For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആശുപത്രിയില്‍ വെച്ച് 'അച്ഛന്‍' എന്നാവും അമ്മ എഴുതാന്‍ ശ്രമിച്ചതെന്ന് എനിക്ക് തോന്നി, അശ്വതിയുടെ കുറിപ്പ്

  |

  അവതാരകയായും അഭിനേത്രിയായും മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള അശ്വതിയുടെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുളളത്. സാമൂഹിക വിഷയങ്ങളിലും മറ്റും തന്‌റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെച്ച് നടി എത്താറുണ്ട്. ഒപ്പം കുടുംബ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട് താരം. അടുത്തിടെയാണ് രണ്ടാമതും ഗര്‍ഭിണിയായ വിവരം അശ്വതി ശ്രീകാന്ത് അറിയിച്ചത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് നടി സന്തോഷ വിവരം പങ്കുവെച്ചത്.

  നടി രുഹാനി ശര്‍മ്മയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ പുറത്ത്, കാണാം

  കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലൂടെയാണ് അശ്വതി അഭിനയ രംഗത്ത് എത്തിയത്. തുടര്‍ന്ന് ഫ്‌ളവേഴ്‌സിലെ ചക്കപ്പഴം പരമ്പരയിലും അഭിനയിക്കുകയായിരുന്നു താരം. അതേസമയം അശ്വതി ശ്രീകാന്തിന്‌റെതായി വന്ന പുതിയൊരു പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇത്തവണ അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നുളള നടിയുടെ കുറിപ്പാണ് ശ്രദ്ധേയമാവുന്നത്.

  'രണ്ടു പേരും കൂടി വഴക്കിടുമ്പോള്‍ വീടുപേക്ഷിച്ച് നാളെ തന്നെ സന്യസിക്കാന്‍ പൊയ്ക്കളയുമെന്ന് അച്ഛന്‍ ഇടയ്ക്ക് പ്രഖ്യാപിച്ചു കളയും. മീന്‍ കറി കൂട്ടാതെ അച്ഛന്‍ എത്ര നാള്‍ പോയി സന്യസിക്കും എന്ന് കൃത്യമായി അറിയാവുന്നതു കൊണ്ട് 'നാളെയാക്കണ്ട, ഇന്ന് തന്നെ പൊയ്ക്കൊന്ന്' അമ്മ അതിനെ ശക്തമായി പുച്ഛിക്കും. സംഭവം പതിവായത് കൊണ്ട് നമ്മളാ വഴിയ്ക്ക് നോക്കാറേയില്ല', അശ്വതി പറയുന്നു.

  'കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അമ്മ ഒരു മേജര്‍ സര്‍ജറി കഴിഞ്ഞ് റിക്കവറി ഐ സി യുവില്‍ കിടക്കുന്നു. എണ്ണമില്ലാത്ത മെഷിനുകളുടെ നടുവില്‍ ഓക്‌സിജന്‍ സഹായത്തോടെ. ബൈ സ്റ്റാന്‍ഡറിന് കാണാന്‍ പെര്‍മിഷന്‍ കിട്ടിയപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു. അമ്മയെ വിളിച്ചു നോക്കു എന്ന് പറഞ്ഞ് ഡോക്ടേഴ്‌സ് അടുത്തുണ്ട്. അമ്മ കണ്ണ് തുറക്കാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷെ സെഡേഷനില്‍ തന്നെയാണ്'.

  'പെട്ടെന്ന് എന്നെ മനസ്സിലായത് പോലെ അമ്മ എന്റെ കൈയില്‍ മുറുകെ പിടിച്ചു. എന്നെ മനസ്സിലായോ, പറയുന്നത് കേള്‍ക്കുന്നുണ്ടോ, വേദനയുണ്ടോ എന്നൊക്കെ ഞാനും ഡോക്ടറും മാറി മാറി ചോദിച്ചു കൊണ്ടിരുന്നു. അമ്മയുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ട്. എന്റെയും...അമ്മ എന്റെ കൈയില്‍ ഒരു വിരല്‍ കൊണ്ട് എന്തോ എഴുതാന്‍ ശ്രമിക്കും പോലെ. അവസാനം എഴുതിയ അക്ഷരം 'ന്‍' എന്ന് മാത്രമാണ് എനിക്ക് മനസ്സിലായത്'.

  'ബാക്കി ഒന്നും വ്യക്തമല്ല. പെട്ടെന്നുള്ളൊരു തോന്നലില്‍ 'അച്ഛന്‍' എന്നാവും അമ്മ എഴുതാന്‍ ശ്രമിച്ചതെന്ന് എന്ന് തോന്നി. ചോദിച്ചപ്പോള്‍ അമ്മ മെല്ലെ തലയനക്കി. അച്ഛന്‍ വീട്ടില്‍ ഉണ്ട്, സുഖമായിരിക്കുന്നു, ഇപ്പൊ വിളിച്ചതേ ഉള്ളു അങ്ങനെയെന്തൊക്കെയോ ഞാന്‍ പറഞ്ഞൊപ്പിച്ചു. അമ്മയെ സര്‍ജറിക്ക് കയറ്റിയ ദിവസം രാവിലെ മുതല്‍ അച്ഛന്‍ വെള്ളം പോലും കുടിച്ചിട്ടില്ലെന്നും ഷുഗര്‍ ഉള്ളത് കൊണ്ട് വല്ലതും പറ്റുമെന്ന മകന്റെയും മരുമകളുടെയും ഭീഷണിയെ വക വയ്ക്കുന്നില്ലെന്നും ഇതിനിടയില്‍ ഒരു നൂറുവട്ടം എന്നെ വിളിച്ചു കഴിഞ്ഞെന്നും അമ്മയോട് ഞാന്‍ പറഞ്ഞില്ല'.

  അയാളുടെ പ്രൊഫൈല്‍ കണ്ട് ഞെട്ടി | FilmiBeat Malayalam

  'ബോധത്തിലും അബോധത്തിലും രോഗത്തിലും സൗഖ്യത്തിലും എന്തിന് വഴക്കുകളുടെ മൂര്‍ദ്ധന്യത്തില്‍ പോലും സ്‌നേഹത്തിലായിരിക്കുക എന്നതിന് വേറൊരു ഉദാഹരണം എനിക്ക് നിങ്ങളോട് പറയാനുമില്ല. സംഗതി ഇങ്ങനെയൊക്കെയാണേലും ആനിവേഴ്‌സറി ആയിട്ട് ഇന്ന് അച്ഛന്‍ വീട്ടില്‍ ഇല്ല. ഇന്നലെ മുങ്ങിയതാണ്. വൈകുന്നേരത്തിന് മുന്‍പ് റിപ്പോട്ട് ചെയ്തില്ലേല്‍ ആണ് ഇനി അടുത്ത കോമഡി. ഹാപ്പി ആനിവേഴ്‌സറി ടു മൈ ഫേവറൈറ്റ് കപ്പിള്‍', അശ്വതി ശ്രീകാന്ത് കുറിച്ചു.

  English summary
  aswathy sreekanth's post about parents on their 39th wedding anniversary goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X