For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിയുന്ന വരെ ഒറ്റയ്ക്ക് എവിടെയും പോകാറില്ലായിരുന്നു: ഭര്‍ത്താവിനെ കുറിച്ച് വെളിപ്പെടുത്തി നടി ഷഫ്‌ന

  |

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ഷഫ്‌ന. കുറേ കാലമായി സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും ടെലിവിഷന്‍ സീരിയലുകളില്‍ ഷഫ്‌ന സജീവമായിരുന്നു. എന്നാലിപ്പോള്‍ മലയാളത്തിനെക്കാളും മറ്റ് ഭാഷകളിലാണ് നടി അഭിനയിക്കുന്നത്. ഭര്‍ത്താവായ സജിന്‍ സ്വാന്തനം എന്ന പരമ്പരയില്‍ അഭിനയിച്ച് കൈയടി വാങ്ങി കഴിഞ്ഞു.

  വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

  ഇപ്പോഴിതാ വിവാഹശേഷം തന്റെ ജീവിതത്തില്‍ വന്ന പോസിറ്റീവ് മാറ്റങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഷഫ്‌ന. മലയാളത്തെ മറന്നിട്ടില്ലെന്നും നല്ലൊരു വേഷം കിട്ടിയാല്‍ തെലുങ്കില്‍ നിന്നും വേഗം നാട്ടിലെത്തുമെന്നുള്ള കാര്യവും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നടി സൂചിപ്പിക്കുന്നു.

  ഒരിക്കലും സീരിയലില്‍ മാത്രമായി താന്‍ ഒതുങ്ങുന്നതല്ല. ഇപ്പോഴും സിനിമകളില്‍ നിന്നുള്ള ഓഫറുകള്‍ വരാറുണ്ട്. ഇത്രയും നാള്‍ മാറി നിന്നതിന് ശേഷം ഒരു ബ്രേക്ക് വന്നതുകൊണ്ട് നല്ലൊരു കഥയ്ക്കും കഥാപാത്രത്തിനും വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. മലയാളം സീരിയല്‍ ഉപേക്ഷിച്ചിട്ടല്ല അന്യഭാഷയിലേക്ക് പോയത്. ഭാഗ്യജാതകം ചെയ്ത് കൊണ്ടിരുന്ന സമയത്ത് വന്ന പ്രോജക്റ്റ് ആയത് കൊണ്ട് തെലുങ്ക് പ്രോജക്ട് ഏറ്റെടുത്തു എന്ന് മാത്രമേ ഉള്ളൂ.

  ഒരേ സമയം ഒത്തിരി പ്രോജക്ടുകള്‍ ഏറ്റെടുക്കേണ്ട എന്ന് വച്ചിട്ടാണ് മലയാളത്തില്‍ വന്ന പ്രോജക്ടുകള്‍ വേണ്ടെന്ന് വെച്ചത്. എങ്കിലും ഞാന്‍ ഇവിടെ തന്നെയുണ്ട്. എന്ത് തന്നെ ആയാലും നമുക്ക് നമ്മുടെ ഭാഷയോട് തോന്നുന്ന ഒരു ഇഷ്ടം എവിടെ പോയാലും മറക്കാന്‍ സാധിക്കില്ലല്ലോ. നല്ല മലയാളം പ്രോജക്റ്റുകള്‍ വന്നാല്‍ ഉറപ്പായും ഞാന്‍ ഏറ്റെടുകയും, മലയാളം സീരിയയില്‍ രംഗത്തേക്ക് മടങ്ങി വരികയും ചെയ്യുമെന്ന് ഷഫ്‌ന പറയുന്നു.

  മുസ്ലിം പശ്ചാതലമുള്ള ആളായത് കൊണ്ട് ആദ്യ കാലങ്ങളില്‍ ഒരുപാട് എതിര്‍പ്പുകള്‍ ബാപ്പയും ഉമ്മയും നേരിട്ടിരുന്നു. ആ സമയത്തും എന്റെ കഴിവും എന്റെ അഭിനയത്തിനുള്ള ഇഷ്ടവും അറിഞ്ഞ് അവര്‍ തന്ന പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് ഞാന്‍ ഇവിടെ വരെ എങ്കിലും എത്തിയത്. അതിനു അവര്‍ മാത്രമാണ് സഹായിച്ചത്. എന്റെ ചേച്ചിയും അതെ പോലെയാണ് ഒരുപാട് മോട്ടിവേഷന്‍ തന്നു കൊണ്ടു എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യം അല്ലെന്ന് ചേച്ചി പറഞ്ഞിട്ടുള്ള വാക്കുകള്‍ ഇപ്പോഴും ഒരു വലിയ ശക്തിയായി ഉള്ളിലുണ്ട്.

  ഇക്കയുടെ ജീവിതത്തിലേക്ക് എത്തിയപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാരണം ഒരു വിവാഹിതയായ വ്യക്തി ആയിട്ടാണല്ലോ ഇക്കയ്‌ക്കൊപ്പം എത്തുന്നത്. അപ്പോള്‍ തീര്‍ച്ചയായും ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും. ഒരു ഭാര്യ എന്ന നിലയിലും മരുമകള്‍ എന്ന നിലയിലുമൊക്കെയുള്ള ഉത്തരവാദിത്വങ്ങളുണ്ട്. അതെല്ലാം നല്ല രീതിയില്‍ തന്നെ കൊണ്ട് പോകാനും സാധിക്കുന്നുണ്ട്. പിന്നെ എടുത്ത് പറയാനുള്ളത് ഇക്ക വന്നതിന് ശേഷമാണ് ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍ക്ക് മാറ്റം ഉണ്ടായത്. അദ്ദേഹം ഒരുപാട് പോസിറ്റീവ് വൈബുള്ള ആളാണ്.

  ലക്ഷ്മി വേണ്ട ഭാഗ്യലക്ഷ്മി മതി..എന്താകുമോ എന്തോ ? | Filmibeat Malayalam

  കല്യാണം കഴിയുന്ന വരെ ഞാന്‍ ഒറ്റയ്ക്ക് എവിടെയും പോകാറില്ലായിരുന്നു. എന്തിനും ഏതിനും ഒരാള്‍ ഒപ്പം ഉണ്ടാകണം എന്ന അവസ്ഥയില്‍ ആയിരുന്നു. എന്നാല്‍ വിവാഹശേഷം, എന്നെ ബോള്‍ഡാക്കി എന്തും ഒറ്റയ്ക്ക് ചെയ്യാന്‍ ഉള്ള പ്രാപ്തിയില്‍ ആക്കിയത് ഇക്ക തന്നെയാണ്. അപ്പോള്‍ ഒരുപാട് ചെറിയ ചെറിയ നല്ല നല്ല മാറ്റങ്ങള്‍ ഇക്കയാണ് ജീവിതത്തില്‍ വരുത്തിയതെന്നും നടി പറയുന്നു.

  Read more about: shafna ഷഫ്‌ന
  English summary
  Bhagyajathakam Serial Fame Shafna Opens Up About Her Husband Sajin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X