For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറ്റൊരു വിവാഹത്തിന് തയ്യാറാണ്: 9-ാം ക്ലാസിൽ നിന്നുള്ള പ്രണയത്തെ കുറിച്ചും മകൾക്ക് പേരിട്ടതിനെ കുറിച്ചും ആര്യ

  |

  ബഡായ് ബംഗ്ലാവിലൂടെയും ബിഗ് ബോസിലൂടെയും ശ്രദ്ധേയായി മാറിയ ആര്യ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് വലിയ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. നേരത്തെ വിവാഹമോചിതയായ ആര്യയ്ക്ക് ആദ്യ ബന്ധത്തില്‍ ഒരു മകളുണ്ട്. മകള്‍ റോയയ്‌ക്കൊപ്പം സന്തോഷമായി കഴിയുന്നതിനിടയിലാണ് ബിഗ് ബോസിലേക്ക് പോവുന്നത്. ഷോ യില്‍ നിന്നും തനിക്കൊരു പ്രണയമുണ്ടെന്നും അദ്ദേഹത്തെ ജാന്‍ എന്ന് വിളിക്കുകയാണെന്നും ആര്യ സൂചിപ്പിച്ചിരുന്നു.

  മത്സരശേഷം പുറത്ത് വന്ന ആര്യയെ അദ്ദേഹം നൈസ് ആയി തേച്ചിട്ട് പോയി. എന്നാല്‍ തന്റെ കൂട്ടുകാരിയുമായി തന്നെ അദ്ദേഹം റിലേഷനില്‍ ആയെന്ന് കഴിഞ്ഞ ദിവസം ആര്യ വെളിപ്പെടുത്തി. എഴുപത്തിയഞ്ച് ദിവസം താന്‍ മാറി നിന്നപ്പോഴെക്കും പുതിയൊരു വ്യക്തിയെയാണ് താന്‍ കണ്ടതെന്നാണ് ആര്യ പറഞ്ഞത്. എന്നാല്‍ മറ്റൊരു വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്ന് കൂടി നടിയിപ്പോള്‍ പറയുകയാണ്. വിശദമായി വായിക്കാം..

  നടിയും അവതാരകയുമായ ആര്യ തന്റെ പ്രണയത്തെ കുറിച്ചും വിവാഹസങ്കല്‍പ്പങ്ങളെ കുറിച്ചുമൊക്കെയാണ് തുറന്ന് പറയുന്നത്. കൗമുദി ടിവിയിലെ താരപകിട്ട് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ജീവിതത്തില്‍ ഒരു പാര്‍ട്‌നര്‍ വേണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞതിനൊപ്പം മകള്‍ക്ക് പേരിട്ടതിന് പിന്നിലെ കഥയും വെളിപ്പെടുത്തി. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ആ പേരിടാനുണ്ടായ കാരണത്തെ കുറിച്ച് ആര്യ പറയുന്നതിങ്ങനെയാണ്...

  റോയ എന്ന പേര് ഗ്രീക്ക് വേര്‍ഡ് ആണ്. 'ഡ്രീം കം ട്രൂ' എന്നാണ് പേരിന് അര്‍ഥം. നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല. എന്റെ മോളുടെ പേര് ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇട്ടതാണ്. ഞാന്‍ ഒന്‍പതില്‍ പഠിക്കുമ്പോഴാണ് റോഹിതുമായിട്ടുള്ള റിലേഷന്‍ഷിപ്പ് ആരംഭിക്കുന്നത്. അന്നൊക്കെ പൈങ്കിളി പ്രേമം ആണല്ലോ. അതുകൊണ്ട് അന്നേ നമുക്ക് ഉണ്ടാവുന്ന കുട്ടിയ്ക്ക് എന്ത് പേരിടുമെന്ന് ചിന്തിച്ചിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്കും ഈ റിലേഷന്‍ഷിപ്പിനെ കുറിച്ച് അറിയാം. എന്റെ ക്ലാസില്‍ തന്നെ പഠിക്കുന്ന ഒരു കുട്ടിയാണ് എന്റെയും റോഹിത്തിന്റെയും പേരുകള്‍ എഴുതി പെണ്‍കുട്ടി ആണെങ്കില്‍ റോയ (Roya) എന്നും ആണ്‍കുട്ടി ആണെങ്കില്‍ ഹിത്താര്‍ (Hitar) എന്നും പറഞ്ഞു. അതെന്ത് പേരാണെന്ന് അന്ന് ഞാനും ആലോചിച്ചിട്ടുണ്ട്.

  പക്ഷേ ആ കാലത്ത് തന്നെ ആണ്‍കുട്ടി ആണെങ്കില്‍ ഹിത്താര്‍ എന്നും പെണ്‍കുട്ടിയാണെങ്കില്‍ റോയ എന്ന പേരും ഇടുമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അത്ര വര്‍ഷം കഴിഞ്ഞിട്ടും ഞാനത് വിട്ടില്ല. റോഹിത്തിന്റെ അടുത്ത് പറഞ്ഞിരുന്നു. അങ്ങനെ മോള് ജനിച്ചപ്പോള്‍ ആ പേര് തന്നെ ഇട്ടു. പേരൊക്കെ ഇട്ടെങ്കിലും അതിന്റ അര്‍ഥം എന്താണെന്ന് ഒന്നും അറിയില്ലായിരുന്നു. പിന്നെ അര്‍ഥം തപ്പി പോയപ്പോഴാണ് അതൊരു ഗ്രീക്ക് വേര്‍ഡ് ആണെന്നും 'ഡ്രീം കം ട്രൂ' എന്നാണ് അതിന് അര്‍ഥമെന്ന് മനസിലാക്കുന്നതെന്ന് ആര്യ പറയുന്നു.

  അതേ സമയം കല്യാണം കഴിക്കുന്നതിനെ പറ്റിയും നടി സൂചിപ്പിച്ചു. ''മറ്റൊരു വിവാഹം കഴിക്കാന്‍ ഞാനിപ്പോള്‍ തയ്യാറാണ്. വിവാഹം കഴിക്കണമെന്നും എന്റെ ജീവിതത്തില്‍ ഒരു പാര്‍ട്‌നര്‍ വേണമെന്നും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്റെ ലൈഫ് മറ്റൊരാളുമായി ഷെയര്‍ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഇന്നെനിക്ക് എല്ലാം അറിയാം. അന്നത്തെ പോലെയുള്ള ആര്യ ആയിരിക്കില്ല ഇന്നത്തെ ആര്യയെന്ന് എനിക്ക് അറിയാമെന്നും നടി പറയുന്നു. ആര്യയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തെങ്കിലും ബിഗ് ബോസിലേക്ക് ഇനി പോവില്ലെന്ന നിലപാടിലാണ് താരം.

  Actress Arya Babu takes a break from social media | FilmiBeat Malayalam

  ബിഗ് ബോസിലേക്ക് വിളിച്ചാല്‍ ഇനിയൊരു മത്സരാര്‍ഥിയായി താന്‍ പോവില്ലെന്നാണ് ആര്യ പറയുന്നത്. ഷോ മടുത്തത് കൊണ്ടോ, അതില്‍ പോവാന്‍ പേടി ഉള്ളത് കൊണ്ടോ ഒന്നുമല്ല. ഹിന്ദിയില്‍ ആദ്യ സീസണ്‍ വന്നപ്പോള്‍ മുതല്‍ ഞാന്‍ ഷോ യുടെ ആരാധിക ആയിരുന്നു. എനിക്ക് അറിയുന്ന ഭാഷകളിലൊക്കെ അന്ന് തൊട്ട് ഞാന്‍ കാണുന്നുണ്ട്. ഈ ഷോ യോട് വല്ലാത്തൊരു ഇഷ്ടമാണെനിക്കെന്നും ആര്യ പറയുന്നു.

  Read more about: arya ആര്യ
  English summary
  Bigg Boss Fame Arya Opens Up She Ready To Get Marry Again And Daughter's Name
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X