For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിവാഹം ഒരു പേടി സ്വപ്നമാണ്, അയാളുടെ തെറ്റുകളാണ് പിരിയാൻ കാരണം'; ​ഗായിക ലക്ഷ്മി ജയൻ!

  |

  ഏറ്റവും കൂടുതൽ ജനപ്രിയമായ ഷോകളിൽ ഒന്നായിരുന്നു ബി​ഗ് ബോസ് റിയാലിറ്റി ഷോ. പല ഭാഷകളിലും ആരംഭിച്ച് വിജയമായതിന് ശേഷമാണ് ഈ റിയാലിറ്റി ഷോ മലയാളത്തിലും ആരംഭിച്ചത്. മലയാളത്തിൽ ഇതുവരെ മൂന്ന് സീസണുകളാണ് സംപ്രേഷണം ചെയ്തത്. മലയാളത്തിലെ ഏറ്റവും വലിയ ചാനലുകളിൽ ഒന്നായ ഏഷ്യാനെറ്റിനാണ് ബി​ഗ് ബോസിന്റെ സംപ്രേഷണം അവകാശം. ഇതുവരെ സംപ്രേഷണം ചെയ്തിട്ടുള്ള മൂന്ന് സീസണുകളും വലിയ വിജയമായിരുന്നു. ആദ്യ സീസണിൽ വിവിധ മേഖലകളിൽ തിളങ്ങുന്ന ശ്വേത മേനോൻ, പേർളി മാണി, രഞ്ജിന ഹരിദാസ്, അർച്ചന സുശീലൻ, ഷിയാസ് കരീം അടക്കമുള്ളവർ മത്സരാർഥികളായി എത്തിയിരുന്നു.

  Also Read: 'ശങ്കരണ്ണനായി അഭിനയിച്ച് മതിയായിരുന്നില്ല, അവസാനിക്കുന്നൂവെന്ന് അറിഞ്ഞപ്പോൾ വിഷമിച്ചു'; മുരളി മാനിഷാദാ

  തരികിട എന്ന കോമഡി പരിപാടിയിലൂടെ ശ്രദ്ധേയനായ സാബുമോനാണ് ആദ്യ സീസണിൽ ബി​ഗ് ബോസ് വിജയിയായത്. രണ്ടാമത്തെ സീസൺ കൊവിഡ് മൂലം പകുതിയിൽ വെച്ച് അവസാനിപ്പിച്ചതിനാൽ ആ സീസണിൽ വിജയി ഉണ്ടായിരുന്നില്ല. മൂന്നാം സീസണിൽ നടൻ മണിക്കൂട്ടനായിരുന്നു വമ്പിച്ച വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയ കിരീടം ചൂടിയാത്. മൂന്നാം സീസണിലെ മത്സരാർഥികളെല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടമായിരുന്നു കാഴ്ചവെച്ചത്. കൂടാതെ ഒട്ടനവധി അപ്രതീക്ഷിത സംഭവങ്ങളും ഷോയിൽ നടന്നിരുന്നു. വലിയ തുക ചെലവഴിച്ചാണ് ഈ റിയാലിറ്റി ഷോ നടത്തി വരുന്നത്. മൂന്നാം സീസണിനായി ബി​ഗ് ബോസ് ഹൗസ് ഒരുക്കിയത് ചെന്നൈയിലായിരുന്നു.

  Also Read: 'അടൂർ ​ഗോപാലകൃഷ്ണന് അപകടം സംഭവിച്ചത് എന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി'; നടൻ നന്ദു

  മൂന്ന് സീസണുകളിലും അവതാരകനായി എത്തിയത് നടൻ മോഹൻലാൽ തന്നെയായിരുന്നു. നാലാം സീസൺ മാർച്ചിൽ ആരംഭിക്കുമെന്നാണ് മുൻ മത്സരാർഥിയായിരുന്ന ആര്യ ബാബു ഒരിക്കൽ വെളിപ്പെടുത്തിയത്. ബി​ഗ് ബോസിൽ മത്സരാർഥിയായി എത്തിയ ശേഷം തലവര മാറിയ നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ​ഗായികയും അവതാരികയുമായി ഇപ്പോൾ തിളങ്ങുന്ന ലക്ഷ്മി ജയൻ. ഐഡിയ സ്റ്റാർ സിംഗർ സീസൺ 7ൽ മത്സരാർത്ഥി ആയിരുന്ന ലക്ഷ്മിയെ അന്ന് മുതൽ ആണ് മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പരിചിതം ആയത്. ലക്ഷ്മി നിരവധി സ്റ്റേജ് ഷോകളിലും നിറ സാന്നിധ്യം ആയിരുന്നു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നിരവധി ഷോകൾ അവതരിപ്പിച്ച ലക്ഷ്മി സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യം ആണ്.

  വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെ നിരവധി മേഖലകളിൽ ലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ വിവാഹ ജീവിതം പരാജയമായിരുന്നു. താൻ വിവാഹമോചിതയാണെന്നും ത‌നിക്ക് ഒരു മകനുണ്ടെന്നും ലക്ഷ്മി ബി​ഗ് ബോസ് മത്സരാർഥിയായിരിക്കെ വീടിനുള്ളിൽ വെച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനത്തിന് പിന്നിലെ കാര‌ണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മി. അമൃത ടിവിയിലെ പ്രമുഖ പരിപാടികളിലൊന്നായ പാടാം നേടാമിൽ അതിഥിയായി എത്തിയപ്പോഴാണ് വിവാഹ ജീവിതത്തിൽ സംഭവിച്ച താള പിഴകളെ കുറിച്ച് ലക്ഷ്മി ​ഗായകൻ എം.ജി ശ്രീകുമാറിനോട് മനസ് തുറന്ന് സംസാരിച്ചത്.

  Minnal Murali ലോകത്ത് ട്രെൻഡിംഗിൽ മൂന്നാമത്, ഇന്ത്യൻ സിനിമയിൽ ഇതാദ്യം | FilmiBeat Malayalam

  'അയാളുടെ ഭാഗത്താണ് എല്ലാ തെറ്റുകളും എന്ന് ഡിവോഴ്‌സ് ആവുന്ന സമയത്ത് എനിക്ക് തോന്നിയിരുന്നു. ആ ഒരു സമയത്ത് പെട്ടെന്ന് ഒരു ഡിപ്രഷൻ പോലെ വന്നിരുന്നു. ശരിക്കും ആ ഒരു ദിവസം വയലിനെടുത്ത് 16 മണിക്കൂറോളം വായിച്ചിരുന്നു. പഴയ കഥ പറയുമ്പോൾ നമ്മൾ വന്ന ആ വഴി അറിയാതെ ഓർത്ത് പോവു‌കയും പെട്ടന്ന് അറിയാതെ കണ്ണുകൾ‌ നിറയുകയും ചെയ്യും എനിക്ക്. ഞാൻ കല്യാണം കഴിക്കുന്നില്ല... നീയും കെട്ടരുത്... നിനക്ക് കല്യാണം കഴിക്കണമെങ്കിൽ എന്നെ കെട്ടിച്ച് വിട്ടോളണം എന്ന് സുഹൃത്തിനോട് ഞാൻ പറഞ്ഞിട്ടുണ്ട്' ലക്ഷ്മി പറയുന്നു. സിംഗിൾ മദറാണ് താനെന്നും ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസിൽ പേടി തോന്നുന്നുണ്ടെന്നും ലക്ഷ്മി ബി​ഗ് ബോസിലെ മറ്റ് മത്സരാർഥികളോട് മനസ് തുറക്കവെ പറഞ്ഞിരുന്നു. അമ്മയ്ക്കും ഏഴ് വയസുകാരൻ മകനുമൊപ്പം ജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ ലക്ഷ്മി.

  Read more about: bigg boss
  English summary
  bigg boss fame Lakshmi Jayan has openly said that her divorce was due to her husband's mistakes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X