For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമാ ടിക്കറ്റ് വിറ്റ് അനൂപ് കൃഷ്ണൻ, നടനെ കണ്ട് ഞെട്ടി ആരാധകർ, വീഡിയോയുമായി താരം!

  |

  മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ അനൂപിന് കൂടുതൽ ആരാധകരെ ലഭിച്ചത് ബി​ഗ് ബോസ് മലയാളം സീസൺ 3 മത്സരാർഥിയായി പങ്കെടുത്തപ്പോഴാണ്. നല്ലാെരു മത്സരാർഥിയായി അവസാന ഘട്ടം വരെ അനൂപ് ബി​ഗ് ബോസ് ഹൗസിൽ പിടിച്ച് നിന്നു. വിജയി ആകാൻ കഴിഞ്ഞില്ലെങ്കിലും അന്ന് വരെ ബി​ഗ് ബോസിൽ മത്സരാർഥികളായി എത്തിയവരിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ വ്യക്തികളിൽ ഒരാളായി മാറാൻ അനൂപ് കൃഷ്ണന് കഴിഞ്ഞു. 2013 മുതൽ സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്നുണ്ട് അനൂപ്.

  Also Read: 'ചാൻസ് ചോദിച്ച് മുണ്ടിൻ്റെ മടക്കിക്കുത്തഴിച്ചിട്ട് തൊഴുത് നിന്ന ദിലീപ്', സൗഹൃദത്തെ കുറിച്ച് നാദിർഷ!

  ചെറിയ വേഷങ്ങളാണ് സിനിമയിൽ ലഭിച്ചിരുന്നത്. പത്തിന് അടുത്ത് സിനിമകളിൽ‌ അഭിനയിച്ച അനൂപ് കൃഷ്ണൻ സീരിയലിലേക്ക് എത്തുന്നത് 2018ൽ ആണ്. സീതാ കല്യാണം എന്ന സീരിയലിൽ നായകനായ കല്യാൺ എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ നടി ധന്യ മേരി വർ​ഗീസായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സംപ്രേഷണം ചെയ്തിരുന്ന സമയത്ത് ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന സീരിയൽ കൂടിയായിരുന്നു സീതാ കല്യാണം.

  Also Read: 'വർഷങ്ങളെടുത്തു ​രോ​ഗാവസ്ഥ ഉൾക്കൊള്ളാൻ, നിങ്ങളും അറിയണമെന്ന് തോന്നി'; പൃഥ്വിരാജിന്റെ നായിക പറയുന്നു

  അനൂപിന്റെ ആദ്യത്തെ സിനിമ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ആയിരുന്നു. ഈ സിനിമയ്ക്ക് ശേഷം വിവിധ സ്റ്റേജ് ഷോകളിൽ അവതാരകനാകാനുള്ള അവസരം അനൂപിന് കിട്ടി തുടങ്ങി. പിന്നീട് പ്രെയ്സ് ദ ലോഡ്, ഞാൻ സംവിധാനം ചെയ്യും, സർവോപരി പാലാക്കാരൻ, എന്നാലും ശരത്ത്, കോണ്ടസ, അമ്മ മരത്തണലിൽ‌ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അനൂപിന്റെ ഏറ്റവും പുതിയ സന്തോഷം താരം അഭിനയിച്ച അജ​ഗജാന്തരം എന്ന സിനിമ നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കുന്നു എന്നതാണ്. ആന്റണി പെപ്പെ നായകനായ സിനിമ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിൽ ദേവരാജൻ എന്ന കഥാപാത്രത്തെ ആണ് അനൂപ് കൃഷ്ണൻ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നതിൽ സന്തോഷം ഉണ്ടെന്നാണ് അനൂപ് കൃഷ്ണൻ‌ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട് വളരെ വ്യത്യസ്തമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അനൂപ് കൃഷ്ണൻ ഇപ്പോൾ.

  സിനിമ കാണാനെത്തിയവർക്ക് അനൂപ് തന്നെയാണ് ടിക്കറ്റ് മുറിച്ച് നൽകുന്നതും. വളരെ സ്പെഷ്യലായ വീഡിയോ എന്ന് പറഞ്ഞ് മനോഹരമായ ക്യാപ്ഷനോടെയാണ് അനൂപ് കൃഷ്ണൻ വീഡിയോ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. 'ചെറുപ്പത്തിൽ കണ്ടിട്ടുള്ള ചില സിനിമകളുടെ ലൊക്കേഷനിലാണ് നിൽക്കുന്നത്. എടുത്ത് പറയുകയാണെങ്കിൽ ബാലേട്ടൻ എന്ന സിനിമയുടെ ലൊക്കേഷൻ ഇതായിരുന്നു. വാഴാലിക്കാവിലാണ് ഞാൻ നിൽക്കുന്നത്. ഞാൻ കൂടി ഭാഗമായിട്ടുള്ള അജഗജാന്തരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഞാൻ നിൽക്കുന്നത്. എല്ലാവരും അജഗജാന്തരം കണ്ടിട്ടുണ്ടാവുമെന്ന് എനിക്കറിയാം. ഈ സിനിമ ഷൂട്ട് ചെയ്തത് വാഴാലിക്കാവ് പരിസര പ്രദേശങ്ങളിലായാണ്. അതിലെ ആ പ്രധാന പൂരം നടക്കുന്നത് ഇവിടെ വെച്ചാണ്. ഇത്രയും പ്ലെയിനായിട്ടുള്ള സ്ഥലത്തെയാണ് ചിത്രത്തിൽ ഗ്രാന്റാക്കി കാണിച്ചിട്ടുള്ളത്. വളരെ രസകരമായ വിഷ്വൽസാണ് ചിത്രത്തിലേത്. വെറുതെ കാണുമ്പോൾത്തന്നെ ഈ സ്ഥലത്തിന് പ്രത്യേകമായൊരു ഭംഗിയാണ്. ഭാരതപ്പുഴയും ഈ പാടവും റെയിൽവെ ട്രാക്കുമൊക്കെയുള്ള ഈ സ്ഥലമാണ് ചിത്രത്തിൽ കാണിക്കുന്നത്. ദേവരാജ് എന്ന പറയുന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനിൽ വന്ന് എന്റെ കഥാപാത്രത്തെക്കുറിച്ച് പറയാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ലാലേട്ടന്റെ ആശീർവാദിന്റെ എം ലാലിന്റെ ഓഡി വണ്ണിലാണ് ഇപ്പോൾ അജഗജാന്തരം പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്.'

  ബിഗ് ബോസിൽ അനൂപ് പറഞ്ഞത് പോലെ ഫിനാലെയിൽ സംഭവിച്ചു

  'സിനിമ കാണാൻ വരുന്നവരെല്ലാം തിയേറ്ററിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുകയാണ്. കൊറോണയ്ക്ക് മുമ്പ് എങ്ങനെയാണോ ആളുകൾ സിനിമ കണ്ടിരുന്നത് അതേ പോലെയാണ് അജഗജാന്തരം ആളുകൾ ഇപ്പോൾ കാണുന്നത്. ആ സന്തോഷം തിയേറ്റർ ജീവനക്കാർക്കുമുണ്ട്' അനൂപ് പറയുന്നു. സിനിമ കാണാൻ വന്നവർ സുപരിചിതനായ താരം ടിക്കറ്റ് മുറിച്ച് നൽകുന്നത് കണ്ട് അമ്പരക്കുന്നതും ഒപ്പം അനൂപിനൊപ്പം സെൽഫി പകർത്തുന്നതും വീഡിയോയിൽ കാണാം. സ്റ്റാർ മ്യൂസിക്ക് സീസൺ ത്രീ എന്ന സീരിയൽ താരങ്ങളുടെ പരിപാടിയുടെ അവതാരകനാണ് ഇപ്പോൾ അനൂപ് കൃഷ്ണൻ. ഇക്കഴിഞ്ഞ ജൂണിലായിരുന്നു അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനൂപ് വിവാഹിതനാകാൻ പോകുന്നത്. ഡോ. ഐശ്വര്യ നായരാണ് അനൂപിന്റെ ഭാവി വധു.

  Read more about: bigg boss
  English summary
  bigg boss fame Anoop Krishnan Shared latest video about his new movie Ajagajantharam shooting experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X