For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യഥാര്‍ഥ പേര് ജോസ്‌വിന്‍ സോണി; ജനിച്ചത് സിറിയന്‍ കാത്തോലിക് ആയി, കുടുംബത്തെ കുറിച്ച് ബഷീര്‍ ബഷിയൂടെ ആദ്യ ഭാര്യ

  |

  ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്നു ബഷീര്‍ ബഷി. തുടക്കം മുതല്‍ ബഷീറിന്റെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്ന് വന്നത്. രണ്ട് തവണ വിവാഹിതനായ താരം ഇരുഭാര്യമാരെയും ഒരുപോലെ സ്‌നേഹിക്കുകയും കൊണ്ട് നടക്കുകയുമൊക്കെ ചെയ്യുന്നത് ശ്രദ്ധേയമാണ്.

  ബെഡ് റൂമിൽ നിന്നുള്ള ഷൂട്ട്, അപ്സരസിനെ പോലെ സുന്ദരിയായി നിക്കി താംപോലി, ചിത്രങ്ങൾ കാണാം

  ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയായിരുന്നു ബഷീര്‍ രണ്ടാമതും വിവാഹിതനായത്. യൂട്യൂബ് ചാനലിലൂടെ യാത്രകളും പാചകങ്ങളും കുടുംബത്തിലെ ആഘോഷവുമെല്ലാം പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഭാര്യമാര്‍ ചേര്‍ന്ന് നടത്തിയ ഇന്റര്‍വ്യൂവിന്റെ വീഡിയോ വൈറലാവുകയാണ്. രണ്ടാമത്തെ ഭാര്യയായ മഷൂറ ആദ്യ ഭാര്യ സുഹാനയുടെ ജീവിതത്തെ കുറിച്ചാണ് ചോദിച്ചത്. വിശദമായി വായിക്കാം...

  സ്വയം പരിചയപ്പെടുത്താനാണ് ആദ്യം ചോദിച്ചത്. അതിനുള്ള മറുപടിയായി ജോസ്വിന്‍ സോണി എന്നായിരുന്നു എന്റെ ആദ്യത്തെ പേര് എന്ന് പറഞ്ഞ് സുഹാന തുടങ്ങി. ഒരു സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചത്. വീട്ടില്‍ അപ്പന്‍, അമ്മ, അനിയന്‍ എന്നിവരാണ് ഉള്ളത്. ബഷീറുമായുള്ള വിവാഹശേഷമാണ് സുഹാന എന്നായത്. ബിഎ സോഷ്യോളജി ആണ് തന്റെ വിദ്യാഭ്യാസ യോഗ്യത. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഭയങ്കര ആക്ടീവ് ആയിരുന്നു. ഇന്ന് കാണുന്ന ആളെ ആയിരുന്നില്ല. ഭയങ്കര ഷോര്‍ട്ട് ടെംപെര്‍ഡ് ആയിരുന്നു.

  ഭര്‍ത്താവിനെ കുറിച്ചുള്ള ചോദ്യത്തിന് ബഷീ എന്നാണ് അദ്ദേഹത്തെ ഞാന്‍ വിളിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 1 മത്സരാര്‍ഥിയായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഇഷ്ടം തുടങ്ങിയത്. ആ ബന്ധം ഡിഗ്രി അവസാനം വരെ നീണ്ടു നിന്നു. പിന്നീടാണ് വിവാഹം. അതൂടി നോക്കുമ്പോള്‍ ഏകദേശം 15 വര്‍ഷത്തോളം നീണ്ട ബന്ധമാണ്. വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷമായി. രണ്ട് മക്കളാണ് ഞങ്ങള്‍ക്കുള്ളത്. മൂത്തത് മകള്‍ സുനൈന, രണ്ടാമത് മകന്‍ സൈഗു.

  എന്തു കൊണ്ടാണ് വീഡിയോകളില്‍ തന്റെ കുടുംബത്തെ കാണിക്കുന്നില്ല എന്ന ചോദ്യത്തിന് മകള്‍ക്ക് ഒരു വയസുള്ളപ്പോള്‍ തന്റെ അമ്മ മരിച്ച് പോയി. അച്ഛന്‍ ഇപ്പോഴും ബിസിനസിന്റെ തിരക്കുകളിലാണ്. പച്ചാളം മാര്‍ക്കറ്റില്‍ കോഴിക്കടയും പച്ചക്കറി കടയുമാണ്. അവിടെ ജോലി തിരക്കുകള്‍ക്കിടയില്‍ ആണ് അദ്ദേഹം. അവിടെപ്പോയി വ്ളോഗ് എടുക്കാനൊന്നും പറ്റില്ല. ഇങ്ങോട്ടേക്ക് വിളിക്കാറുണ്ട്. പക്ഷെ തിരക്കായതു കൊണ്ട് വരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സഹോദരന്‍ അവന്റെ ലോകത്ത് ബിസിയാണ്. അതുകൊണ്ടാണ് കുടുംബത്തെ കാണിക്കാത്തത്.

  എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളാണ് ഉണ്ടായത്. ഏറ്റവും സന്തോഷകരമായ നിമിഷം ഏതാണെന്ന് ചോദിച്ചാല്‍ അത് പ്രേമിച്ച ആളെ തന്നെ വിവാഹം കഴിച്ചു എന്നതാണ്. ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ ഭാര്യയായി എന്ന് വിവാഹശേഷം ഞാന്‍ അത് പലപ്പോഴും ബഷീറിനോട് പറഞ്ഞിട്ടുണ്ട്. ജീവിതത്തിലുണ്ടായ ഏറ്റവും ദുഖകരമായ നിമിഷം അമ്മച്ചിയുടെ മരണമാണ്. അമ്മയെ ആശ്രയിച്ച് ജീവിച്ച് വളര്‍ന്നതാണ് ഞാന്‍. പല സമയത്തും അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്.

  Sreeya Iyyer talks about the issue with Basheer Bashi | FilmiBeat Malayalam

  വീഡിയോ കാണാം

  English summary
  Bigg Boss Fame Basheer Bashi’s Wife Suhana Opens Up About Her Orginal Name And Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X