For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിവസങ്ങള്‍ എണ്ണി തുടങ്ങി, 10 ദിവസം കഴിഞ്ഞാല്‍ അവന്‍ ട്രാപ്പില്‍, സന്തോഷവുമായി അനൂപും ഐശ്വര്യയും

  |

  മിനീസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനൂപ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിൽ കല്യാൺ എന്ന കഥാപാത്രത്തെയായിരുന്നു നടൻ അവതരിപ്പിച്ചത്. അത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അനൂപിനെ പ്രേക്ഷകർ അടുത്തറിയുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. സീസൺ 3 ൽ ആയിരുന്നു അനൂപ് മത്സരാർത്ഥിയായി എത്തിയത്. സീതാകല്യാണം പരമ്പരയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ബിഗ് ബോസ് ഹൗസിലേയ്ക്ക് എത്തുന്നത്. ഷോയിൽ നടന് മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.

  സേതുവും ബാലനും തമ്മിലുള്ള വഴക്ക്, ശിവനെ പോലീസ് പിടിക്കും,... തമിഴിൽ നിന്ന് വ്യത്യസ്തമായി സാന്ത്വനം

  ടോപ്പ് 5 ൽ ഇടം പിടിച്ചിരുന്നു. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കുറവ് വിമർശനം കേൾക്കേണ്ടി വന്ന മത്സരാർത്ഥിയായിരുന്നു അനൂപ്. മത്സരാർത്ഥികളോടെല്ലാം അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന താരം അവസാനം വരെ ഒറ്റയ്ക്കായിരുന്നു ഷോയിൽ നിന്ന് കളിച്ചത്. ഇത് അന്ന പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായിരുന്നു.

  ആ ഉമ്മയുടെ മോൻ ഇങ്ങനെ അല്ലാതെ വേറെ എന്തെങ്കിലും ആകുമോ, ഉമ്മയുടെ ജീവിതത്തെ കുറിച്ച് കിടിലൻ ഫിറോസ്

  അനൂപിനോടൊപ്പം ഷോയിലൂടെ ചർച്ചയായ പേരായിരുന്നു ഇഷയുടേത്. ബിഗ് ബോസ് ഹൗസിൽ വെച്ചായിരുന്നു തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. പിറന്നാള്‍ ദിനത്തില്‍ അനൂപിന് സര്‍പ്രൈസ് ആശംസ അറിയിച്ച് ഇഷ എത്തിയിരുന്നു. എന്നാ‌ൽ അന്നെന്നും പ്രണയിനിയെ കുറിച്ച് അധികം വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ മോഹൻലാലിനോടാണ് പേര് വെളിപ്പെടുത്തിയത്. ബിഗ് ബോസ് ഷോ കഴിഞ്ഞതിന് ശേഷമാണ് ഇഷയെ അനൂപ് പ്രേക്ഷകർക്കായി പരചയപ്പെടുത്തുന്നത്.വിവാഹനിശ്ചയത്തോടെ സുപരിചിതയായി മാറുകയായിരുന്നു.

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനൂപ്. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഐശ്വര്യയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഐശ്വര്യ പങ്കിടുന്ന വിശേഷങ്ങളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്, ഐശ്വര്യ പങ്കുവെച് പോസ്റ്റാണ്. കല്യാണത്തെ കുറിച്ചാണ് ഡോക്ടർ പറയുന്നത്. ഞങ്ങള്‍ ദിവസം എണ്ണിത്തുടങ്ങിയെന്ന് പറയുന്നത്. അനൂപിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച കൊണ്ടാണ് ഇക്കാര്യം പറ‍ഞ്ഞത്.

  ''10 ദിവസം കൂടിയേയുള്ളൂ. അത് കഴിഞ്ഞാല്‍ അവന്‍ ട്രാപ്പിലാവുമെന്നായിരുന്നു'' ഐശ്വര്യ കുറിച്ചത്. ചിത്രത്തിനോടൊപ്പം തന്നെ ഡോക്ടറുടെ കുറിപ്പും വൈറൽ ആയിട്ടുണ്ട്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഞങ്ങളും കാത്തിരിക്കുകയാണെന്നാണ് പ്രേക്ഷകരും പറയുന്നത്. ജനുവരി 23 ന് ആണ് ഇവരുടെ വിവാഹം. അനൂപിനും ഇഷയ്ക്കും എല്ലാവിധത്തിലുള്ള മംഗളാശംസയും പ്രേക്ഷകർ നേരുന്നുണ്ട്.

  അടുത്തിടെ തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തി കൊണ്ട് താരങ്ങൾ രംഗത്ത് എത്തിയിരുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആശുപത്രിയിൽ വെച്ചായിരുന്നു ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് രണ്ട് വർഷത്തിന് ശേഷമാണ് സംസാരിച്ച് തുടങ്ങയതെന്നും അഭിമുഖത്തിൽ ഇവർ പറഞ്ഞു.

  Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

  പ്രണയത്തിലായതിനെ കുറിച്ച് അനൂപ് പറഞ്ഞത് ഇങ്ങനെ... ''സുഹൃത്തിനൊപ്പമായാണ് താന്‍ ആശുപത്രിയിലേക്ക് പോയതെന്നും അനൂപ് പറഞ്ഞിരുന്നു. റൗണ്ട്‌സിന് വന്നപ്പോഴാണ് ഐശ്വര്യയെ കണ്ടത്. അന്ന് ഐശ്വര്യ തന്നെ മൈന്‍ഡ് ചെയ്തിട്ടൊന്നുമുണ്ടായിരുന്നില്ല. അഭിനേതാവാണെങ്കിലും അനൂപിനെ അന്ന് തനിക്കറിയില്ലായിരുന്നു എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. 2 വര്‍ഷത്തിന് ശേഷമായാണ് പിന്നീട് സംസാരിച്ചത്. ഐശ്വര്യയാണ് ഇങ്ങോട്ട് മെസ്സേജ് അയച്ച് സംസാരിച്ചത്. അങ്ങനെയാണ് സൗഹൃദത്തിലായത്. പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവീട്ടുകാരും ഇവരുടെ പ്രണയത്തിന് പച്ചക്കൊടി കാണിച്ചിരുന്നു. ബിഗ് ബോസ് ഷോയിൽ നിന്ന് വന്നതിന് പിന്നാലെയായിരുന്നു ഇവരുടെ വിവാഹനിശ്ചയം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നിശ്ചയം നടന്നത്.

  Read more about: bigg boss anoop
  English summary
  Bigg Boss Fame Anoop Krishnan's Fiance Dr Aishwarya Nair Shares Latest Happiness, Pic Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X