twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരോടുള്ള ഇഷ്ടത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി, ആ കഥാപാത്രത്തിന് ശബ്ദം കൊടുക്കാന്‍ ആഗ്രഹം

    |

    പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു ഈ താരം സിനിമയിലേക്കെത്തിയത്. കുട്ടിക്കാലത്ത് തന്നെ നൃത്തം അഭ്യസിച്ചിരുന്നു താരം. മകളുടെ കലാജീവിതത്തിന് ശക്തമായ പിന്തുണയായിരുന്നു അച്ഛനും അമ്മയും നല്‍കിയത്. ട്രാന്‍സ്ഫര്‍ വരുമ്പോഴെല്ലാം നൃത്തപഠനത്തിന് സൗകര്യമുണ്ടോയെന്നായിരുന്നു അച്ഛന്‍ നോക്കിയിരുന്നത്. ജീവിതത്തിലെ വലിയ നഷ്ടങ്ങളിലൊന്നാണ് അച്ഛന്റെ അസാന്നിധ്യമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.

    സാക്ഷ്യത്തിലൂടെ തുടക്കം കുറിച്ച മഞ്ജു വാര്യര്‍ സല്ലാപത്തിലൂടെയായിരുന്നു നായികയായി മാറിയത്. ദിലീപ് നായകനായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തുടക്കം മുതലേ തന്നെ ഡബ്ബിംഗ് കാര്യങ്ങളില്‍ ഏറെ ശ്രദ്ധിച്ചിരുന്നു മഞ്ജു വാര്യര്‍. ഡബ്ബിംഗ് ആര്‍ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയും ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. മുന്‍പൊരിക്കല്‍ ഭാഗ്യലക്ഷ്മിയോട് രസകരമായൊരു ചോദ്യം ചോദിച്ച് മഞ്ജു വാര്യര്‍ എത്തിയിരുന്നു. ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

    ചേച്ചിയാണ്

    ചേച്ചിയാണ്

    സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് തന്നെ നായികമാരുടെ ശബ്ദം ശ്രദ്ധിക്കാറുണ്ടായിരുന്നു മഞ്ജു വാര്യര്‍. ശോഭന ചേച്ചിയുടേയും ഉര്‍വശി ചേച്ചിയുടേയും അമല മാഡത്തിന്റേയുമൊക്കെ പല പല കഥാപാത്രങ്ങള്‍ കാണുമ്പോള്‍ അവരുടെ ശബ്ദത്തിനോടൊക്കെ ഇഷ്ടമുണ്ടായിരുന്നു. ആരാണ് ശബ്ദം നല്‍കിയത് എന്നൊന്നും അറിയില്ലായിരുന്നു. പിന്നീടാണ് ഭാഗ്യലക്ഷ്മി എന്ന ഡബ്ബിംഗ് ആര്‍ടിസ്റ്റിനെക്കുറിച്ച് അറിഞ്ഞത്. സിനിമയില്‍ വന്നതിന് ശേഷമാണ് ചേച്ചിയെ നേരില്‍ കാണുകയും പരിചയപ്പെടുകയും ചെയ്തത്.

    Recommended Video

    അടൂർ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി | filmibeat Malayalam
    കുസൃതി നിറഞ്ഞ ചോദ്യം

    കുസൃതി നിറഞ്ഞ ചോദ്യം

    അന്ന് മുതല്‍ ഞാനെന്റെ ജീവിതത്തില്‍ ഒരുപാട് ആരാധിക്കുകയും ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും ചെയ്യുന്നവരിലൊരാളാണ്, എന്റെ സ്വന്തം ചേച്ചിയെന്ന് ഞാന്‍ കരുതുന്നു. ചേച്ചിയുടെ അനുഗ്രഹവും പിന്തുണയുമെല്ലാം എന്നും എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നും അത് വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. തമാശയും കുസൃതിയുമൊക്കെയുള്ള ഒരു ചോദ്യമാണ് എനിക്ക് ചോദിക്കാനുള്ളതെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. എന്റെ ഏതെങ്കിലുമൊരു കഥാപാത്രത്തിന് ചേച്ചി ശബ്ദം നല്‍കണമെന്ന് പറഞ്ഞാല്‍ ഏത് കഥാപാത്രത്തെയാണ് ചേച്ചി തിരഞ്ഞെടുക്കുകയെന്നറിയാന്‍ ആകാംക്ഷയുണ്ടെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്.

    English summary
    Bhagyalakshmi Expressed Her Wish To Dub For Manju Warrier's Bhanu In Kanmadam Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X