twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസിലെ നിയമപ്രകാരം ജീവിക്കാനാവില്ലെന്ന് ആ മത്സരാര്‍ത്ഥി വ്യക്തമാക്കിയിരുന്നു, ആരാണത്?

    |

    Recommended Video

    കണ്‍ഫെഷന്‍ റൂമില്‍ ക്യാപ്റ്റൻ പറഞ്ഞ പേര് ശെരിയാണോ? | filmibeat Malayalam

    നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാള പതിപ്പ് ആരംഭിച്ചിരിക്കുകയാണ്. പരിപാടിയുടെ നിബന്ധനകളെക്കുറിച്ച് മോഹന്‍ലാല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എഡിറ്റിങ്ങില്ലാതെയാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയും ഫോണും വീട്ടുകാരുമൊന്നുമില്ലാതെ ഇത്രയും നാള്‍ എങ്ങനെ കഴിയുമെന്ന ആശങ്കയാണ് പലരെയും അലട്ടുന്നത്. ചിലര്‍ ഇടയ്‌ക്കൊക്കെ ഇതോര്‍ത്ത് വികാരധീനരായിരുന്നു.


    രണ്ടാമത്തെ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്തത്. ഈയാഴ്ചത്തെ ക്യാപ്‌റഅറനായി എല്ലാവരും നിര്‍ദേശിച്ചത് ശ്വേത മേനോനെയായിരുന്നു. എലിമിനേഷനുള്ള പ്രേക്ഷക വോട്ടിങ് പുരോഗമിച്ച് വരികയാണ്. ആരായിരിക്കും പുറത്താവുന്നതെന്നറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അരിസ്റ്റോ സുരേഷ്, ശ്വേത മേനോന്‍, രഞ്ജിനി ഹരിദാസ്, ശ്രിനിഷ് അരവിന്ദ് എന്നിവരുടെ പേരുകളായിരുന്നു ആദ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് അരിസ്‌റ്റോ സുരേഷ് ഈ ലിസ്റ്റില്‍ ഇടം പിടിച്ചത്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ ആകാംക്ഷയില്ലേ? തുടര്‍ന്നുവായിക്കൂ.

    അരിസ്‌റ്റോ സുരേഷ് എലിമിനേഷന്‍ ലിസ്റ്റില്‍

    അരിസ്‌റ്റോ സുരേഷ് എലിമിനേഷന്‍ ലിസ്റ്റില്‍

    അഭിനയത്തിലൂടെയും ആലാപനത്തിലൂടെയും പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച അരിസ്റ്റോ സുരേഷും ബിഗ് ബോസില്‍ പങ്കെടുക്കുന്നുണ്ട. അവസാനത്തെ ലിസ്റ്റില്‍ പോലും അ്‌ദ്ദേഹത്തെ ആരും പ്രതീക്ഷിച്ചിരുന്നില്ല. മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തിയപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചത്. ആദ്യ എപ്പിസോഡിനിടയില്‍ത്തന്നെ അദ്ദേഹം എലിമിനേഷന്‍ ലിസ്റ്റില്‍ പെട്ടുവെന്നുള്ളതാണ് രസകരമായ കാര്യം.

    ശ്വേത മേനോന്റെ നിര്‍ദേശം

    ശ്വേത മേനോന്റെ നിര്‍ദേശം

    കണ്‍ഫെഷന്‍ റൂമില്‍ ചെന്നായിരുന്നു മത്സരാര്‍ത്ഥികള്‍ ആദ്യആഴ്ചയില്‍ പുറത്തേക്ക് പോവേണ്ടവരുടെ പേര് നിര്‍ദേശിച്ചത്. രണ്ട് പേരെയാണ് ഒരാള്‍ നിര്‍ദേശിക്കേണ്ടത്. ദിയസന, ശ്രിനിഷ് അരവിന്ദ്, ഡേവിഡ് ജോണ്‍, അതിഥി റായ്, ഹിമ ശങ്കര്‍ എന്നിവരുടെ പേരുകളായിരുന്നു ഈ ലിസ്റ്റിലുണ്ടായിരുന്നത്. പിന്നീട് ക്യാപ്റ്റന്റെ ഊഴമെത്തിയപ്പോഴാണ് അരിസ്‌റ്റോ സുരേഷിന്റെ പേര് ഈ ലിസ്റ്റിലെത്തിയത്. ക്യാപ്റ്റനായ ശ്വേത മേനോനെയായിരുന്നു അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്.

    കാരണമായി പറഞ്ഞത്

    കാരണമായി പറഞ്ഞത്

    പരിപാടിയുടെ നിബന്ധനകളുമായി മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന തരത്തില്‍ അദ്ദേഹം തന്നോട് സംസാരിച്ചിരുന്നുവെന്നും ഇത് മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. നേരത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയല്ലാതെ മറ്റൊരാളെ നിര്‍ദേശിക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചതെന്നാണ് ശ്വേത മേനോന്‍ പറഞ്ഞത്. പെരുവിരലിലെ മുറിവ് പഴുത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യസഹായവും ലഭ്യമാക്കിയിരുന്നു.

    മുത്തേ പൊന്നേ പിണങ്ങല്ലേ

    മുത്തേ പൊന്നേ പിണങ്ങല്ലേ

    നിവിന്‍ പോളിയുടെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് അരിസ്‌റ്റോ സുരേഷ് പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയത്. അഭിനയം മാത്രമല്ല പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനത്തിന് പിന്നാലെ ഉദാഹരണം സുജാതയിലെ ഗാനത്തെയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

    സിനിമാഅവസരങ്ങള്‍ മാറ്റി വെച്ച്

    സിനിമാഅവസരങ്ങള്‍ മാറ്റി വെച്ച്

    പാട്ടിലും അഭിനയത്തിലും ഒരുപോലെ കഴിവ് തെളിയിച്ച അരിസ്‌റ്റോ സുരേഷ് നിരവധി സിനിമാഅവസരങ്ങള്‍ മാറ്റിവെച്ചാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. സിനിമയിലേക്ക് വിളിച്ചവരോടെല്ലാം ബിഗ് ബോസില്‍ പങ്കെടുക്കുന്നുവെന്ന് അറിയിച്ചിരുന്നു. അതിനാല്‍ത്തന്നെ പലര്‍ക്കും ബിഗ് ബോസിനെ ശത്രുവായി തോന്നിയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    ക്യാമറ ഒരു പ്രശ്‌നമേയല്ല

    ക്യാമറ ഒരു പ്രശ്‌നമേയല്ല

    ബിഗ് ബോസിലെ 100 ദിവസം ക്യാമറകള്‍ക്ക് മുന്നിലാണല്ലോയെന്ന തരത്തിലുള്ള ചിന്തകളൊന്നും തന്നെ അലട്ടുന്നിലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍പ് ചെയ്യാമെന്നേറ്റ സിനിമകള്‍ വേണ്ടെന്ന് വെച്ചതും മദ്യവും ഫോണു പത്രവും ലഭിക്കാത്തതും ചെറിയ വിഷമം ഉണ്ടാക്കിയിരുന്നു. പുതിയ സുഹൃത്തുക്കളോടൊപ്പമുള്ള അനുഭവം എങ്ങനെയായിരിക്കുമെന്ന ആശങ്കയും അദ്ദേഹത്തെ അലട്ടിയിരുന്നു.

     പുറത്തേക്ക് പോവേണ്ടി വരുമോ?

    പുറത്തേക്ക് പോവേണ്ടി വരുമോ?

    ആദ്യദിന എലിമിനേഷനില്‍ പുറത്തേക്ക് പോവുന്ന മത്സരാര്‍ത്ഥി ആരായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനോടകം തന്നെ സജീവമാണ്. നേരത്തെ ലിസ്റ്റിലുള്ളവരോ അതോ ഇതുവരെ പറഞ്ഞുകേള്‍ക്കാത്തവരായിരിക്കുമോ പോവുന്നതെന്ന സംശയവും പ്രേക്ഷകര്‍ക്കുണ്ട്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന പരിപാടിയെന്ന തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടി താരങ്ങളുടെ കരിയറില്‍ പേരും പ്രശസ്തിയും നല്‍കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

    വിമര്‍ശനങ്ങളും വിവാദവും

    വിമര്‍ശനങ്ങളും വിവാദവും

    തുടക്കം മുതല്‍ത്തന്നെ വിവാദവും വിമര്‍ശനങ്ങളും പരിപാടിക്കൊപ്പമുണ്ടായിരുന്നു. തരികിട സാബുവിന്റെ എന്‍ട്രിയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. സോഷ്യല്‍ മീഡിയയിലൂടെ വനിതാനേതാവിനെ അപമാനിച്ച സംഭവത്തില്‍ അദ്ദേഹത്തിനെതിരെ അന്വേഷണം നടന്നുവരുന്നുണ്ട്. ഇതിനിടയിലാണ് അപ്രതീക്ഷിത എന്‍ട്രിയുമായി അദ്ദേഹം എല്ലാവരെയും അമ്പരപ്പിച്ചത്.

    മമ്മൂട്ടിയും സുരേഷ് ഗോപിയും നിരസിച്ചു

    മമ്മൂട്ടിയും സുരേഷ് ഗോപിയും നിരസിച്ചു

    ബിഗ് ബോസ് മലയാള പതിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ അവതരകനായി ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും സമീപിച്ചിരുന്നുവെങ്കിലും ഇരുവരും കൈയ്യൊഴിഞ്ഞതോടെയാണ് മോഹന്‍ലാലിലേക്ക് എത്തിയത്. സിനിമാതിരക്കുകള്‍ക്കിടയിലാണെങ്കിലും സന്തോഷത്തോടെ അദ്ദേഹം ഈ ജോലി ഏറ്റെടുത്തു. മലയാള പതിപ്പിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് മോഹന്‍ലാലിന്റെ സാന്നിധ്യം.

    സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

    സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

    എന്തും ഏതും വിവാദമാവുന്ന ഇന്നത്തെക്കാലത്ത് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളിലെല്ലാം ബിഗ് ബോസ് നിറഞ്ഞുനില്‍ക്കുകയാണ്. പരിപാടിയുടെ വീഡിയോയും ചിത്രങ്ങളുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാവുന്നത്. സിനിമാസീരിയല്‍ താരങ്ങള്‍ മാത്രമല്ല അവതാരകരും സോഷ്യല്‍ മീഡിയയിലെ താരങ്ങളുമാണ് മത്സരാര്‍ത്ഥികളായി എത്തിയത്. അതിനാല്‍ത്തന്നെ പരിപാടിയിലെ ഓരോ നീക്കവും ചര്‍ച്ചയാവുന്നുമുണ്ട്.

    English summary
    Swetha Menon about elimination nomination
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X