭാഗം അഭിപ്രായം. ഇതിനിടെ പരമ്പരയിലെ കഥാപാത്രങ്ങളില്‍ ഒരു സന്തോഷ വാര്‍ത്ത വന്ന് നിറയുകയാണെന്നുള്ള സൂചന അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

  ഭാര്യയും ഭര്‍ത്താവും പൂര്‍ണരായാല്‍ അവര്‍ പിന്നെ അച്ഛനും അമ്മയും ആവണം. എന്ന് പറഞ്ഞാല്‍ ഒരു കുഞ്ഞ് ഉണ്ടാവണമെന്ന് ദേവ കണ്മണിയോട് പറയുകയാണ്. പെട്ടെന്നുള്ള സംസാരത്തില്‍ നാണം കൊണ്ട് മുഖം മറക്കുന്ന കണ്മണിയെയാണ് പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. മറ്റൊരു പ്രൊമോ യില്‍ പൊലീസുകാരിയായ റീത്ത കൂടി ദേവയുടെയും കണ്മണിയുടെയും അടുത്ത് എത്തുന്നതാണ് കാണിച്ചിരിക്കുന്നത്.

  ഇനി എന്റെ തിരിച്ച് വരവ് അതിന് വേണ്ടിയായിരിക്കും എന്ന് റീത്ത പറയുമ്പോള്‍ അവരെ വെല്ലുവിളിക്കുകയാണ്. മേഡം പോയിട്ട് പെട്ടെന്ന് തന്നെ തിരിച്ച് വരട്ടേ. നമുക്ക് അനുഭവിക്കാനുള്ളത് അനുഭവിച്ച് തന്നെ തീര്‍ക്കാം. ഇനിയും മേഡം ഞങ്ങളെ വെല്ലുവിളിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെങ്കില്‍ ദയവ് ചെയ്ത് ഇങ്ങോട്ട് വന്ന് ബുദ്ധിമുട്ടണമെന്നില്ല. മേഡം എവിടെയാണെങ്കിലും ഞങ്ങള്‍ അങ്ങോട്ട് വന്നോളാം. എന്നാണ് ദേവ റീത്തയോട് പറയുന്നത്. വല്ലാത്തൊരു ആത്മവിശ്വാസത്തോടെയാണ് ദേവ ഇത് സംസാരിക്കുന്നതെന്ന് റീത്ത മനസിലാക്കുകയും ചെയ്തു.

  എന്നാല്‍ സൂരജേട്ടനാണ് ഈ ഡയലോഗുകള്‍ പറയുന്നതെങ്കില്‍ എന്ന് ആഗ്രഹിച്ച് പോവുകയാണ്. ഈ സിറ്റുവേഷന്‍ ലക്കി ചേട്ടന് അത്ര ശരിയാക്കാന്‍ സാധിച്ചില്ല. സൂരജേട്ടന്റെ കഴിവ് തെളിയിക്കാന്‍ പറ്റിയ സാഹചര്യം ഇപ്പോഴായിരുന്നു തുടങ്ങി വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. കണ്മണിയും ദേവയും തമ്മിലുള്ള പ്രണയത്തിനും വിമര്‍ശനമാണ് കൂടുതലായും ലഭിക്കുന്നത്.

  ഇരുവരുടെയും റൊമാന്‍സിന് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ പൈങ്കിളി സീരിയലായി മാറുകയാണ്. റേറ്റിങ്ങ് കൂട്ടാന്‍ വേണ്ടി എന്തൊക്കെ കാട്ടിക്കൂട്ടലുകളാണ് നടത്തുന്നത്. പ്രൊമോ വീഡിയോ പോലും ബോര്‍ ആയി മാറുന്നു. സൂരജ് ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ കാണാന്‍ തന്നെ ഒരു പ്രത്യേകതയായിരുന്നു. ഇപ്പോള്‍ നായകനെ ഉള്‍ക്കൊള്ളാന്‍ വേണ്ടി റൊമാന്‍സ് കുറച്ച് കൂടുതല്‍ ഇടാനുള്ള ശ്രമം എല്ലാവര്‍ക്കം മനസിലായി തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

  Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

  റേറ്റിങ്ങ് കൂട്ടാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ സീരിയലിന്റെ നിലവാരം കുറച്ച് കളയുകയാണ് ചെയ്തത്. പ്രേക്ഷകരെ പിടിച്ച് നിര്‍ത്താന്‍ എന്തൊക്കെ വഴികളുണ്ട്. പ്രണയം ആണെന്ന് കരുതി എന്തു കാണിച്ചു കൂട്ടിയാലും ഇഷ്ടപ്പെടും എന്ന് കരുതരുത്. കണ്‍മണി കുറച്ചധികം ഓവര്‍ ആക്ടിങ് ആവുകയാണിപ്പോള്‍. നല്ല കഥാപാത്രങ്ങളായിരുന്നു എല്ലാം നശിപ്പിച്ചു. തുടങ്ങി അനേകം കമന്റുകളാണ് വരുന്നത്.

  Read more about: serial സീരിയല്‍
  English summary
  Asianet's Padatha Painkili Serial: Deva And Kanmani Expecting Their First Child
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X