For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാത്തിനും കാരണം പ്രതിശ്രുത വരന്‍ രോഹിത്താണ്; പുതിയ വീട്ടിലേക്ക് പോവുന്നതിനെ കുറിച്ച് എലീന പടിക്കല്‍

    |

    നല്ല ബോള്‍ഡായി കാര്യങ്ങള്‍ ചെയ്യാറുള്ള എലീന വിവാഹിതയാവുന്നു എന്ന് കേട്ടപ്പോള്‍ എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചവരാണ് ആരാധകര്‍. ആണ്‍കുട്ടികളെ പോലെ നടന്ന തന്റെ ഉള്ളിലെ പെണ്ണിനെ പുറത്ത് കൊണ്ട് വന്ന ചില നിമിഷങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് താരമിപ്പോള്‍. പിന്നെ ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം രോഹിത് തന്നെയാണെന്നും ഒരു യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ എലീന സൂചിപ്പിക്കുന്നു.

    'എല്ലാത്തിനും രോഹിത് ആണ് കാരണം. അവന്‍ ഒറ്റൊരുത്തന്‍ കാരണമാണ് ഞാനിങ്ങനെ ആയി പോയതെന്ന് തമാശരൂപേണ എലീന പറയുന്നു. രോഹിത്തിനോട് ആദ്യം നോ പറഞ്ഞെങ്കിലും പിന്നീടത് യെസ് ആയി. അതോടെ എന്റെ വസ്ത്രത്തിലടക്കം നീ ഇങ്ങനെ ആവണമെന്ന് പറഞ്ഞ് മാറ്റി എടുത്തത് രോഹിത്ത് ആണ്. അധികമൊന്നും മാറിയിട്ടില്ലെങ്കിലും പെണ്‍കുട്ടികളെ പോലെ നടക്കാന്‍ തുടങ്ങി. ആണ്‍കുട്ടികളെ പോലെ നടക്കുന്നു എന്ന് പറഞ്ഞാലും ഒരു പെണ്‍കുട്ടി പെണ്ണ് ആവുന്ന സമയത്തെ കുറിച്ച് കൂടി എലീന വെളിപ്പെടുത്തിയിരുന്നു.

    rohit-alina-engemnt

    ഒന്ന് പെണ്ണ് കാണാല്‍ ചടങ്ങാണ്. അത് ഞാന്‍ ഭയങ്കരമായിട്ട് അനുഭവിച്ച ആളാണ്. ഞാന്‍ ബോള്‍ഡാണ്, സ്മാര്‍ട്ടാണെന്നൊക്കെ പറഞ്ഞാണ് നിന്നിരുന്നത്. ഒരീസം രോഹിത് വിളിച്ചിട്ട് എന്റെ വീട്ടുകാര്‍ വരുന്നുണ്ടെന്ന് പറഞ്ഞതോടെ എനിക്ക് പെട്ടെന്ന് പനിയും വെപ്രാളവുമൊക്കെ വന്നു. എത്രയൊക്കെ ബോള്‍ഡായി നിന്നാലും അങ്ങനെത്തെ ടൈമില്‍ നമ്മുടെ ഉള്ളിലെ പെണ്ണ് പുറത്ത് വരും.

    വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

    രണ്ടാമത്തേത് വിവാഹനിശ്ചയത്തിനാണ്. അതുപോലെ ഡ്രസ്സും മേക്കപ്പുമൊക്കെ ഇട്ട് കണ്ണാടിയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എന്‍ഗേജഡ് ആവാന്‍ പോവുകയാണെന്ന തോന്നല്‍ വരും. റിങ് ഒക്കെ ഇട്ട് വീണ്ടും പാട്ട് വെച്ചപ്പോഴെക്കും നമ്മള്‍ പഴയ ആളിലേക്ക് തിരികെ എത്തും. മുന്നോട്ട് ഇനി ഒരു ഭാര്യയായി കഴിയുമ്പോള്‍ ഉത്തരവാദിത്വങ്ങളൊക്കെ ഏറ്റെടുക്കണമെന്ന് തോന്നിയിട്ടില്ല.

    ഒരു സ്ത്രീ എന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം ചെയ്യും. വീട്ടിലാണെങ്കിലും എനിക്ക് അങ്ങനെ പരിശീലനം കിട്ടിയിട്ടുണ്ട്. പുതിയൊരു കുടുംബത്തിലേക്ക് പോവുകയാണ്. അവിടെ അച്ഛന്‍, അമ്മ, അവരുടെ ഫാമിലി മെംബേര്‍സിനെയൊക്കെ നോക്കേണ്ടത് മറ്റൊരു രീതിയിലായിരിക്കും. അതൊക്കെ അവിടെ ചെന്ന് പഠിച്ച് അഡ്ജസ്റ്റ് ചെയ്ത് പോവും.

    അഭിമുഖത്തിൻ്റെ വീഡിയോ കാണാം

    Read more about: alina padikkal
    English summary
    Bigg Boss Fame Alina Padikkal About Her Future Life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X