For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയന്തിയുടെ കള്ളത്തരം വീണ്ടും പൊളിഞ്ഞു; സത്യം മനസ്സിലാക്കിയ ബാലന്‍ സാന്ത്വനത്തില്‍ നിന്നും ആട്ടിയിറക്കി

  |

  ടെലിവിഷന്‍ പേക്ഷരുടെ പ്രിയ സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. കുടുംബകഥ പറയുന്ന സാന്ത്വനത്തിലെ കഥാപാത്രങ്ങളും ഏവര്‍ക്കും പ്രിയപ്പെട്ടവര്‍ തന്നെ. ഏഷ്യാനെറ്റിലെ തന്നെ ഏറ്റവും റേറ്റിങ്ങുള്ള സീരിയലാണ് സാന്ത്വനം. കുടുംബജീവിതത്തിലെ സ്‌നേഹന്ധത്തിന്റെയും ഇഴയടുപ്പങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പറയുന്ന പരമ്പരയുടെ പ്രധാന പ്രേക്ഷകര്‍ യുവജനങ്ങളാണെന്നത് ഏറെ ശ്രദ്ധേയമാണ്.

  കഴിഞ്ഞ ആഴ്ച മുതല്‍ സാന്ത്വനം പ്രേക്ഷകര്‍ സങ്കടത്തിലാണ്. തങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന് സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിലാണ് പലരും. കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയില്‍ സാന്ത്വനം കുടുംബം മുഴുവന്‍ തേങ്ങുമ്പോള്‍ മറുവശത്ത് അതില്‍ സന്തോഷിക്കുന്ന ചില മുഖങ്ങളുമുണ്ട്. രാജേശ്വരി അപ്പച്ചിയും ജയന്തിയും അപ്പുവിന് സംഭവിച്ച അബോഷനില്‍ മതിമറന്നു സന്തോഷിക്കുകയാണ്. ഇരുവരുടേയും കുതന്ത്രത്തില്‍ പെട്ടു പോയ അപ്പുവിന് സംഭവിച്ച ദുരന്തത്തില്‍ മാറിനിന്ന് ചിരിക്കുകയാണ് ഇരുവരും.

  താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വളരെ ഭംഗിയായി നടന്ന കാര്യം രാജേശ്വരി ജയന്തിയെ വിളിച്ചറിയിച്ചിരുന്നു. ഇതുകേട്ട് ഉള്ളാലെ ചിരിക്കുന്ന ജയന്തി എരീതിയില്‍ എണ്ണയൊഴിക്കാനെന്ന മട്ടില്‍ സാന്ത്വനത്തിലേക്ക് പോവുകയാണ് ജയന്തി. അപ്പുവിനെ ആശ്വസിപ്പാനെത്തിയ മട്ടില്‍ എത്തിയ ജയന്തി അപ്പുവിനോട് വീണ്ടും ദേവിയുടെ കുറ്റങ്ങള്‍ പറഞ്ഞ് അവരെ തമ്മില്‍ തെറ്റിക്കാന്‍ നോക്കുകയാണ്.

  എന്നാല്‍ ജയന്തിയുടെ മനസ്സിലിരുപ്പ് പിടികിട്ടിയ ഹരിയും ബാലനും ഇത് ചോദിക്കണമെന്നു വിചാരിച്ചു ഇരിക്കുകയാണ്. ജയന്തിയാണ് തന്നെ വിവരങ്ങളൊക്കെ വിളിച്ചു പറഞ്ഞതെന്ന് അപ്പു ഹരിയോടു പറഞ്ഞിരുന്നു. ഇതൊക്കെ അറിഞ്ഞ് സാന്ത്വനം കുടുംബത്തിലുള്ളവര്‍ ജയന്തിയോട് നല്ല ദേഷ്യത്തിലിരിക്കുകയാണ്.

  അപ്പുവിന്റെ കുഞ്ഞിനെക്കൊണ്ട് ദേവിയെ അമ്മയെന്നു വിളിക്കാന്‍ പറഞ്ഞതാണ് ദൈവകോപത്തിന് കാരണമെന്നു പറഞ്ഞ ജയന്തി അപ്പുവിനെ വീണ്ടും എരിപിരി കയറ്റുന്നു. സാന്ത്വനത്തില്‍നിന്ന് എങ്ങനെയും ഹരിയേയും കൂട്ടി മാറിത്താമസിക്കാന്‍ പറയുന്ന ജയന്തി അപ്പുവിന്റെ മനസ്സില്‍ വീണ്ടും കനല്‍ കോരിയിടുകയാണ്.

  എന്നാല്‍ ജയന്തിയുടെ ഉദ്ദേശം നല്ലതല്ലെന്നു മനസ്സിലായ ബാലന്‍ ജയന്തിയോട് കയര്‍ത്തു സംസാരിക്കുന്നു. നിന്റെ കള്ളത്തരം എല്ലാവര്‍ക്കും മനസ്സിലായെന്ന് പറയുന്ന ബാലന്‍ നിന്റെ വരവിന്റെ ഉദ്ദേശം നടക്കില്ലെന്ന് വ്യക്തമായിത്തന്നെ പറയുന്നു. ജയന്തിയും രാജേശ്വരിയും തന്നെയാണ് അപ്പുവിന് സംഭവിച്ച ദുരന്തത്തിന് പിന്നിലെന്ന് ബാലന്‍ വെട്ടിത്തുറന്നു പറയുന്നു. മേലാല്‍ സാന്ത്വനത്തിന്റെ പടി ചവിട്ടിപ്പോകരുതെന്ന് പറഞ്ഞ് ജയന്തിയെ ആ വീട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കുന്നു.

  12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam

  ജയന്തിയെ സാന്ത്വനത്തില്‍ നിന്നും വീണ്ടും ആട്ടിപ്പുറത്താക്കിയ സന്തോഷത്തിലാണ് പ്രേക്ഷകര്‍. 'എത്രയൊക്കെ കിട്ടിയാലും കേട്ടാലും ജയന്തിക്ക് ഒരു നാണവും ഇല്ല, വീണ്ടും വലിഞ്ഞു കയറി വന്നോളും, സാന്ത്വനത്തില്‍ എത്രയും വേഗം സന്തോഷത്തിന്റെ നാളുകള്‍ വരണേ' എന്നാണ് ഏവരും പ്രാര്‍ത്ഥിക്കുന്നത്.

  ചില രസകരമായ കമന്റുകളും പ്രമോയ്ക്കുണ്ട്. ഇനി ഈ വീടിന്റെ പടി ചവിട്ടരുത് എന്നു പറഞ്ഞതുകൊണ്ട് ജയന്തി പടിയില്‍ ചവിട്ടാതെ അകത്തു കയറിക്കോളും,' ലെ ജയന്തി : അത് പിന്നെ ബാലേട്ടാ... ഞാന്‍ വലിഞ്ഞു കയറി ഇടക്കിടക്ക് വന്നില്ലെങ്കില്‍ കഥ എങ്ങനെ മുന്നോട്ട് പോകും? സീരിയല്‍ നിര്‍ത്തേണ്ടി വരില്ലേ', 'വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ട് എന്ത് ഗുണം? ജയന്തിയുടെ കൈയില്‍ ഫോണ്‍ ഉണ്ടല്ലോ എന്നു തുടങ്ങി നിരവധി കമന്റുകളാണ് പ്രമോയ്ക്ക് ലഭിക്കുന്നത്.

  തമിഴ് പരമ്പരമായ പാണ്ഡ്യന്‍ സ്‌റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്.

  Read more about: Santhwanam shivanjali hari shivan
  English summary
  Balan reveals the real face of Jayanthi, Santhwanam New episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X