For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്ന് നടന്നത് യുട്യൂബുകാർ തീരുമാനിച്ച വിവാഹം!, ഞാനിപ്പോൾ ഒരു പ്രണയത്തിലാണ്'

  |

  അത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് റെയ്ജൻ രാജൻ. സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് റെയ്ജൻ പ്രിയങ്കരനായി മാറിയത്. പരമ്പര അവസാനിച്ചപ്പോഴും വലിയ ആരാധവൃന്ദം റെയ്ജനുണ്ടായിരുന്നു. ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന തിങ്കൾകലമാൻ സീരിയലിന്റെ തിരക്കിലാണ് താരം. ബൈജു ദേവരാജിന്റെ മകൾ എന്ന സീരിയിലിലാണ് ആദ്യമായി റെയ്ജൻ അഭിനയിക്കുന്നത്. സിനിമാ നടൻ കൂടിയായ കൃഷ്ണയാണ് തിങ്കൾ കലമാനിൽ മറ്റൊരു പ്ര​ധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിത നായരാണ് സീരിയലിൽ നായിക.

  Also Read: 'ജലദോഷമുള്ളപ്പോൾ പാടാൻ പറ്റിയ പാട്ട്', വൈറൽ ​ഗാനവുമായി പ്രിയ വാര്യർ

  സീരിയൽ വിശേഷങ്ങളും ജീവിത്തിലെ പുതിയ സന്തോഷങ്ങളെ കുറിച്ചുമെല്ലാം ഇന്ത്യാ​ഗ്ലിറ്റ്സിന് നൽകി അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് റെയ്ജൻ രാജൻ. സെയിൽസ് മേഖലയിൽ നിന്നുമാണ് റെയ്ജൻ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് സീരിയലിലെത്തിയത്. സീരിയലിൽ അഭിനയിക്കുന്നുണ്ടെങ്കിലും എക്കാലത്തും സിനിമാ അഭിനയമാണ് ലക്ഷ്യമെന്നും റെയ്ജൻ പറയുന്നു. ഒരിടയ്ക്ക് റെയ്ജൻ നടി അനുശ്രീയുമായി പ്രണയത്തിലാണെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. അനുശ്രീയുടെ സ​ഹോദരന്റെ വിവാഹത്തിന് പോയപ്പോൾ പകർത്തിയ ചിത്രങ്ങളായിരുന്നു അനുശ്രീയുമായി പ്രണയത്തിലാണ് എന്ന വാർത്ത പ്രചരിപ്പിക്കാൻ ഏറ്റവും കൂടുതൽ ഉപയോ​ഗിച്ചതെന്നും റെയ്ജൻ പറയുന്നു.

  Also Read: 'ചുരുളിയിലെ തെറിവിളിക്ക് ഞങ്ങൾ ഉത്തരവാദികളല്ല', നിങ്ങൾ കാണുന്നത് സെൻസർ ചെയ്ത പതിപ്പല്ല'

  'ഇടക്കാലത്ത് ഞാൻ വിവാഹിതനായിയെന്ന് യുട്യൂബുകാർ വാർത്തകൾ കൊടുത്തിരുന്നു. എന്റെ വിവാഹം നടന്ന അമ്പലം, ഹണിമൂൺ പോയ സ്ഥലം എന്നിവയെ കുറിച്ച് വരെ യുട്യൂബുകാർ വാർത്തകൾ ഇറക്കിയിരുന്നു' റെയ്ജൻ പറയുന്നു. നാലാമത്തെ പ്രണയമാണ് ഇപ്പോള്‍ ജീവിതത്തിൽ ഉള്ളതെന്നും. ആദ്യത്തെ രണ്ടിലും തേപ്പ് കിട്ടിയിരുന്നതിനാൽ മൂന്നാമത്തെ ആളോട് പ്രണയം തുറന്ന് പറയാൻ ധൈര്യമില്ലായിരുന്നുവെന്നും അതിനാൽ അത് വണ്‍വേയായി അവസാനിച്ചുവെന്നും റെയ്ജൻ പറയുന്നു. അഞ്ച് വർഷത്തോളം സുഹൃത്തായിരുന്ന പെൺകുട്ടിയെയാണ് ഇപ്പോൾ പ്രണയിക്കുന്നതെന്നും വിവാഹം എന്നൊരു തീരുമാനത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും റെയ്ജൻ പറയുന്നു.

  പൃഥ്വിരാജിന്റെ രൂപവും ടൊവിനോ തോമസിന്റെ ശബ്ദവുമാണെന്ന് ആളുകൾ പറയുന്നത് കൊണ്ട് ​​ഗുണമാണോ ദോഷമാണോ ഉണ്ടായിട്ടുള്ളത് എന്ന ചോദ്യത്തിന് റെയ്ജന്റെ മറുപടി ഇങ്ങനെയായിരുന്നു. 'പൃഥ്വിരാജിന്റെ ലുക്കും ടൊവിനോയുടെ ശബ്ദവുമെന്നുമൊക്കെ പലരും പറയാറുണ്ട്. അതിൽ ഗുണവും ദോഷവുമുണ്ട്. നമുക്ക് നമ്മളുടേതായി എന്തെങ്കിലും കൊണ്ടുവന്നാല്‍ അനുകരിക്കുന്നതാണോയെന്ന് മറ്റുള്ളവർക്ക് തോന്നും. അതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പൃഥ്വിരാജുമായുള്ള സാമ്യം ആളുകൾ പറയാൻ തുടങ്ങിയപ്പോൾ ഒരിക്കൽ മല്ലിക ചേച്ചിയെ കണ്ടിരുന്നു. പൃഥ്വിരാജിനെപ്പോലയുള്ളൊരാള്‍ ഉണ്ട് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെന്നായിരുന്നു ചേച്ചി നേരിൽ കണ്ടപ്പോൾ പറഞ്ഞത്' റെയ്ജൻ പറഞ്ഞു.

  Alice Christy Wedding Reception, Watch Video | FilmiBeat Malayalam

  അഭിനയം താൽപര്യമായിരുന്നുവെങ്കിലും എങ്ങനെ സിനിമയിലേക്ക് എത്തിപ്പെടണം എന്നത് അറിയില്ലായിരുന്നുവെന്നും അതിനാൽ വരുമാനം കണ്ടെത്താൻ സെയിൽസ്, സിസിടിവി മാർക്കറ്റിങ് തുടങ്ങിയവ ചെയ്തിട്ടുണ്ടെന്നും പിന്നീട് ബാംഗ്ലൂരിലെ പ്രമുഖ ജ്വല്ലറിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുമ്പോൾ അഭിനയം ഉള്ളിൽ കിടക്കുന്നതിനാൽ സംതൃപ്തി ഉണ്ടായിരുന്നില്ലെന്നും റെയ്ജൻ പറ‍ഞ്ഞു. പിന്നീട് ഒരു ദിവസം തീരുമാനിച്ച് ഉറപ്പിച്ച് ബാം​ഗ്ലരിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയായിരുന്നുവെന്നും ശേഷമാണ് ആത്മസഖി എന്ന സീരിയലിലേക്ക് ക്ഷണം വന്നതെന്നും റെയ്ജൻ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ വിവാഹിതനാകാനുള്ള തയ്യാറെടുപ്പിലാണെന്നും റെയ്ജൻ കൂട്ടിച്ചേർത്തു. സീരിയലുകൾക്ക് നിലവാരമില്ലെന്ന് പറഞ്ഞ് സർക്കാർ ടെലിവിഷൻ അവാർഡുകൾ കൊടുക്കാതിരുന്ന തീരുമാനത്തോടുള്ള അതിർപ്പും റെയ്ജൻ വ്യക്തമാക്കി. നിലവാരമുള്ള വിഷയങ്ങൾ കൊണ്ടുവരുമ്പോൾ സീരിയൽ കാണാൻ കാഴ്ചക്കാരില്ലാതെ വരാറുണ്ടെന്നും അതിനാലാണ് സീരിയലിൽ പ്രവർത്തിക്കുന്നവർ അവിഹിതം പോലുള്ളവ സീരിയലിൽ കൊണ്ടുവരുന്നതെന്നും റെയ്ജൻ പറയുന്നു. പ്രേക്ഷകർ മാറുന്നില്ല എന്നതാണ് സീരിയലുകളുടെ നിലവാര തകർച്ചയ്ക്ക് കാരണമെന്നും റെയ്ജൻ കൂട്ടിച്ചേർത്തു.

  Read more about: television serial malayalam
  English summary
  Athmasakhi serial fame Rayjan Rajan open up about his love life and
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X