For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം പോലുമില്ല, പിന്നെങ്ങനെ ഇത്ര ശത്രുക്കള്‍? മറുപടി നല്‍കി സൂര്യ

  |

  ബിഗ് ബോസ് മലയാളം സീസണിലൂടെയാണ് മലയാളികള്‍ സൂര്യ മേനോന്‍ എന്ന നടിയേയും ഡിജെയുമൊക്കെ അടുത്തറിയുന്നത്. പരിപാടിയുടെ അവസാന ഘട്ടം വരെ ശക്തമായ പ്രേക്ഷക പിന്തുണ ലഭിച്ച താരമാണ് സൂര്യ. തുടക്കത്തല്‍ പലരും സൂര്യയ്ക്ക് അധികനാള്‍ ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ സാധിക്കില്ലെന്ന് വിധിച്ചുവെങ്കിലും അവസാന ഘട്ടം വരെ ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ സൂര്യയ്ക്ക് സാധിച്ചു. ഓര്‍ത്തിരിക്കുന്ന ഒരുപാട് നിമിഷങ്ങളും സൂര്യ ആരാധകര്‍ക്കായി നല്‍കിയിട്ടുണ്ട്.

  കൂടുതൽ സുന്ദരിയായി റിമി ടോമി, ചിത്രം വൈറലാവുന്നു

  കഴിഞ്ഞ ദിവസം സൂര്യ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വന്നിരുന്നു. തനിക്കെതിരെ ഇപ്പോഴും തുടരുന്ന സോഷ്യല്‍ മീഡിയ അതിക്രമങ്ങളെക്കുറിച്ചായിരുന്നു സൂര്യ തുറന്നു പറഞ്ഞത്. തന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയു ചെയ്യുന്നവര്‍ക്കെതിരെ തെറിവിളിയാണെന്നും തനിക്ക് രണ്ട് സിനിമകള്‍ നഷ്ടപ്പെട്ടുവെന്നും സൂര്യ ലൈവില്‍ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സൂര്യ മറുപടി നല്‍കിയിരിക്കുകയാണ്.

  ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം. സിനിമാ രംഗത്തുള്ള എന്റെ കുറച്ച് ഹേറ്റേഴ്‌സ്, ബിഗ് ബോസിന് ശേഷം വന്ന ഹേറ്റേഴ്‌സ്, ചില മത്സരാര്‍ത്ഥികളെ ഇഷ്ടപ്പെടുന്നവര്‍ എന്നാണ് ഞാന്‍ പറഞ്ഞത്. ഇതിനെ വളച്ചു കെട്ടി അവരുടെ മത്സരാര്‍ത്ഥിയെ എന്ന് പറഞ്ഞു വരുന്നവരോട് ആ അഭിമുഖം മുഴുവന്‍ അര്‍ത്ഥം മനസിലാക്കി കണ്ടിട്ട് വന്നിട്ട് സംസാരിക്കുക. ഞാന്‍ ആരേയും പരാമര്‍ശിച്ചിട്ടില്ല. അവര്‍ ആരാണെന്ന് എനിക്കറിയില്ല. അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

  പിന്നാലെ തനിക്ക് ലഭിച്ചൊരു കമന്റും മെസേജും സൂര്യ പങ്കുവെക്കുന്നുണ്ട്. ഇതിനുള്ള മറുപടിയും സൂര്യ നല്‍കുന്നുണ്ട്. സിനിമയില്‍ നോട്ടീസ് ചെയ്യുന്ന ഒരു കഥാപാത്രം പോലും സൂര്യ ചെയ്തിട്ടില്ല. പിന്നെ എങ്ങനെ സുര്യയ്ക്ക് ശത്രുക്കള്‍ ഉണ്ടാവാനാണ് എന്നായിരുന്നു ഒരു കമന്റ്. ഇതോടൊപ്പം ചേച്ചിക്കെങ്ങനെ സിനിമയില്‍ ഇത്ര ശത്രുക്കള്‍? നോട്ടീസ് ച്യെയുന്ന ഒരു കഥാപാത്രം പോലും ചേച്ചി ചെയ്തിട്ടില്ലല്ലോ. പിന്നെങ്ങനെ ഇത്ര ശത്രുക്കള്‍ എന്ന മെസേജും താരം പങ്കുവെച്ചിട്ടുണ്ട്. ഇത് പങ്കുവച്ചു കൊണ്ടാണ് സൂര്യ തന്റെ മറുപടി നല്‍കിയിരിക്കുന്നത്.

  ഞാന്‍ 12 ഓളം സിനിമകള്‍ ചെയ്തിട്ടുണ്ട്. നായികയായി അഞ്ച് സിനിമകള്‍. ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. മോഹന്‍ലാലും മമ്മൂട്ടിയും പോലുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം അഭിനയിച്ചു. പ്രശസ്തരായ അഭിനേതാക്കള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും ഒപ്പമാണ് മിക്ക സിനിമകളും. എന്റെ അവസാന സിനിമയ്ക്ക് ഒരു വിഭാഗത്തില്‍ ഫിലിം ക്രിട്ടിക്്‌സ് പുരസ്‌കാരം ലഭിച്ചു. മനസിലായെന്ന് കരുതുന്നു. നന്ദി. എന്നായിരുന്നു താരത്തിന്റെ മറുപടി.

  ഇതേസമയം ഇതോടെ ഈ അധ്യായം താന്‍ അവസാനിപ്പിക്കുകയാണെന്നും കാരണം അവരെ മാറ്റാന്‍ സാധിക്കില്ലെന്നും സൂര്യ പറയുന്നുണ്ട്. ഈ അധ്യായം ഞാന്‍ അടയ്ക്കുന്നു. കാരണം ഇപ്പോഴും ചിലര്‍ കരുതുന്നത് ഇതെല്ലാം നാടകമാണെന്നാണ്. അവരെ തിരുത്താന്‍ എനിക്കാകില്ല. കാരണം അവര്‍ സത്താന്റെ 2.0 പതിപ്പാണ്. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ടേക്ക് കെയര്‍ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

  Also Read: അച്ഛന് മുന്നിൽ തെറ്റുകൾ ഏറ്റു പറഞ്ഞ് സിദ്ധാർത്ഥ്, വികാരഭരിത മുഹൂർത്തങ്ങളുമായി കുടുംബവിളക്ക്

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  എനിക്ക് വന്ന മൂവി ചാന്‍സസ് അവര്‍ കളഞ്ഞു, കളയിച്ചതാണ്. ഇതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ചിരിച്ചു കളിച്ചു നിന്നു. എന്നെ പിന്തുണച്ച് ആരെങ്കിലും കമന്റ് ചെയ്താല്‍ അവരെയും അവരുടെ വീട്ടുകാരേയും തെറി വിളിക്കുമെന്നാണ് സൂര്യ ലൈവില്‍ പറഞ്ഞത്. ഒരു തമിഴ് സിനിമ ലഭിച്ചിരുന്നു. അതിന്റെ നിര്‍മ്മാതാവിന് ചിലര്‍ ഫേക്ക് അക്കൗണ്ടിലൂടെ ഈ സിനിമ നടക്കാന്‍ പാടില്ല, സൂര്യയെ വച്ച് പടം ചെയ്യരുതെന്ന് പറഞ്ഞ് മെസേജ് അയച്ചു. മനസില്‍ തോന്നിയ വികാരം പ്രകടിപ്പിച്ചുവെന്നതിന്റെ പേരില്‍ ഒരാളുടെ ലൈഫ് തകര്‍ക്കുന്നത് എന്തിനാണ്? എന്നും സൂര്യ ചോദിക്കുന്നുണ്ട്.

  Read more about: bigg boss bigg boss malayalam
  English summary
  Bigg Boss Fame Soorya Menon Reveals A Message Show Got And Gives A Reply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X