For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാക്കുയിൽ സീരിയലിലെ പുതിയ നായകൻ ആരാണെന്ന് അറിയാമോ? ഒളിമ്പ്യനിലെ ചക്ക തൊമ്മന്‍ നായകനായി എത്തുന്നുവെന്ന് ഭദ്രന്‍

  |

  മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലാണ് രാക്കുയില്‍. പോലീസ് ഓഫീസറായ റോയ് അലക്‌സായി നടന്‍ റോണ്‍സന്‍ വിന്‍സെന്റ് നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ താനിനി സീരിയലില്‍ ഉണ്ടാവില്ലെന്നും പിന്മാറുകയാണെന്നും അറിയിച്ച് നടന്‍ രംഗത്ത് വന്നതോടെ ആരാധകരും ഞെട്ടി. പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ചെയ്തിരുന്ന താരം പിന്മാറാനുള്ള കാരണങ്ങളും അന്വേഷിച്ചു. ഒടുവില്‍ റോണ്‍സന്‍ തന്നെ അതില്‍ വിശദീകരണം നല്‍കിയിരുന്നു.

  അതേ സമയം റോണ്‍സന് പകരം നായകനായി ആരാവും എത്തുക എന്ന ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ്. ടോം എന്ന നടനാവും ഇനി റോയ് അലക്‌സ് ആവുന്നത്. സിനിമാ പശ്ചാതലമുള്ള ടോം പ്രശസ്ത സംവിധായകന്‍ ഭദ്രന്റെ സഹോദര പുത്രന്‍ കൂടിയാണ്. മുന്‍പ് മോഹന്‍ലാലിനൊപ്പം ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയില്‍ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള നടന്‍ സീരിയലിലേക്ക് എത്തുകയാണ്. അനിയന്റെ മകന് എല്ലാവിധ ആശംസകളും അറിയിച്ച് ഭദ്രനും രംഗത്ത് വന്നിരിക്കുകയാണ്. സംവിധായകന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  'എന്റെ ഒരേ അനുജന് ഒരേ ഒരു മകന്‍. വളരെ കുട്ടിയായിരിക്കുമ്പോള്‍ എന്നോട് ചോദിക്കും 'പേരപ്പാ, ഈ മോഹന്‍ലാലൊക്കെ എങ്ങനെയാണ് അഭിനയിക്കുന്നേ... അവര്‍ ശരിക്കും ചിരിക്കുന്നുണ്ടോ? കരയുന്നത് ശരിയായിട്ടുള്ള കരച്ചിലാണോ?' എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഇടവിടാതെ ചോദിക്കും... അപ്പോള്‍ ഞാന്‍ ചോദിച്ചു, 'നിന്നെ ഞാന്‍ അഭിനയിപ്പിക്കട്ടെ... 'നിഷ്‌കളങ്കമായ ഒരു പ്രതികരണം അവന്റെ മുഖത്ത് കണ്ടു. ഇവനാള് കൊച്ച് പുലിക്കുട്ടി ആണല്ലോ എന്ന് തോന്നി. അങ്ങനെയായിരുന്നു, ഒളിമ്പ്യനിലെ 'ചക്കതൊമ്മന്‍ '.

  പഠിച്ച് വക്കീലാകാനും ഡോക്ടറാകാനും എഞ്ചിനീയറാകാനും കിട്ടിയ അവസരങ്ങള്‍ അവന്‍ പിന്തുടര്‍ന്ന് ചെയ്തില്ല. പകരം, എനിക്ക് നടനാകണം എന്ന അടങ്ങാത്ത ദാഹവുമായി നടന്നു. ഒരുപക്ഷേ, അതിന്റെ എളിയ സാക്ഷാത്കാരം ആയിരിക്കാം, മഴവില്‍ മനോരമയിലെ ' രാക്കുയില്‍ ' എന്ന പരമ്പരയിലെ റോയ് എന്ന പോലീസ് വേഷം. അത് കൃത്യമായി അവന്റെ അപ്പന്റെ പേര് കൂടിയാണ്. മാതാപിതാക്കളെ ധ്യാനിച്ചും ഗുരുക്കന്മാരെ വണങ്ങിയും മുന്നോട്ട് നടക്കൂ....you will achieve your goal... എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെ ഭദ്രന്‍ പറയുന്നത്.

  നടന്‍ റോണ്‍സന്‍ ആയിരുന്നു രാക്കുയിലിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. പെട്ടെന്ന് താന്‍ പിന്മാറുകയാണെന്നും ഇനി സീരിയലില്‍ ഉണ്ടാവില്ലെന്നും അറിയിച്ച് റോണ്‍സന്‍ വന്നതോടെയാണ് കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. 'അങ്ങനെ രാക്കുയിലിനോട് ഞാന്‍ വിട പറയുകയാണ്. എന്റെ റോയ് അലക്‌സ് എന്ന കഥാപാത്രത്തെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഒരുപാടു നന്ദിയുണ്ട്. എന്നെ ഈ സീരിയലിലേക്ക് ക്ഷണിച്ചത് ഡയറക്ടര്‍ ടിഎസ് സജിയും ക്യാമറാമാന്‍ പ്രിയനുമായിരുന്നു. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങള്‍. ഡയറക്ടര്‍ ടിഎസ് സജിയും ക്യാമറാമാന്‍ പ്രിയനും സീരിയലില്‍ നിന്നും പിന്മാറിയതില്‍ തുടര്‍ന്ന് എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞത് കൊണ്ട് ഞാനും രാക്കുയിലില്‍ നിന്നും പിന്മാറുന്നു. എന്നാണ് റോണ്‍സന്‍ പറഞ്ഞിരുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ഭദ്രന്റെ സഹോദരപുത്രന്‍ എത്തുന്നത്.

  തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

  ടി എസ് സജിയുടെ സംവിധാനത്തില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലാണ് രാക്കുയില്‍. റോണ്‍സണ്‍ വിന്‍സെന്റ്, ദേവിക നമ്പ്യാര്‍, സ്വാതി, ഷോബി തിലകന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് സീരിയലില്‍ ഉണ്ടായിരുന്നത്. നായകനായ റോണ്‍സനും ദേവിക നമ്പ്യാരും അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങള്‍ വലിയ രീതിയില്‍ തരംഗമായിരുന്നു. ഇരുവരുടെയും ജോഡി പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും നായകന്റെ പിന്മാറ്റം എല്ലാവരെയും നിരാശയിലാക്കി.

  അനിയനെ തല്ലാന്‍ ഓങ്ങി ബാലന്‍, ശിവനെ പുറത്താക്കി; ശിവന്റെ സംസാരശേഷി തിരികെ കൊടുക്കണമെന്ന് ആരാധകര്‍

  Read more about: actor നടൻ serial
  English summary
  Bhadran Mattel's Nephew Tom Acting Lead Role In Rakkuyil Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X