For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗർഭിണിയാണെന്ന് നേരത്തെ പറയാനും കാരണമുണ്ട്; ഗർഭത്തിലെ കുഞ്ഞിനും ചീത്ത വാങ്ങി കൊടുക്കരുതെന്ന് അശ്വതി ശ്രീകാന്ത്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയുടെ റോളില്‍ നിന്നും നായികയിലേക്ക് മാറിയ അശ്വതി ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു കാലഘട്ടത്തിലൂടെയാണിപ്പോള്‍ സഞ്ചരിക്കുന്നത്. മുന്‍പ് മകള്‍ പത്മയുടെ ജനനവും അതിന് ശേഷമുണ്ടായ ബുദ്ധിമുട്ടുകളെ തരണം ചെയ്തതിനെ കുറിച്ചും ഒത്തിരി പറഞ്ഞിട്ടുള്ള അശ്വതി രണ്ടാമതും ഗര്‍ഭിണിയായിരിക്കുകയാണ്.

  സാരിയിലും മോഡേൺ വസ്ത്രങ്ങളിലും തിളങ്ങി നടി പാർവതി നായർ, മനോഹരമായ ചിത്രങ്ങൾ കാണാം

  ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ രണ്ടാമതും അമ്മയാവാന്‍ പോവുകയാണെന്നുള്ള കാര്യം പുറംലോകത്തെ അറിയിക്കുന്നത്. അന്ന് മുതല്‍ ചക്കപ്പഴത്തില്‍ അശ്വതി ഇനിയും അഭിനയിക്കുമോ എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. നേരിട്ടും അല്ലാതെയും തന്നോട് ഇക്കാര്യം ചോദിക്കുന്നവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

  ചക്കപ്പഴം പ്രേക്ഷകരോടാണ്... 'അശ്വതി ചക്കപ്പഴത്തില്‍ നിന്ന് പിന്മാറുന്നു' എന്ന തരത്തിലുള്ള' ഓണ്‍ലൈന്‍ മീഡിയ ടൈറ്റിലുകള്‍ കണ്ട് ഇന്‍ബോക്‌സില്‍ കാര്യം അന്വേഷിക്കുന്നവരുടെ ബഹളമാണ്. എന്നും ടെലിവിഷനിലൂടെ നിങ്ങളുടെ മുന്നില്‍ വരുന്നത് കൊണ്ടും പബ്ലിക്ക് അപ്പിയറന്‍സ് ജോലിയുടെ ഭാഗം ആയതു കൊണ്ടും മാത്രമാണ് പ്രെഗ്‌നന്‍സി ഇപ്പൊഴേ റിവീല്‍ ചെയ്യേണ്ടി വന്നത്.

  മറ്റുള്ള പൊഫെഷനില്‍ ഉള്ള സ്ത്രീകള്‍ ഗര്‍ഭകാലത്ത് ജോലി ചെയ്ത് പ്രസവ സമയത്ത് മറ്റേര്‍ണിറ്റി ലീവ് എടുത്ത് പോകും പോലെ അഭിനയമോ അവതരണമോ ഒക്കെ കരിയര്‍ ആക്കിയവര്‍ക്ക് മിക്കപ്പോഴും ചെയ്യാന്‍ പറ്റാറില്ല. എന്റെ കാര്യത്തില്‍ ഭാഗ്യ വശാല്‍ കാര്യങ്ങള്‍ അല്‍പം വ്യത്യാസപ്പെട്ടു എന്നേ ഉള്ളു. അങ്ങനെയാണ് കഥയില്‍ ആശയും ഗര്‍ഭിണി ആയത്. അത് കൊണ്ട് തന്നെ ഒരു പാട്ട് കഴിഞ്ഞ് തിരിച്ച് വന്നാല്‍ ഈ ഗര്‍ഭകാലം കഴിയില്ല. സെക്കന്റ് ട്രൈമെസ്റ്റര്‍ തുടങ്ങിയിട്ടേ ഉള്ളു. എന്ന് വച്ചാല്‍ 'ക്ഷമ വേണം, സമയം എടുക്കും'.

  ദൈവം അനുഗ്രഹിച്ച് തല്‍ക്കാലം വേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് ചക്കപ്പഴം വീട്ടില്‍ കുറച്ച് മാസങ്ങള്‍ കൂടി ആശ ആക്റ്റീവ് ആയി ഉണ്ടാവും. ഉത്തമന്‍ വേറെ കെട്ടാന്‍ ചാന്‍സ് ഇല്ലാത്തത് കൊണ്ട് മറ്റേര്‍ണിറ്റി ലീവ് കഴിഞ്ഞാല്‍ തിരിച്ചും എത്തും. ഈ സമയത്ത് സാധാരണ രണ്ടു വീട്ടില്‍ നിന്ന് കിട്ടിയേക്കാവുന്ന സ്‌നേഹത്തിന്റെ സ്ഥാനത്ത് എനിക്കിപ്പോള്‍ ഒരുപാട് മലയാളി വീടകങ്ങളില്‍ നിന്ന് സ്‌നേഹം കിട്ടുന്നുണ്ട്.

  ഇക്കയുടെ മുന്നിൽ വൈകിയതിന് നെഞ്ചിടിപ്പോടെ നിന്നു Santhosh Emotional Interview | Filmibeat Malayalam

  കരുതലിന്റെ, സ്‌നേഹത്തിന്റെ നൂറു നൂറു മെസ്സേജുകള്‍ ദിവസേന എത്തുന്നുണ്ട്. എല്ലാവരോടും സ്‌നേഹം മാത്രം. ഈ യാത്ര ഇത്രയും മനോഹരവും അവിസ്മരണീയവുമാവാന്‍ സഹായിച്ച എന്റെ ചക്കപ്പഴം കുടുംബത്തിനും ഫ്‌ളവേഴ്‌സ് കുടുംബത്തിനും ഞാന്‍ നന്ദി പറയുകയാണ്. (NB : എനിക്ക് പറയേണ്ടവരോട് ഞാന്‍ ഇവിടെ പറഞ്ഞോളാം. വെറുതെ ന്യൂസ് ആക്കിയും കിടിലന്‍ ടൈറ്റില്‍ ഇട്ടും ഗര്‍ഭത്തിലെ കുഞ്ഞിന് വരെ ചീത്ത വാങ്ങി കൊടുക്കരുതെന്ന് പ്രിയപ്പെട്ട ഓണ്‍ലൈന്‍ മീഡിയക്കാരോട് താഴ്മയായി അപേക്ഷിക്കുന്നു).. എന്നും അശ്വതി പറയുന്നു.

  English summary
  Aswathy Sreekanth Opens Up About Why She Announced Her Second Pregnancy Earlier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X