twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭര്‍ത്താവിനും മകനുമൊപ്പമുള്ള ആ യാത്ര അപകടത്തില്‍പെട്ടു! എങ്കിലും യാത്ര മുടങ്ങിയില്ലെന്ന് വീണ നായര്‍

    |

    സീരിയല്‍ നടി ആണെങ്കിലും ഇപ്പോള്‍ വെള്ളിത്തിരയില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് വീണ നായര്‍. ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെയായിരുന്നു വീണയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. വീണയുടെ ഭര്‍ത്താവിനെ കുറിച്ചും മകന്‍ അമ്പാടിയെ കുറിച്ചുമാണ് ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത്.

    അടുത്ത മാസം നാട്ടിലേക്ക് വരാന്‍ പോവുകയാണെന്ന കാര്യം വീണ ഇന്‍സ്റ്റാഗ്രാമിലൂടെ സൂചിപ്പിച്ചിരുന്നു. മാത്രമല്ല കുടുംബസമേതം നടത്തിയ യാത്രകളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു രസകരമായ യാത്രാനുഭവങ്ങള്‍ നടി വെളിപ്പെടുത്തിയിരിക്കുന്നത്.

     വീണ നായര്‍ പറയുന്നതിങ്ങനെ

    യുഎഇ യിലെ ഏറ്റവും ഉയരം കൂടിയ ഇടമായ ജെബേല്‍ അല്‍-ജയ്‌സിലേക്കുള്ള യാത്രയാണ് വീണയും ഭര്‍ത്താവും മകനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയത്. യാത്രയ്ക്ക് മുന്‍പായി രാത്രി ആവശ്യ സാധനങ്ങളൊക്കെയും സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി. മലമുകളില്‍ താമസിക്കുവാനായുള്ള ടെന്റ് വരെ വാങ്ങി. യാത്രയ്ക്കായി തയ്യാറെടുത്തപ്പോഴെക്കും ചെറിയൊരു അപകടം ഉണ്ടായി. വീണയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം പുറകില്‍ വനന് ഇടിക്കുകയായിരുന്നു. ഭാഗ്യവശാല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല. ഉടന്‍ തന്നെ സംഭവസ്ഥലത്ത് പോലീസും എത്തി.

    വീണ നായര്‍ പറയുന്നതിങ്ങനെ

    കാര്യങ്ങള്‍ സമാധാനപൂര്‍വ്വം പരിഹരിച്ചു. നാട്ടിലൊക്കെ വാഹനം അപകടത്തിലായാല്‍ നമ്മുടെ കാറിന്റെ ഇന്‍ഷൂറന്‍സ് മതിയാകും. പക്ഷേ ഇവിടെ അങ്ങനെയല്ലെന്നാണ് വീണ പറയുന്നത്. നമ്മുടെ ഭാഗത്തെ പ്രശ്‌നം കൊണ്ടല്ലാതെ മറ്റൊരു വാഹനമാണ് കാറിന്റെ പിന്നിലിടിച്ചത്. അത് കൊണ്ട് തന്നെ പിന്നിലിടിച്ച വാഹനത്തിന്റെ ഇന്‍ഷൂറന്‍സാണ് നമ്മുടെ വാഹനത്തെ ക്ലെയിം ചെയ്യുന്നത്. ഇതാണ് ഇവിടുത്തെ നിയമം. എന്തായാലും വീഡിയോ എടുക്കാനുള്ള ആദ്യ യാത്ര തന്നെ ഇത്തിരി വിഷമിപ്പിച്ചെങ്കിലും യാത്രയില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു.

    വീണ നായര്‍ പറയുന്നതിങ്ങനെ

    പിന്നീടുള്ള യാത്ര സുഹൃത്തിന്റെ കാറിലായിരുന്നു. രാത്രി 11.30 കഴിഞ്ഞതോടെ വീണയും കുടുംബവും ഒപ്പം സുഹൃത്തുക്കളും യാത്ര പുറപ്പെട്ടു. ഏകദേശം 2 മണിക്കൂറ് കൊണ്ട് ജെബേല്‍ അല്‍-ജയ്‌സില്‍ എത്തി ചേരാം. അങ്ങനെ ലക്ഷ്യസ്ഥാനത്ത് എത്തി. ടെന്റ് കെട്ടി എല്ലാവരും ചേര്‍ന്ന് ഭക്ഷണവും തയ്യാറാക്കി. മീന്‍ പൊരിച്ചു, മുട്ട, ഓംലറ്റ്, പിന്നെ ബാര്‍ബിക്യൂ ചിക്കനുമെല്ലാം ഞൊടിയിടയില്‍ തയ്യാറാക്കി. എല്ലാവരും ഭക്ഷണം കഴിച്ചു. കാത്തിരിപ്പ് ആ സുന്ദര കാഴ്ചക്കായിരുന്നു. രണ്ട് മലക്കള്‍ക്കിടയില്‍ നിന്നും സൂര്യന്‍ ഉദിച്ചുയരുന്ന കാഴ്ച, വിസ്മയം ജനിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അതിഗംഭീരമായിരുന്നു ആ ദൃശ്യവിരുന്ന്. കണ്ണുകള്‍ക്കും മനസിനും വല്ലാത്തൊരു പോസിറ്റീവ് എനര്‍ജിയാണ് ആ കാഴ്ച സമ്മാനിക്കുന്നത്. സുന്ദരകാഴ്ച മാത്രമല്ല ജബേല്‍ ജെയിസിന്റെ വലിയ മലഞ്ചെരുവുകളിലേക്കും മലയിടുക്കുകളിലേക്കും പറക്കുന്ന സിപ്ലൈനുകളുണ്ട്.

    വീണ നായര്‍ പറയുന്നതിങ്ങനെ

    ജബേല്‍ അല്‍-ജയ്‌സിലേക്ക് മുന്‍പും യാത്ര പോയിട്ടുണ്ട്. അന്നുണ്ടായ ഒരനുഭവം മറക്കാനാകില്ല. രാത്രിയില്‍ ഒട്ടും വെളിച്ചമില്ലാത്ത സ്ഥലമാണത്. നമ്മുടെ കൈയിലുള്ള വെളിച്ചം മാത്രമാണ് ഏക ആശ്രയം. അവിടെ മലനിരകള്‍ക്ക് താഴെ വലിയ കൊക്ക പോലെയുള്ള ഒരു ഭാഗമുണ്ട്. എന്റെ ഒരു കസിന്‍ അവിടെ ഒരു വെളുത്ത രൂപത്തെ കണ്ട് ഭയന്ന് താഴെ വീണു. ചെറിയ പരിക്കുകള്‍ പറ്റി. പിറ്റേന്ന് യാത്ര അവസാനിപ്പിച്ചത് ആശുപത്രിയിലായിരുന്നു.

    English summary
    Bigg Boss Fame Veena Nair About Her Family Trip
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X