For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശിവനെ നെഞ്ചോട് ചേർത്ത് ബാലൻ', സാന്ത്വനം വീട്ടിൽ വീണ്ടും സ്നേഹം നിറയുന്നു

  |

  മിനി സ്ക്രീൻ‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കുടുംബ ബന്ധങ്ങൾക്കും സഹോദര സ്നേഹത്തിനുമെല്ലാം വലിയ പ്രാധാന്യം നൽകിയാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. 300 എപ്പിസോഡുകളിലേക്ക് അടുക്കാൻ ഒരുങ്ങുകയാണ് സാന്ത്വനം. തമിഴിൽ സംപ്രേഷണം ചെയ്ത പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. ഈ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നതാണ്. മാത്രമല്ല എല്ലാവർക്കും ആരാധകരുമുണ്ട്. എല്ലാ എപ്പിസോഡുകളും കണ്ണീരിൽ കുതിർത്ത് അവതരിപ്പിക്കുന്ന മറ്റ് സീരിയലുകളിൽ നിന്ന് സാന്ത്വനം ഏറെ വ്യത്യസ്തത പുലർത്തുന്നുണ്ട്.

  Also Read: 'ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല, പക്ഷെ ഇന്ന് രണ്ട് കുഞ്ഞുങ്ങളുടെ അമ്മ', കരീന കപൂർ

  ജനങ്ങൾ ഹൃദയത്തിലേറ്റിയ പരമ്പര കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി സംഘർഷഭരിതമായ എപ്പിസോഡുകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നത്. സാന്ത്വനം വീട്ടിലെ കളിചിരികൾ എല്ലാം നിലച്ചപോലെയായിരുന്നു. അഞ്ജലിയുടെ അച്ഛൻ കടക്കെണിയിലായപ്പോൾ മുതൽ തുടങ്ങിയതാണ് സാന്ത്വനം വീട്ടിലെ പ്രശ്നങ്ങൾ. എല്ലാ പ്രശ്നങ്ങൾക്കും തിരി കൊളുത്തിവിട്ടതാകട്ടെ ബന്ധു ജയന്തിയും. അഞ്ജലിയോടുള്ള വെറുപ്പിന്റെ പേരിൽ ജയന്തി നടത്തിയ കളികൾ വിജയം കണ്ടതിന്റെ ഫലമായിരുന്നു തമ്പി അഞ്ജലിയുടെ കുടുംബത്തിന്റെ വീട് കൈയ്യടിക്കിയതോടെ സംഭവിച്ചത്.

  Also Read: 'പെൺമക്കൾക്ക് വേണ്ടി മാതാപിതാക്കൾ ചെയ്യേണ്ട സുപ്രധാന കാര്യങ്ങൾ', സാമന്ത പറയുന്നു

  ശിവൻ-അഞ്ജലി വിവാഹത്തിനായി അഞ്ജലിയുടെ അച്ഛൻ ശങ്കരൻ അപർണ്ണയുടെ അച്ഛൻ തമ്പിയിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. എന്നാൽ പിന്നീട് തവണകൾ മുടങ്ങിയതോടെ വീടുവിട്ട് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് തമ്പി ശങ്കരനോട് പറയുകയായിരുന്നു. ഭാര്യയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചിട്ട് ശങ്കരൻ വഴിയോരത്തെ ആൽത്തറയിലേക്കാണ് താമസം മാറ്റിയത്. ആരെയും ബുദ്ധിമുട്ടിക്കാനുള്ള മനസ് ഇല്ലായ്കയാൽ ആണ് ശങ്കരൻ അഞ്ജലിയേയോ അഞ്ജലിയുടെ ഭർത്താവിനെയോ സഹായത്തിന് വിളിക്കാതെ പെരുവഴിയിലേക്ക് ഇറങ്ങിയത്. എന്നാൽ വിവരങ്ങൾ അറിഞ്ഞ് ശങ്കരനെ തേടി മരുമകൻ ശിവൻ എത്തുകയും താമസിക്കാൻ സ്ഥലവും ഭക്ഷണവും നൽകുകയും ചെയ്തിരുന്നു.

  അ‍ഞ്ജലിയുടെ വിവാഹത്തിന് ശങ്കരൻ നൽകിയ സ്വർണ്ണം അഞ്ജലിയുടെ കൈയ്യിൽ നിന്ന് കൂട്ടുകാരനെ സഹായിക്കാനാണെന്ന് പറഞ്ഞ് ശിവൻ വാങ്ങി ശങ്കരനെ തിരികെ ഏൽപ്പിച്ചു. അഞ്ജലിയുടെ സ്വർണ്ണം കൂട്ടുകാരനെ സഹായിക്കാൻ ശിവൻ തീരുമാനിച്ചതിനെതിരെ ജേഷ്ഠൻ ബാലൻ രം​ഗത്തെത്തിയിരുന്നു. ശേഷം ബാലനും ശിവനും തമ്മിൽ പിണങ്ങുകയും ശിവനെ കൃഷ്ണ സ്റ്റോഴ്സ് എന്ന അവരുടെ കടയിൽ നിന്ന് ഇറക്കി വിടുകയും ചെയ്തിരുന്നു. ആർക്ക് വേണ്ടിയാണ് എന്തിന് വേണ്ടിയാണ് സ്വർണം താൻ‍ അഞ്ജലിയിൽ നിന്നും വാങ്ങിയതെന്ന് ശങ്കരന് നൽകിയ വാക്കിന്റെ പേരിൽ തുറന്ന് പറയാനും ഇതുവരേയും സാധിച്ചിട്ടില്ല. ഇതിന്റെ പേരിൽ ശിവന്റെ മൂത്തചേട്ടൻ ശിവനുമായി പിണക്കത്തിലായിരുന്നു.

  അതേസമയം കടയിൽ നിന്നും ശിവനെ പുറത്താക്കിയതടക്കമുള്ള ബാലന്റെ തീരുമാനത്തിൽ ഭാര്യ ദേവി ശിവനെ അനുകൂലിച്ചാണ് ബാലനോട് സംസാരിച്ചത്. ശിവനോടുള്ള ദേഷ്യം മറന്ന് അവനെ സ്നേഹിക്കാതെ ബാലനോട് ഇനിയൊരു തരത്തിലുള്ള സംസാരം ഉണ്ടാകില്ലെന്ന് വരെ ദേവി പറഞ്ഞിരുന്നു. ബാലൻ-ശിവൻ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ അപർണയ്ക്ക് കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷമടക്കം ആസ്വദിക്കാൻ സാന്ത്വനത്തിലെ ആർക്കും കഴിഞ്ഞിരുന്നില്ല. എന്നാൽ പുതിയ പ്രമോ അനുസരിച്ച് സാന്ത്വനത്തിലെ പ്രശ്നങ്ങൾ എല്ലാം അവസാനിപ്പിച്ച് ചേട്ടാനിയന്മാരുടെ സ്നേഹം വീണ്ടും സാന്ത്വനം വീട്ടിൽ അലയടിക്കാൻ പോകുന്നുവെന്ന സൂചനകളാണ് വരാനിരിക്കുന്ന പുതിയ എപ്പിസോഡിന്റെ പ്രമോ സൂചിപ്പിക്കുന്നത്.

  ശ്രീ പത്മനാഭ തിയേറ്റർ ഉടമ ഗിരീഷ് മനസ്സുതുറക്കുന്നു!

  എല്ലാത്തിനും ക്ഷമ ചോദിച്ച് ജേഷ്ഠൻ ശിവന്റെ കാലിൽ വീണ് മാപ്പ് ചോദിക്കാൻ ശ്രമിക്കുന്ന ശിവനും എന്നാൽ അതിന് സമ്മതിക്കാതെ തടയുകയും ശിവനെ നെ‍ഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുകയും ചെയ്യുന്ന ബാലനേയുമാണ് പുതിയ പ്രമോയിൽ കാണുന്നത്. ചേട്ടാനിയന്മാർ തമ്മിലുള്ള സ്നേഹം വീണ്ടും സാന്ത്വനം വീട്ടിൽ തിരികെയെത്തുന്നതിന്റെ സന്തോഷത്തിലാണ് പ്രമോ കണ്ടതോടെ ആരാധകരും. ചിപ്പി, രാജീവ് പരമേശ്വര്‍ എന്നീ സീനിയര്‍ താരങ്ങളോടൊപ്പം കഴിവുള്ള നിരവധി അഭിനേതാക്കളാണ് പരമ്പരയില്‍ തകര്‍ത്ത് അഭിനയിക്കുന്നത്. കടയിൽ നിന്നും ശിവനെ പുറത്താക്കുന്ന രം​​ഗങ്ങളടങ്ങിയ പ്രമോ യുട്യൂബ് പേജിലൂടെ ഇതുവരെ കണ്ടത് 25 ലക്ഷത്തിലധികം ആളുകളാണ്. സാന്ത്വനത്തിന്‍റെ പ്രൊമോ വീഡിയോകള്‍ പലപ്പോഴും പത്ത് ലക്ഷത്തിലധികം കാഴ്ച്ചകാരെ നേടാറുണ്ട്. ആദ്യമായാണ് 25 ലക്ഷത്തിലധികം ആളുകൾ പ്രമോ കാണുന്നത്.

  Read more about: asianet serial
  English summary
  balan showering boundless love for his brothers, asianet serial santhwanam new promo viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X