twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വാതി നിത്യാനന്ദിന്‍റെ പുതിയ സന്തോഷം! ചിത്രങ്ങള്‍ വൈറലാവുന്നു! ഭര്‍ത്താവിനോട് നന്ദി പറഞ്ഞ് താരം!

    |

    ഭ്രമണമെന്ന പരമ്പരയിലൂടെയായിരുന്നു സ്വാതി നിത്യാനന്ദ് ശ്രദ്ധ നേടിയത്. ഹരിതയെന്ന കഥാപാത്രമായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നെഗറ്റീവ് ടച്ചുണ്ടായിരുന്നുവെങ്കിലും പ്രേക്ഷകര്‍ താരത്തിന് മികച്ച പിന്തുണയായിരുന്നു നല്‍കിയത്. അടുത്തിടെയായിരുന്നു സ്വാതി വിവാഹിതയായത്.

    ഭ്രമണത്തിന്റേതുള്‍പ്പടെ നിരവധി സീരിയലുകളുടെ ക്യാമറാമാനായ പ്രതീഷ് നന്ദനെയായിരുന്നു താരം വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഭ്രമണത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് പ്രണയം തുടങ്ങിയത്.

    അന്ന് മമ്മൂട്ടിയെ തൊടാന്‍ മടിച്ചു! ഇന്ന് മറ്റൊരു താരത്തെ ഉമ്മ വെച്ച് അഭിനയിച്ചുവെന്ന് നീന കുറുപ്പ്അന്ന് മമ്മൂട്ടിയെ തൊടാന്‍ മടിച്ചു! ഇന്ന് മറ്റൊരു താരത്തെ ഉമ്മ വെച്ച് അഭിനയിച്ചുവെന്ന് നീന കുറുപ്പ്

    രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെയായി താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ച് ഒരുവിഭാഗം എത്തിയിരുന്നു. പ്രതീഷ് നേരത്തെ വിവാഹിതനായെന്നും കുട്ടിയുണ്ടെന്നുമൊക്കെയായിരുന്നു കുപ്രചാരണങ്ങള്‍. വിമര്‍ശനങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലായിരുന്നു മറുപടിയുമായി താരമെത്തിയത്.

    Swathy

    Recommended Video

    Nithya Mammen exclusive interview | FilmiBeat Malayalam

    തുടക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും വീട്ടുകാര്‍ക്ക് ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ലെന്നും സ്വാതി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാതി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

     വാനമ്പാടി സീരിയലിലെ മോഹനും നിര്‍മ്മലയും! വിമര്‍ശകന് ചുട്ട മറുപടിയുമായി താരം! ടാറ്റു ചിത്രം വൈറല്‍ വാനമ്പാടി സീരിയലിലെ മോഹനും നിര്‍മ്മലയും! വിമര്‍ശകന് ചുട്ട മറുപടിയുമായി താരം! ടാറ്റു ചിത്രം വൈറല്‍

    അത്തം പത്ത് രുചിയെന്ന പരിപാടിയുമായി താനെത്തുന്നുണ്ടെന്നായിരുന്നു സ്വാതി പറഞ്ഞത്. സാരിയില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. അവതാരകയായാണോ എത്തുന്നതെന്ന് ചോദിച്ചപ്പോള്‍ അല്ലെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. ഭ്രമണത്തിന് ശേഷം അടുത്ത പരമ്പരയുമായെത്തുന്നുണ്ടെന്നും മുന്‍പ് താരം പറഞ്ഞിരുന്നു.

    ബോധം പോവും വരെ കഴിക്കാറില്ല! പാര്‍ട്ടികള്‍ക്ക് പോവാറുണ്ട്! രഞ്ജിനി ഹരിദാസിന്‍റെ തുറന്നുപറച്ചില്‍ബോധം പോവും വരെ കഴിക്കാറില്ല! പാര്‍ട്ടികള്‍ക്ക് പോവാറുണ്ട്! രഞ്ജിനി ഹരിദാസിന്‍റെ തുറന്നുപറച്ചില്‍

    ഷൂട്ടിംഗ് തുടങ്ങിയതിന്റേയും ലൊക്കേഷനിലെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. വിവാഹ ശേഷവും അഭിനയം തുടരാനുള്ള തീരുമാനത്തിലാണ് താനെന്നും താരം പറഞ്ഞിരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളായതിനാല്‍ ഭര്‍ത്താവും ശക്തമായ പിന്തുണയാണ് നല്‍കുന്നതെന്നും താരം പറഞ്ഞിരുന്നു. ചുരിദാറണിഞ്ഞ് വിളക്ക് കൊളുത്തുന്നതിന്റെ ചിത്രവും സ്വാതി പങ്കുവെച്ചിട്ടുണ്ട്.

    ആര്യയ്ക്ക് പ്രിയപ്പെട്ട 2 പേര്‍! ഒരാള്‍ ഒപ്പമുണ്ട്! മറ്റേയാളെ വല്ലാതെ മിസ് ചെയ്യുന്നു! ജാന്‍ എവിടെ?ആര്യയ്ക്ക് പ്രിയപ്പെട്ട 2 പേര്‍! ഒരാള്‍ ഒപ്പമുണ്ട്! മറ്റേയാളെ വല്ലാതെ മിസ് ചെയ്യുന്നു! ജാന്‍ എവിടെ?

    English summary
    Bhramanam serial heroine Swathy Nithyanand about her new programme, Photos went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X