For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പപ്പയുടെ പേര് പറഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ കരഞ്ഞിട്ടില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡിംപല്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെയാണ് ഡിംപല്‍ ഭാല്‍ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. ജീവിതം അവസാനിക്കുമായിരുന്നൊരു രോഗാവസ്ഥയെ നേരിട്ടെത്തിയ ഡിംപല്‍ ബിഗ് ബോസിലെ ഫിനിക്‌സ് പക്ഷിയായിരുന്നു. തന്റെ ശാരീരികാവസ്ഥയെ മറന്നായിരുന്നു ഡിംപല്‍ ടാസ്‌ക്കുകളില്‍ പങ്കെടുത്തതും വിജയിച്ചതുമെല്ലാം. കിരീട പോരട്ടത്തിന് അരികിലെത്തി നില്‍ക്കെയാണ് ഡിംപലിന്റെ പിതാവ് മരിക്കുന്നത്. ഇതോടെ താരത്തിന് ഷോയില്‍ നിന്നും പിന്മാറേണ്ടി വന്നിരുന്നു. പക്ഷെ നാളുകള്‍ക്ക് ശേഷം തിരികെ വന്ന് വീണ്ടും ശക്തമായ പ്രകടനം കാഴ്ചവച്ച ഡിംപല്‍ ആരാധകരുടെ കയ്യടി നേടിയിരുന്നു.

  സ്റ്റാർ മാജിക് താരം ഐശ്വര്യയുടെ ഫോട്ടോഷൂട്ട് വൈറലാവുന്നു

  മണിക്കുട്ടന്‍ വിജയിയായി മാറിയ ഷോയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഡിംപല്‍ ഫിനിഷ് ചെയ്തത്. ബിഗ് ബോസ് കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും അതിന്റെ പേരിലുള്ള വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ബിഗ് ബോസ് താരം സൂര്യ ലൈവില്‍ വന്ന് പ്രതികരിച്ചത്. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു സൂര്യയുടെ പ്രതികരണം. ഇപ്പോഴിതാ ഡിംപലും വാര്‍ത്തയില്‍ നിറയുകയാണ്.

  തന്റെ രണ്ടാം വരവിനെക്കുറിച്ചും സോഷ്യല്‍ മീഡിയയുടെ ആരോപണങ്ങളെക്കുറിച്ചുമാണ് ഡിംപലിന്റെ പ്രതികരണം. ബിഗ് ബോസിലേക്ക് തിരികെ വന്നത് ആരാധകരുടെ സിമ്പതി നേടാനാണെന്ന കമന്റിന് മറുപടിയുമായി എത്തുകയായിരുന്നു ഡിംപല്‍. ഡിംപല്‍ തിരികെ വന്നത് മണിക്കുട്ടനെ പരാജയപ്പെടുത്താനാണെന്നായിരുന്നു കമന്റിലെ ആരോപണം. തന്റെ അച്ഛന്റെ മരണത്തിന്റെ പേരിലുണ്ടായ സിമ്പതി വിജയിച്ചില്ലെന്നും കമന്റില്‍ പറഞ്ഞിരുന്നു. ഈ കമന്റ് പങ്കുവച്ചു കൊണ്ടായിരുന്നു ഡിംപലിന്റെ പ്രതികരണം.

  ''എനിക്ക് ലഭിച്ച മെസേജുകളുടെ ഒരു സാമ്പിള്‍ മാത്രമാണിത്. നിന്റെ കുടുംബത്തിന്റെ സംസ്‌കാരമല്ല ഇത് കണിക്കുന്നത്. നിന്നെ പോലൊരാളെ ഓര്‍ത്ത് അവര്‍ നാണക്കേട് അനുഭവിക്കുന്നുണ്ടാകും. നിന്റെ കുടുംബത്തിന് ദീര്‍ഘായുസ് നല്‍കി ദൈവം അനുഗ്രഹിക്കട്ടെ'' എന്നായിരുന്നു ഡിംപലിന്റെ പ്രതികരണം. അതേസമയം താന്‍ എല്ലാ ടാസ്‌ക്കിലും നന്നായി തന്നെയാണ് മത്സരിച്ചതെന്നും ഡിംപല്‍ പറയുന്നുണ്ട്. ''തിരിച്ചുവരവിന് ശേഷം പപ്പയുടെ പേര് പറഞ്ഞ് ക്യാമറയ്ക്ക് മുന്നിലിരുന്ന് ഞാന്‍ കരഞ്ഞിട്ടില്ല. ദൈവത്തിന്റേയും പപ്പയുടേയും ജൂലിയറ്റിന്റേയും അനുഗ്രഹത്താല്‍ എല്ലാ ടാസ്‌ക്കുകളും നന്നായി ചെയ്തു. എന്റെ പേര് മുകളില്‍ കാണാന്‍ സാധിച്ചത് തന്നെ അത്ഭുതമാണ്. അതാണ് പെര്‍ഫോമന്‍സ് എന്ന് പറയുന്നത്'' എന്നായിരുന്നു ഡിംപലിന്റെ പ്രതികരണം.

  അതേസമയം കഴിഞ്ഞ ദിവസം തനിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ക്ക് മറുപടിയുമായി ഡിംപലിന്റെ സഹോദരി തിങ്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. നേരത്തെ ഡിംപലും സഹോദരിമാരും തമ്മിലുള്ള ലൈവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു. ഇതിനിടെയാണ് തനിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ അതിക്രമങ്ങള്‍ക്കെതിരെ സൂര്യ രംഗത്ത് വന്നത്. ബിഗ് ബോസില്‍ നിന്നും ഏറ്റവും ഒടുവില്‍ പുറത്തായ മത്സരാര്‍ത്ഥിയായിരുന്നു സൂര്യ മേനോന്‍. തന്നെ പിന്തുണയ്ക്കുന്നവരെ പോലും തെറിവിളിക്കുകയാണെന്നായിരുന്നു സൂര്യ പറഞ്ഞത്. തനിക്ക് ലഭിച്ച രണ്ട് സിനിമകള്‍ നഷ്ടപ്പെടുത്തിയെന്നും സൂര്യ ആരോപിച്ചിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു സൂര്യയുടെ പ്രതികരണം.

  Also Read: ഭര്‍ത്താവിന്റെ നായികയായി തിരിച്ച് വരുന്നു; ബാബുരാജിനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞ് നടി വാണി വിശ്വനാഥ്

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഷോ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. പിന്നീടാണ് വിജയിയെ പ്രഖ്യാപിക്കുന്ന ഫിനാലെ നടത്തിയത്. വന്‍ ഭൂരിപക്ഷത്തോടെ വോട്ടിംഗില്‍ മുന്നിലെത്തിയ നടന്‍ മണിക്കുട്ടനാണ് സീസണ്‍ ത്രിയുടെ വിജയി. സായ് വിഷ്ണുവാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഡിംപല്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്. ബിഗ് ബോസ് താരങ്ങളില്‍ വന്‍ ജനപ്രീതി നേടിയവരാണ് മണിക്കുട്ടനും ഡിംപലും. ഇരുവരുടേയും സൗഹൃദവും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.

  Read more about: bigg boss bigg boss malayalam
  English summary
  Bigg Boss Fame Dimpal Bhal Reacts To Comment About Using Sympathy In The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X