twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉപ്പും മുളകും അവസാനിപ്പിച്ച് ചപ്പുംചവറുമായി എത്തിയേക്കാം, അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല!

    By Lekhaka
    |

    ജനപ്രിയ പരമ്പരകളിലൊന്നായ ഉപ്പും മുളകിനെച്ചൊല്ലിയുള്ള വിവാദങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ മുഖ്യ ചര്‍ച്ചയായി മാറിയത്. നീലിമ ബാലചന്ദ്രനെന്ന നീലുവായെത്തുന്ന നിഷാ സാരംഗിനെ പരിപാടിയില്‍ നിന്നും മാറ്റിയെന്നും സംവിധായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചുമൊക്കെയായിരുന്നു താരം വെളിപ്പെടുത്തിയത്. ഗുരുതര ആരോപണങ്ങളായിരുന്നു താരം ഉന്നയിച്ചത്. സിനിമാ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിനേത്രികള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കൂടിയായിരുന്നു ഇത്.

    റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ വികാരധീനയായാണ് നിഷ സാരംഗ് സംസാരിച്ചത്. ക്ഷണനേരം കൊണ്ടാണ് ഈ വിഷയത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. സംവിധായകനെ മാറ്റാതെ പരമ്പരയിലേക്കില്ലെന്നുറപ്പിച്ചിരുന്നു താരം. ഈ നിലപാട് കൃത്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. സംവിധായകനെ മാറ്റി പരമ്പരയിലേക്ക് നീലുവിനെ തിരികെ പ്രവേശിപ്പിച്ചില്ലെങ്കില്‍ ചാനല്‍ ബഹിഷ്‌ക്കരിക്കുമെന്ന് ആരാധകര്‍ വ്യക്തമാക്കിയിരുന്നു. സംഭവം വന്‍വിവാദമായതോടെ മമ്മൂട്ടി, മാലാ പാര്‍വതി, മറ്റ് സിനിമാപ്രവര്‍ത്തകര്‍, താരസംഘടനകള്‍ എന്നിവരും വിഷയത്തില്‍ ഇടപെടുകയായിരുന്നു. താരസംഘടനകളായ അമ്മയും ആത്മയുമൊക്കെ വിഷയത്തില്‍ ഇടപെട്ടിരുന്നു. താരത്തിന് നേരിടേണ്ടി വന്ന ദുരനുഭവത്തില്‍ കൃത്യമായ പ്രതികരണം രേഖപ്പെടുത്തി ടെലിവിഷന്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയായ ആത്മയും രംഗത്തെത്തിയിരുന്നു. ആത്മ പ്രസിഡന്റ് കൂടിയായ കെബി ഗണേഷ് കുമാര്‍ പത്രക്കുറിപ്പിറക്കിയിരുന്നു. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

     ശക്തമായ പ്രതിഷേധം

    ശക്തമായ പ്രതിഷേധം

    ഉപ്പും മുളകുമെന്ന പരമ്പരയുടെ സംവിധായകനില്‍ നിന്നുമുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ നിഷാ സാരംഗിനെ അപമാനിക്കുന്നതിനും പരമ്പരയില്‍ നിന്നും പുറത്താക്കാനും നടത്തിയ ഹീനശ്രമങ്ങളെ ആത്മ അപലപിക്കുന്നു. കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. ടെലിവിഷന്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിനും മറ്റ് ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രവര്‍ക്കിക്കുന്ന സംഘടനയായ ആത്മയ്ക്ക് മുന്നില്‍ ആദ്യമായാണ് ഇങ്ങനെയൊരു കാര്യമെത്തുന്നത്.

    സാധ്യതകള്‍ തള്ളിക്കളയാനാവില്ല

    സാധ്യതകള്‍ തള്ളിക്കളയാനാവില്ല

    ഉപ്പും മുളകും എന്ന പരമ്പരയിലേക്ക് താന്‍ തിരിച്ചുവരണമെങ്കില്‍ സംവിധായകനെ മാറ്റണമെന്ന് നിഷാ സാരംഗ് ആവശ്യപ്പെട്ടിരുന്നു. താരവുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ ചാനല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ താരത്തിന് ഉറപ്പുനല്‍കിയിരുന്നു. പരമ്പരയില്‍ താരം തുടരുമെന്നറിയിച്ചപ്പോഴും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. ഈ നീക്കത്തെ സംശയകരമായിട്ടായിരുന്നു എല്ലാവരും വീക്ഷിച്ചത്. താരത്തെ പരമ്പരയില്‍ നിലനിര്‍ത്തി കുറച്ച് എപ്പിസോഡുകള്‍ കഴിഞ്ഞതിന് ശേഷം പരമ്പര അവസാനിപ്പിച്ച് പിന്നീട് ചപ്പും ചവറും എന്നോ മറ്റോ വേറൊരു പേരില്‍ അതേ സംവിധായകനെ വെച്ച് സീരിയല്‍ പുനരാരംഭിക്കപ്പെടുന്നതിനും നടി ഒഴിവാക്കപ്പെടുന്നതിനുമുള്ള സാധ്യത ഈ അനുഭവങ്ങളില്‍ നിന്നും സംശയിക്കപ്പെടേണ്ടിയിരിക്കുന്നു. എന്നാല്‍ അങ്ങനെയുള്ള ഒരു നീക്കത്തെയും സംഘടന പോത്സാഹിപ്പിക്കില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

    സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

    നിഷാ സാരംഗിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ശക്തമായ പിന്തുണയുമായി നവമാധ്യമങ്ങളും എത്തിയിരുന്നു. സംവിധായകനെതിരെ നടപടി സ്വീകരിച്ച് താരത്തെ പരമ്പരയിലേക്ക് തിരികെ പ്രവേശിപ്പിക്കണമെന്നുമായിരുന്നു ആരാധകര്‍ ആവശ്യപ്പെട്ടത്. റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള പരമ്പരകളിലൊന്നുകൂടിയാണിത്. അതിനാല്‍ത്തന്നെ അണിയറപ്രവര്‍ത്തകരെ സംബന്ധിച്ച് സുപ്രധാനമായ കാര്യം കൂടിയായിരുന്നു ഇത്.

    സംവിധായകനെ മാറ്റി

    സംവിധായകനെ മാറ്റി

    വിവാദവും വിമര്‍ശനവും അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് സംവിധായകന്‍ ഉണ്ണിക്കൃഷ്ണനെ മാറ്റിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. സോഷ്യല്‍ മീഡിയയുടെ കൂടി ശക്തമായ പിന്തുണ കൂടിയാണ് ഈ വിഷയത്തില്‍ പ്രതിഫലിച്ചത്. സംവിധായകനെ മാറ്റിയതോട് കൂടി താരം തിരികെ പരമ്പരയില്‍ പ്രവേശിക്കുമെന്നും ഉറപ്പായിട്ടുണ്ട്. വ്യാഴാഴ്ച താന്‍ സീരിയലില്‍ ജോയിന്‍ ചെയ്യുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

    English summary
    ATMA about Uppum Mulakum controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X