For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീനാ ആന്റണിയുടെയും മനോജിന്റെയും പുതിയ സീരിയൽ കുടുംബകോടതി

|

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് മനോജും ബീനയും. അഭിനയജീവിതവുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാനായി തീരുമാനിച്ചത്. തുടക്കത്തിലെ എതിര്‍പ്പുകളെയെല്ലാം കാറ്റില്‍ പറത്തിയാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷവും മിനിസ്‌ക്രീനില്‍ സജീവമാണ് ഇരുവരും. ഒരുമിച്ചും അല്ലാതെയുമായി നിരവധി പരമ്പരകളിലാണ് ഇരുവരും അഭിനയിക്കുന്നത്. മകനായ ശങ്കരുവും ഇടയ്ക്ക് ഇവര്‍ക്കൊപ്പമെത്താറുണ്ട്. മാതൃകാ ദമ്പതികളായാണ് പലരും ഇവരെ വിശേഷിപ്പിക്കാറുള്ളത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിച്ചെത്തുകയാണ് ഇരുവരും.

ബോബന്‍ കുഞ്ചാക്കോ അല്ല മറ്റൊരു പേരാണ്! ചാക്കോച്ചന്‍ മകന് ഈ പേര് നല്‍കാനൊരു കാരണവുമുണ്ട്! അറിയാമോ?

ഹാസ്യപശ്ചാത്തലത്തിലൊരുക്കുന്ന കുടുംബ കോടതിയുമായാണ് ഇരുവരും എത്തുന്നത്. അളിയന്‍ വേഴ്‌സ് അളിയനിലൂടെ ശ്രദ്ധേയനായ രാജേഷ് തലച്ചിറയാണ് പരമ്പര സംവിധാനം ചെയ്യുന്നത്. കൈരളി ചാനലിലാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്.കുടുംബ പശ്ചാലത്തിലൊരുക്കുന്ന പരമ്പരയില്‍ ഭാര്യഭര്‍ത്താക്കന്‍മാരായിത്തന്നെയാണ് ഇരുവരും എത്തുന്നത്. അഡ്വക്കേറ്റ് ശശീന്ദ്രനായാണ് മനോജ് എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയായ ജമന്തിയുടെ റോളിലാണ് ബീന ആന്റണിയുടെ വരവ്. സീരിയസ് കഥാപാത്രങ്ങളായാലും കോമഡിയായാലും അത് തങ്ങളില്‍ ഭദ്രമായിരിക്കുമെന്ന് ഇരുവരും നേരത്തെ തന്നെ തെളിയിച്ചതാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ആത്മസഖിയില്‍ ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരായാണ് എത്തിയത്. അതിന് പിന്നാലെയായാണ് വീണ്ടും അതിനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചത്. പരമ്പരകള്‍ക്ക് പുറമേ മറ്റ് പരിപാടികളിലും ഇരുവരും ഒരുമിച്ചെത്താറുണ്ട്.

Beena Antony

കുടുംബ കോടതിയെന്നൊക്കെയാണ് പേരെങ്കിലും സംഭവം ഹാസ്യമാണ്. വ്യത്യസ്തമാര്‍ന്ന ഹാസ്യ പരമ്പരകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള മത്സരത്തിലാണ് ഓരോ ചാനലും. നിരവധി പരമ്പരകളിലും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായ ജീവന്‍ വേണുഗോപാലാണ് ബീന ആന്റണിയുടേയും മനോജിന്റേയും മകനായി എത്തുന്നത്. മെയ് 20 മുതല്‍ പരമ്പര സംപ്രേഷണം ചെയ്ത തുടങ്ങും.

English summary
Beena Antony and Manoj nair In kudumba Kodathi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more