For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് എനിക്ക് കുറേ കളിയാക്കലുകള്‍ കിട്ടിയിരുന്നു; പഴയ ചിത്രം ചൂണ്ടി കാണിച്ച് രസകരമായ കഥ പറഞ്ഞ് രഞ്ജിനി ഹരിദാസ്

  |

  അവതാരകയും നടിയുമൊക്കെയായ രഞ്ജിനി ഹരിദാസിന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ ടെലിവിഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് രഞ്ജിനി വിവാഹിതയാവാന്‍ പോവുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെ രഞ്ജിനിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന എഴുത്തുകളും ചിത്രങ്ങളും തരംഗമാവാറുണ്ട്.

  Ranjini Haridas Shared Her Old Memories With Brother Goes Viral | FilmiBeat Malayalam

  ഏറ്റവും പുതിയതായി സഹോദരന്‍ ശ്രീപ്രിയനൊപ്പം നില്‍ക്കുന്ന പഴയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് രഞ്ജിനി. ആദ്യം 1995 ൽ സഹോദരനെ ചേർത്ത് പിടിച്ച് നിൽക്കുന്ന ഫോട്ടോയാണ് രഞ്ജിനി പങ്കുവെച്ചത്. പിന്നാലെ തലമുടിയിൽ വെച്ച ഹെയർ ബാൻഡിന് പിന്നിൽ അധികമാര്‍ക്കും അറിയാത്ത ചില കഥകള്‍ കൂടി രഞ്ജിനി പറഞ്ഞിരിക്കുകയാണ്.

  'എന്താണ് ഞാന്‍ കണ്ടെത്തിയതെന്ന് നോക്കൂ. ഒരു മല്ലുക്കുട്ടി അലേര്‍ട്ട്. തലയില്‍ വെച്ചിട്ടുള്ള ആ വൃത്തികെട്ട വെളുത്ത ഹെയര്‍ബാന്‍ഡ് ഏകദേശം ഒരു വര്‍ഷത്തോളം എന്നും തലയില്‍ വെക്കുമായിരുന്നു. ഒരുതവണ പുതിയ ഹെയര്‍കട്ടുമായി സ്‌കൂളില്‍ ചെന്നപ്പോള്‍ വല്ലാതെ കളിയാക്കി കൊണ്ടുള്ള ചിരികള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് മുതല്‍ മുടി വളരുന്നത് വരെ അത് പുറകിലേക്ക് വെച്ച് മറച്ച് പിടിക്കാനായിരുന്നു ആ ബാന്‍ഡ് വെച്ചിരുന്നത്. അങ്ങനെ എനിക്ക് ഒരുപാട് ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു.

  സഹോദരന്‍ ശ്രീപ്രിയനോട് ചില ചോദ്യങ്ങളും രഞ്ജിനി ചോദിച്ചിട്ടുണ്ട്. 'നിനക്കിപ്പോഴും പഴയത് പോലെ ചെറുതും ക്യൂട്ടുമായി ഒരു ഉപകാരോവും ഇല്ലാത്തവനായി നില്‍ക്കാന്‍ പറ്റാത്തതെന്താടാ' എന്നുമാണ് ശ്രീപ്രിയനെ ടാഗ് ചെയ്തുകൊണ്ട് രഞ്ജിനി ചോദിക്കുന്നത്. രഞ്ജിനിയ്ക്കും സഹോദരനുമൊപ്പം മൂന്നാമതായി ചിത്രത്തില്‍ കാണുന്ന നായ തങ്ങളുടെ ആദ്യ വളര്‍ത്തുനായയാണെന്ന് കൂടി രഞ്ജിനി സൂചിപ്പിക്കുന്നു.

  ടിക്കു എന്നായിരുന്നു അവന്റെ പേര്. ഞങ്ങളുടെ ആദ്യത്തെ പെറ്റ്. തെരുവില്‍ നിന്നും ഞങ്ങളുടെ അച്ഛന്‍ രക്ഷിച്ച് കൊണ്ട് വന്നതാണ് അവനെ, തനിക്ക് നായകളോടുള്ള ഇഷ്ടം തുടങ്ങിയത് അവിടെ നിന്നുമാണെന്ന് തോന്നുന്നതെന്നും രഞ്ജിനി പറയുന്നു. പോസ്റ്റിന് അവസാനം തനിക്ക് അന്ന് എത്ര വയസ്സുണ്ട് എന്ന് ആര്‍ക്കെങ്കിലും ഊഹിക്കാന്‍ പറ്റുമോ എന്ന ചോദ്യവും' രഞ്ജിനി ആരാധകരോടായി ചോദിച്ചിരിക്കുകയാണ്.

  പഴയ ചിത്രത്തിലെ രഞ്ജിനി നിഷ്‌കളങ്കതയുടെ നിറകുടമാണെന്നും വലുതായപ്പോള്‍ അത് മാറി പോയെന്നുമടക്കം രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. നേരത്തെയും സഹോദരന്‍ ശ്രീപ്രിയനൊപ്പമുള്ള ഫോട്ടോസുമായി രഞ്ജിനി എത്തിയിട്ടുണ്ട്. അന്ന് കൂടെ നില്‍ക്കുന്ന പയ്യന്‍ ആരാണെന്ന് മനസിലാവാതെ നിരവധി ആളുകളാണ് ശ്രീപിയനെ കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തിയത്.

  ഇപ്പോള്‍ ഫളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയുടെ അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് താരം. ഷോ യിലൂടെ രഞ്ജിനിയും വിവാഹിതയാവുമെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അങ്ങനെ ഒന്ന് ഉണ്ടാവുമോ എന്ന കാര്യത്തെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. രമേഷ് പിഷരാടി, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളാണ് പരിപാടിയിലെ മറ്റ് ശ്രദ്ധാകേന്ദ്രങ്ങള്‍.

  English summary
  Bigg Boss Fame Ranjini Haridas Shared Her Old Memories With Brother Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X