For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്‌റെ ശരീത്തെ കുറിച്ച് ആരുവേണമെങ്കിലും കളിയാക്കിക്കോട്ടെ, ഞാന്‍ പണ്ടുമുതലേ ഇങ്ങനെയാണ്; വീണാ നായര്‍

  |

  തട്ടീം മുട്ടീമിലെ കോകിലയായും വെളളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡണ്ടായുമൊക്കെ പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് വീണാ നായര്‍. സിനിമാ സീരിയല്‍ താരമായ വീണ നിരവധി സിനിമകളിലും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്ത വെളളിമൂങ്ങയിലൂടെ ആയിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് ചെറിയ വേഷങ്ങളില്‍ നടി സിനിമകളില്‍ തിളങ്ങി. സീരിയലുകളിലൂടെ ശ്രദ്ധേയയായ ശേഷമാണ് വീണ സിനിമകളിലും തിളങ്ങിയത്.

  പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  അതേസമയം ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടിയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. ഷോയില്‍ തന്‌റെ വ്യക്തി ജിവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം വീണ മനസുതുറന്നിരുന്നു. കുടുംബത്തിന് വേണ്ടി ചെയ്ത കാര്യങ്ങളെല്ലാം ബിഗ് ബോസ് നല്‍കിയ ഒരു ടാസ്‌ക്കില്‍ വീണ പറഞ്ഞു.

  ബിഗ് ബോസില്‍ അമ്പതിലധികം ദിവസങ്ങള്‍ നിന്ന ശേഷമായിരുന്നു നടി പുറത്തായത്. രണ്ടാം സീസണില്‍ കൂടുതല്‍ ഇമോഷണലായി കാണപ്പെട്ട മല്‍സരാര്‍ത്ഥി കൂടിയായിരുന്നു വീണാ നായര്‍. അതേസമയം ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുളള എറ്റവും പുതിയ വിശേഷങ്ങളെല്ലാം വീണാ നായര്‍ പങ്കുവെക്കാറുണ്ട്.

  അഭിനയത്തിന് പുറമെ നര്‍ത്തകിയായും നടി തിളങ്ങിയിരുന്നു. ഭരതനാട്യം, കേരളനടനം എന്നിവയില്‍ പ്രാവീണ്യം നേടിയിരുന്നു വീണ. ചെറുപ്പം മുതല്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയിരുന്നു നടി. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് സഹമല്‍സരാര്‍ത്ഥികള്‍ക്ക് വേണ്ടി ഇതെല്ലാം അവതരിപ്പിച്ചിരുന്നു നടി. അതേസമയം ശരീരവണ്ണത്തിന്‌റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് കളിയാക്കപ്പെട്ടിട്ടുളള നടി കൂടിയാണ് വീണാ നായര്‍.

  ഇതേകുറിച്ച് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ വീണാ നായര്‍ മനുസുതുറന്നിരുന്നു. എന്നാ വണ്ണമാ എന്ന് പറഞ്ഞ് കളിയാക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെന്ന് നടി പറയുന്നു. അപ്പോള്‍ എന്തെങ്കിലും തിരിച്ചുപറഞ്ഞ് അവരെ കളിയാക്കി വിടും. നാളെ ഞാന്‍ മെലിഞ്ഞാലും ചോദിക്കും. അയ്യോ ഇതെന്താ മെലിഞ്ഞിരിക്കുന്നെ, ഷൂഗറുണ്ടോ എന്നൊക്കെ, വീണ പറഞ്ഞു.

  ബോഡി ഷെയിമിങ് എന്ന കാര്യം ഒരിക്കലും മാറാന്‍ പോകുന്നില്ല. എന്നെക്കാള്‍ പ്രായമുളളവര്‍ എന്റെ സൈസ് കണ്ടിട്ട് ചേച്ചീ എന്ന് വിളിക്കാറുണ്ട്. ആദ്യമൊക്കെ അങ്ങനെ വിളിക്കല്ലെ. ഞാന്‍ നിങ്ങളേക്കാള്‍ ഇളയതാണെന്ന് പറയുമായിരുന്നു. ഇപ്പോള്‍ ആരെയും തിരുത്താറില്ല. എന്റെ ശരീരത്തെ കുറിച്ച് ആരു വേണമെങ്കിലും കളിയാക്കിക്കോട്ടെ.

  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  ഞാന്‍ പണ്ടുമുതലേ ഇങ്ങനെയാണ്. പിന്നെ വണ്ണം കൊണ്ട് എനിക്ക് കരിയറില്‍ പ്രശ്‌നങ്ങള്‍ വരും. അതുകൊണ്ട് മാത്രമാണിപ്പോള്‍ ഡയറ്റും വ്യായാമവുമൊക്കെ ശീലിക്കുന്നത്. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, അഭിമുഖത്തില്‍ വീണാ നായര്‍ പറഞ്ഞു. അതേസമയം ബിഗ് ബോസ് ടീമിന്‌റെതായി പുറത്തിറങ്ങിയ പുതിയ വെബ് സീരിസില്‍ വീണാ നായരും എത്തുന്നുണ്ട്. ബോയിംഗ് ബോയിംഗ് എന്ന് പേരിട്ട സീരീസിന്‌റെ ആദ്യ എപ്പിസോഡ് അടുത്തിടെയാണ് യൂടൂബില്‍ ഇറങ്ങിയത്. ബിഗ് ബോസിലെ മറ്റൊരു മല്‍സരാര്‍ത്ഥിയായിരുന്ന സുരേഷ് കൃഷ്ണനാണ് സീരീസ് സംവിധാനം ചെയ്യുന്നത്. രണ്ടാം സീസണില്‍ ഉണ്ടായിരുന്ന മിക്ക താരങ്ങളും വെബ് സീരീസില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

  Read more about: veena nair
  English summary
  bigg boss 2 fame veena nair talks about body weight related comments coming from social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X