For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഹാനയെ വീണ്ടും വിവാഹം കഴിച്ച് ബഷീർ ബഷി; ഭാര്യമാർ ഒരുക്കിയ സര്‍പ്രൈസിൽ ഞെട്ടി ബിഗ് ബോസ് താരം, വീഡിയോ വൈറല്‍

  |

  ബിഗ് ബോസ് താരം ബഷീര്‍ ബഷിയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. രണ്ട് തവണ വിവാഹിതനായ ബഷീര്‍ ഇരു ഭാര്യമാര്‍ക്കുമൊപ്പമാണ് താമസം. ലോക്ഡൗണ്‍ കാലത്ത് മൂവരും യൂട്യൂബ് ചാനലുകളിലൂടെ വീഡിയോസുമായി ആരാധകര്‍ക്ക് മുന്നിലെത്താറുണ്ട്. ഇടയ്ക്കുള്ള പ്രാങ്ക് വീഡിയോസ് വലിയ ജനപ്രീതി നേടി കൊടുക്കുകയും ചെയ്തിരുന്നു.

  സാരിയഴകിൽ മനോഹരിയായി പ്രിയാമണി, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം

  ഇപ്പോഴിതാ ബഷീറിന്റെയും ആദ്യ ഭാര്യയായ സുഹാനയുടെയും പുതിയൊരു വിവാഹ വീഡിയോ ആണ് വൈറലാവുന്നത്. രസകരമായ കാര്യം ബഷീറിന്റെ രണ്ടാം ഭാര്യ സുഹാനയാണ് ഈ വീഡിയോയ്ക്ക് പിന്നിലുള്ളത് എന്നതാണ്. പ്രേക്ഷകരെ ത്രില്ലടിപ്പിച്ച വീഡിയോയിക്ക് പിന്നിലെ കഥകള്‍ എന്താണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കാം...'

  രണ്ട് ഭാര്യമാര്‍ ഉള്ളതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയിട്ടുള്ള താരമാണ് ബഷീര്‍. എന്നാല്‍ ഇരുവരെയും ഒരുപോലെ സ്‌നേഹിച്ച് കൊണ്ട് നടക്കുന്നതും ശ്രദ്ധേയമാണ്. വീട്ടിലെ ആഘോഷങ്ങളും ഷോപ്പിങ്ങിന് പോകുന്നതും യാത്രകളുമെല്ലാം ഒരുമിച്ചാണ്. ആദ്യ ഭാര്യയായ സുഹാനയില്‍ രണ്ട് മക്കള്‍ കൂടി ബഷീറിനുണ്ട്. പതിനായിരക്കണക്കിന് ഫോളോവേഴ്‌സാണ് മൂന്ന് പേര്‍ക്കും യൂട്യൂബ് ചാനലുകളിലൂടെ ഉള്ളത്. അതുകൊണ്ട് തന്നെ രസകരമായ വീഡിയോസായിരിക്കും ഇവര്‍ പങ്കുവെക്കാറുള്ളതും.

  ഏറ്റവും പുതിയതായി സുഹാനയെ ഒരു മണവാട്ടിയെ പോലെ ഒരുക്കുകയാണ് മഷൂറ. മേക്കപ്പ് ചെയ്യുന്നതും മുടി സെറ്റ് ചെയ്തതും വസ്ത്രം തിരഞ്ഞെടുത്ത് കൊടുത്തതുമെല്ലാം മഷൂറ തന്നെയായിരുന്നു. ഇതൊന്നും ബഷീര്‍ അറിഞ്ഞിട്ടുമില്ല. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിന് ശേഷം ഇരുവരും ബഷീറിന്റെ അടുത്തേക്ക് പോവുന്നു. മണവാട്ടി ലുക്കില്‍ ഭാര്യ വരുന്നത് കണ്ട് ഞെട്ടിയ താരം സംഭവം എന്താണ് അറിയാതെ കുഴഞ്ഞു. തൊട്ട് പിന്നാലെ ഇരുവരെയും കസേരകളില്‍ ഇരുത്തി ഫോട്ടോഷൂട്ട് നടത്തി.

  വിവാഹവേഷത്തില്‍ ഒരുങ്ങിയത് മാത്രമല്ല ബഷീര്‍, സുഹാനയുടെ കഴുത്തില്‍ വീണ്ടും മഹര്‍ മാല അണിയിക്കുന്നതും ശേഷം കൈ പിടിച്ച് കൂട്ടികൊണ്ട് പോകുന്നതുമൊക്കെ വീഡിയോയിലുണ്ട്. വിവാഹ വാര്‍ഷിക ദിവസം ഇതുപോലൊന്ന് ചെയ്തിരുന്നേല്‍ മനോഹരമാവുമെന്ന് ആയിരുന്നു ബഷീറിന്റെ അഭിപ്രായം. മാത്രമല്ല നേരത്തെ പറഞ്ഞിരുന്നെങ്കില്‍ താനും മണവാളാന്‍ ലുക്കില്‍ എത്തുമായിരുന്നു എന്നത് കൂടി താരം അഭിപ്രായപ്പെട്ടു. തന്റെ അടുത്ത വീഡിയോയുടെ ലക്ഷ്യം അതാണെന്നാണ് മഷൂറ പറയുന്നത്.

  അതേ സമയം ബഷീറിന്റെ കുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകര്‍ എത്തിയിരിക്കുകയാണ്. ഇങ്ങനെ ഒത്തൊരുമ ഉള്ള ഭാര്യമാരെ കിട്ടിയതാണ് അദ്ദേഹത്തിന്റെ ഭാഗ്യം. നിങ്ങളുടെ ജീവിതം കാണുമ്പോള്‍ എപ്പോഴും അത്ഭുതമാണ് തോന്നുന്നത്. സോനുവിനെ വീണ്ടും മണവാട്ടിയെ പോലെ ഒരുക്കിയ മഷുറയ്ക്കാണ് ഇന്നത്തെ കൈയടി. ഈ ലോക്ഡൗണ്‍ കാലത്ത് ഒരു കല്യാണം കാണാന്‍ പറ്റിയതില്‍ സന്തോഷമാണെന്നും തുടങ്ങി നൂറുക്കണക്കിന് കമന്റുകളാണ് മഷൂറയുടെ വീഡിയോയ്ക്ക് താഴെ വരുന്നത്.

  Sreeya Iyyer talks about the issue with Basheer Bashi | FilmiBeat Malayalam

  വീഡിയോ കാണാം

  English summary
  Bigg Boss Fame Basheer Bashi And Wife Suhana Recreate Their Wedding, Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X