For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചുവന്ന കണ്ണും ​ഗുണ്ടയുടെ ലുക്കും', സുനിച്ചനെ പെണ്ണുകാണാൻ പോയപ്പോൾ

  |

  മലയാള സിനിമകളിലും ടെലിവിഷനിലും സജീവമായി കാണുന്ന മുഖങ്ങളിൽ ഒന്നാണ് നടി മഞ്ജു പാത്രോസിന്റേത്. സാധാരണ വീട്ടമ്മയിൽ നിന്നും നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്ന അഭിനേത്രിയായുള്ള മഞ്ജുവിന്റെ വളർച്ച ആരംഭിച്ചത് മഴവിൽ നോരമയിലെ റിയാലിറ്റി ഷോയായ വെറുതെ അല്ല ഭാര്യയിൽ മത്സരിച്ചത് മുതലാണ്. ഭർത്താവ് സുനിലിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച മഞ്ജുവിനെ തേടി പിന്നീട് സിനിമയിൽ നിന്നും സീരിയലിൽ നിന്നും നിരവധി അവസരങ്ങൾ എത്തി തുടങ്ങുകയായിരുന്നു. മഴവിൽ മനോരമ ചാനലിലെ മറിമായം എന്ന പരിപാടിയുടെ അഭിനയത്തിലൂടെ നിരവധി ആരാധകരേയും സ്വന്തമാക്കി. അളിയൻ വേഴ്സസ് അളിയൻ എന്ന പരമ്പരയിലെ തങ്കം എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. മുപ്പതിലധികം മലയാള സിനിമകളിൽ ഇതിനോടകം മഞ്ജു അഭിനയിച്ചിട്ടുണ്ട്.

  bigg boss fame manju pathrose, bigg boss manju pathrose, manju pathrose movies, manju pathrose, മഞ്ജു പത്രോസ് വാർത്തകൾ, ബി​ഗ് ബോസ് മഞ്ജു പത്രോസ്, മഞ്ജു പത്രോസ്

  ബി​ഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർഥിയായിരുന്നു മഞ്ജു. നോർത്ത് 24 കാതം, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, ആന അലറലോട് അലറൽ, മുന്തിരി വള്ളിക്കൾ തളിർക്കുമ്പോൾ, ഉൾട്ട, മൈ സാന്റ എന്നിവയാണ് മഞ്ജു അഭിനയിച്ച സിനിമകളിൽ ചിലത്. കൂടാതെ ബ്ലാക്കീസ് എന്ന പേരിൽ ഒരു യുട്യൂബ് ചാനലും മഞ്ജുവിനുണ്ട്. സുഹൃത്തിനൊപ്പമാണ് മഞ്ജു യുട്യൂബ് ചാനൽ നടത്തുന്നത്. സുനിൽ ബർണാഡാണ് മഞ്ജുവിന്റെ ഭർത്താവ്. മഞ്ജുവിന് ഒപ്പം എല്ലാ പിന്തുണയുമായി എന്നും സുനിൽ ഒപ്പമുണ്ട്. അടുത്തിടെയാണ് ഇരുവരും പതിനാറാം വിവാഹ വാർഷികം ആഘോഷിച്ചത്.

  Also Read: 'ജെനുവിനല്ലെന്ന് തോന്നിയതുകൊണ്ടാണ് ആ ബന്ധം വേണ്ടെന്നുവെച്ചത്'; ​ഗ്രേസ് ആന്റണി

  സുനിലിനെ ആദ്യമായി കാണാൻ പോയപ്പോഴുള്ള അനുഭവത്തെ കുറിച്ച് മഞ്ജുവും കുടുംബവും പറയുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. എലീന പടിയ്ക്കൽ അവതാരികയായ കേരള കൗമുദിയിലെ ഒരു പരിപാടിയുടെ ഭാ​ഗമായി മഞ്ജുവിന്റെ കുടുംബം എത്തിയപ്പോഴാണ് സുനിലിനെ മഞ്ജു പെണ്ണുകണ്ട സംഭവത്തെ കുറിച്ച് വിവരിച്ചത്. ഇരുവരുടേയും വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. ബന്ധുക്കൾ വഴിയാണ് മഞ്ജുവിന് സുനിലിന്റെ ആലോചന വരുന്നത്. 'ബന്ധുക്കൾ വഴി വന്ന ആലോചനയായിരുന്നു. ഒരിക്കൽ സുനിലിന്റെ ചേട്ടന്റെ ഭാര്യ ഞങ്ങളെ കാണാൻ ഇടയായപ്പോൾ കസിന് വേണ്ടി മോളെ ആലോചിക്കട്ടെ എന്ന് ചോദിച്ചു. ശേഷം അവർ മകളുടെ ആദ്യ കുർബാന സ്വീകരണത്തിന് ഞങ്ങളെ കുടുംബത്തോടെ ക്ഷണിച്ചു. വീട്ടിൽ എത്തിയ ശേഷം അവരുടെ ആവശ്യപ്രകാരം മഞ്ജു പാട്ടൊക്കെ പാടി. ശേഷമാണ് സുനിച്ചൻ വരുന്നത്. ചോരകണ്ണുകളുമായി ​ഗുണ്ടകളെ പോലെ ഒരു ഭീകര രൂപം. ഇവനെയാണോ മോൾക്ക് വേണ്ടി ആലോചിച്ചത് എന്ന് അന്ന് ചിന്തിച്ചിരുന്നു' മഞ്ജുവിന്റെ അമ്മ പറഞ്ഞു. മഞ്ജുവിനെപ്പോലെ തന്നെ തങ്ങളുടെ മകനായിട്ടാണ് സുനിൽ ഇന്ന് തങ്ങൾ കാണുന്നത് എന്നാണ് മഞ്ജുവിന്റെ അമ്മ റീത്ത പറയുന്നത്.

  bigg boss fame manju pathrose, bigg boss manju pathrose, manju pathrose movies, manju pathrose, മഞ്ജു പത്രോസ് വാർത്തകൾ, ബി​ഗ് ബോസ് മഞ്ജു പത്രോസ്, മഞ്ജു പത്രോസ്

  അമ്മയെ കുറിച്ച് മാതൃദിനത്തിൽ മഞ്ജു പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ബെർണാഡ് എന്നാണ് മഞ്ജുവിന്റെ മകന്റെ പേര്. ബി​ഗ് ബോസിൽ മത്സരാർഥിയായി പങ്കെടുത്ത ശേഷം പലപ്പോഴായി നിരവധി സൈബർ അറ്റാക്കുകൾക്ക് വിധേയയാട്ടുണ്ട് മഞ്ജു. ഒന്നിലും തളർന്നിരിക്കാതെ കൃത്യമായ മറുപടിയും മഞ്ജു നൽകാറുണ്ടായിരുന്നു. മുമ്പ് പലപ്പോഴായി നേരിട്ട ബോഡി ഷെയ്മിങിനെ കുറിച്ചും മഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്. മഞ്ജു പങ്കുവച്ച ഡാന്‍സ് വിഡിയോയിലാണ് താരത്തിന്റെ ശരീരഘടനയെ പരിഹസിച്ച് ഒരാൾ കമന്റ് ചെയ്തത്. ഇക്കാര്യം ചൂണ്ടികാണിച്ച മഞ്ജു അധിക്ഷേപിച്ച വ്യക്തിക്കും സമാന ചിന്താഗതികാർക്കുമുള്ള മറുപടി ഒരു വീഡിയോയിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

  Also Read: 'ആ അടി ഞാൻ മേടിക്കേണ്ടത് അല്ലായിരുന്നുവെന്ന് പിന്നീട് എല്ലാവർക്കും മനസിലാകും'; വിൻസി അലോഷ്യസ്

  Read more about: bigg boss television malayalam
  English summary
  bigg boss fame manju pathrose revealed her first meeting experience with husband sunil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X