twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒമര്‍ ലുലുവിനെക്കുറിച്ച് പരീക്കുട്ടി! പവര്‍ സ്റ്റാറിനായി കാത്തിരിക്കാനുള്ള കാരണം അദ്ദേഹമാണ്

    |

    ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിക്കാനെത്തിയതോടെയാണ് പരീക്കുട്ടി പെരുമ്പാവൂരിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. ഗായകനും അഭിനേതാവുമായ പരീക്കുട്ടി കണ്ണിന് അസുഖം വന്നതിന് പിന്നാലെയായാണ് പുറത്തേക്ക് പോന്നത്. അദ്ദേഹത്തിന് പിന്നാലെയായി നിരവധി പേര്‍ക്കാണ് ഇതേ അസുഖം ബാധിച്ചത്. ബിഗ് ബോസിന് ശേഷമാണ് തന്നെ കൂടുതല്‍ ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്ന് താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടാറുണ്ട് താരം.

    പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സക്കിർ ഭായിയുമായാണ് ഒമർ ലുലുവിനെ പരീക്കുട്ടി താരതമ്യം ചെയ്തത്. ഇരുവരേയും ചേര്‍ത്തുള്ള ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു. പരീക്കുട്ടിയുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

    ഒരു സംവിധായകരുടെയും കീഴിൽ അസിസ്റ്റന്റ് ആയി വർക്ക്‌ ചെയ്യാതെ തന്റെ സ്വപ്നം ആയ സിനിമ സംവിധാനം ചെയ്തു ആദ്യ സിനിമ തന്നെ 100 ഇൽ അധികം ദിവസം തിയേറ്ററിൽ ഓടിക്കാൻ കഴിയോ സക്കീർ ഭായ്? സാറ്റലൈറ്റ് വാല്യൂ ഇല്ലാത്ത നടന്മാരെ നായകനാക്കി പടം ചെയ്തു ആ പടം മുൻനിര ചാനലുകളെ കൊണ്ട് സാറ്റലൈറ്റ് റൈറ്റ് വാങ്ങിപ്പിക്കാൻ പറ്റുമോ സക്കീർ അലിക്ക്? തന്നെ വിശ്വസിച്ചു ക്യാഷ് മുടക്കുന്ന പ്രൊഡ്യൂസര്മാരെ കട്ടയ്ക്കു സപ്പോർട്ട് ചെയ്‌തു പടം പ്രേമോട്ടു ചെയ്തു നൽകാൻ കഴിയോ സക്കീർ ഭായ്?

    Recommended Video

    പരീക്കുട്ടി ആര്യയെ പറ്റി പറയുന്നത് കേട്ടോ | FilmiBeat Malayalam

    Pareekutty

    തന്റെ സിനിമയിലെ ഓഡിഷൻ ണ് 3000 ഇൽ അധികം ആളുകളെ പങ്കെടുപ്പിക്കാൻ പറ്റുമോ സക്കീർ അലി ഹുസൈന്? ഒരൊറ്റ സീൻ കൊണ്ട് മലയാള സിനിമയെ ലോകം മൊത്തം അറിയപ്പെടുത്തി, പുതുമുഖങ്ങൾ പ്രധാന വേഷങ്ങൾ ചെയ്ത ഒരു പടം നാലു ഭാഷകളിൽ ആയിരത്തോളം തീയേറ്ററുകളിൽ റിലീസ് ചെയ്തു പ്രധാന വേഷം ചെയ്തവരെ ലോകം അറിയപ്പെടുന്ന തരത്തിൽ ഫാൻബേസ്‌ ഉണ്ടാക്കി കൊടുക്കാൻ കഴിയോ സക്കിർ ഭായ്?

    നേരിട്ട് പരിചയം പോലും ഇല്ലാത്ത ഒരുപാട് യുവ സംവിധായകരുടെ ഷോർട് ഫിലിമുകളും കണ്ടന്റ്കളും സ്വന്തം പേജിൽ ഒരു മടിയും കൂടാതെ ഷെയർ ചെയ്തു പ്രോത്സാഹിപ്പിക്കാൻ എങ്കിലും കഴിയോ സക്കീർ ഭായ്? മലയാള സിനിമ തഴഞ്ഞ പല നടന്മാരെയും തിരിച്ചു കൊണ്ടുവരാൻ അവർക്കൊരു നല്ല വേഷം നൽകാൻ കഴിയോ സക്കീർ ഭായ്? ബട്ട് ഒമര്‍ ലുലുവിന് കഴിയും.

    Double meaning Adult comey ഒലക്കേടെ മൂഡ് കപട സദാചാരക്കാർ മാറി നിന്നു കരഞ്ഞോളു, കാത്തിരിക്കുന്നു ബാബു ആന്റണിയുടെ റീഎന്‍ട്രിക്ക്. ഇതായിരുന്നു പരീക്കുട്ടിയുടെ കുറിപ്പ്. ഒമര്‍ ലുലുവിന്‍റെ പുതിയ ചിത്രമായ പവര്‍ സ്റ്റാറില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാബു ആന്‍റണിയാണ്. അദ്ദേഹത്തിന്‍റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും ഇതെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കിയിരുന്നു.

    English summary
    Pareekutty's comments about Omar Lulu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X