For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിമിഷ, ജാസ്മിൻ ഇവരിൽ ഒരാളോടൊപ്പം ജീവിക്കാൻ അവസരം കിട്ടിയാൽ ആരെ തിരഞ്ഞെടുക്കും; റിയാസിന്റെ മറുപടി ഇങ്ങനെ

  |

  ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സംഭവ ബഹുലമായ സീസൺ ആയിരുന്നു ഇത്തവണത്തേത്. ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ സീസൺ കൂടിയായിരുന്നു ഈ നാലാം സീസൺ. അതുകൊണ്ട് തന്നെ ബിഗ് ബോസ് മത്സരാർത്ഥികൾ ഒക്കെ തന്നെ ഇന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. അവരുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകരും.

  വ്യത്യസ്തരായ 20 മത്സരാർത്ഥികളാണ് നാലാം സീസണിൽ ഷോയിൽ എത്തിയത്. ഇതിൽ വിജയിയായത് ദിൽഷ പ്രസന്നായിരുന്നു. രണ്ടാം സ്ഥാനം ബ്ലെസ്ലി നേടി. മൂന്നാം സ്ഥാനം റിയാസ് സലീമിനായിരുന്നു. ബിഗ് ബോസ് സീസൺ നാലിന്റെ യഥാർത്ഥ വിജയി എന്ന് ഒരുകൂട്ടം പ്രേക്ഷകരും ഷോയിൽ നിന്ന് എവിക്ട് ആയി പോയ മത്സരാര്ഥികളും വിധി എഴുതിയ മത്സരാർത്ഥിയായായിരുന്നു റിയാസ്.

  Riyas Salim

  Also Read: 'ബി​ഗ് ബോസിലും വേദന തിന്നാണ് ജീവിച്ചത്, അപകടത്തിലേറ്റ പരിക്കാണ് കാരണം'; അനുഭവം പറഞ്ഞ് ബ്ലെസ്ലി!

  ബിഗ് ബോസ് സീസൺ നാലിന്റെ 42-ാം ദിവസമാണ് വൈൽഡ് കാർഡ് എൻട്രിയായി റിയാസ് വീടിനുള്ളിൽ എത്തിയത്. റിയാസിന്റെ വരവോടെ ഷോ അതുവരെ പോയിരുന്ന ട്രാക്കിൽ നിന്ന് മറ്റൊരു തലത്തിലേക്ക് എത്തുകയായിരുന്നു. ഷോയിലെത്തിയ ആദ്യ ആഴ്ചകളിൽ റിയാസിനെ മാറ്റി നിർത്തിയവർ തന്നെ അവസാനം ചേർത്ത് പിടിക്കുന്നതാണ് കണ്ടത്.

  ബിഗ് ബോസ് വീടിനുള്ളിൽ റിയാസിനെ ചേർത്ത് നിർത്തിയ മത്സരാർത്ഥികളായിരുന്നു നിമിഷ, ജാസ്മിൻ, റോൺസൺ എന്നിവർ. കഴിഞ്ഞ ദിവസം ഈ നാൽവർ സംഘം വയനാട്ടിൽ ഒത്തുകൂടിയിരുന്നു. റോൺസണിന്റെ ബർത്ത്ഡേ ആഘോഷമാക്കിയ ഇവരുടെ ചിത്രങ്ങളും വീഡിയോയും ഒക്കെ വൈറലായിരുന്നു.

  Also Read: അത്യാഗ്രഹങ്ങൾ ഇനിയും ബാക്കിയുണ്ട്, ലളിത ചേച്ചി ചെയ്ത പോലുള്ള വേഷങ്ങൾ ചെയ്യണം; ജീജ സുരേന്ദ്രൻ പറയുന്നു

  ഇപ്പോൾ ജാസ്മിനൊപ്പം ബാംഗ്ലൂരിലാണ് നിമിഷയും റിയാസും. അതിനിടെ ഇൻസ്റ്റാഗ്രാമിൽ ഒരു ആരാധകൻ റിയാസിനോട് ചോദിച്ച ചോദ്യവും അതിന് റിയാസ് നൽകിയ ഉത്തരവുമാണ് ശ്രദ്ധനേടുന്നത്. നിമിഷയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്ക് ചോദ്യം ചോദിക്കാൻ നൽകിയ അവസരത്തിലാണ് രസകരമായ ചോദ്യം.

  നിമിഷ, ജാസ്‌മിൻ എന്നിവരിൽ ഒരാളോടൊപ്പം ജീവിക്കാൻ അവസരം കിട്ടിയാൽ ആരെ തിരഞ്ഞെടുക്കും എന്നായിരുന്നു റിയാസിനോടുള്ള ചോദ്യം. അതിന് ആരെയും തിരഞ്ഞെടുക്കില്ല എന്ന മറുപടിയാണ് റിയാസ് നൽകിയത്. മറ്റു നിരവധി ചോദ്യങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്.

  Also Read: എട്ട് സുന്ദരിമാർക്കൊപ്പം റോബിന്റെ ഓണം ഫോട്ടോഷൂട്ട്; ആറാടുകയാണല്ലോ എന്ന് ആരാധകർ

  റോൺസൺ, നിമിഷ, ജാസ്മിൻ ഇവരിൽ ആരോടാകും രഹസ്യങ്ങൾ പങ്കുവെക്കുക എന്നൊരാളുടെ ചോദ്യത്തിന് ആരോടും ഇല്ല. മൂന്ന് പേരെയും ഞാൻ വിശ്വസിക്കുന്നില്ല എന്നാണ് റിയാസ് മറുപടി നൽകിയത്. ടി ഷർട്ടിൽ ബിഗ് ബോസിലെ ഒരു ഡയലോഗ് അടിക്കുകയാണെങ്കിൽ അത് എന്തായിരിക്കും എന്ന ചോദ്യത്തിന് 'സ്റ്റേ എവേ' എന്ന തന്റെ ഡയലോഗാണ് റിയാസ് പറഞ്ഞത്.

  റിയാസിന്റെ മനോഹരമായ പിരികത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോൾ അത് അവൻ അതിൽ രണ്ടു മണിക്കൂർ പണിയെടുക്കുന്നത് കൊണ്ടാണെന്നാണ് നിമിഷ പറഞ്ഞത്. നിമിഷയോടും ആരാധകരുടെ ചോദ്യമുണ്ടായി. എല്ലാവരും ആയുള്ള പ്രശ്‌നങ്ങൾ തീർത്തില്ലേ. ബ്ലെസ്‌ലിയുമായുള്ള പ്രശ്‌നങ്ങൾ തീർത്തു കൂടെ എന്നായിരുന്നു ഒരാളുടെ ചോദ്യം. അതിന് എന്ത് മനോഹരമായ നടക്കാത്ത സ്വപ്‍നം എന്നായിരുന്നു നിമിഷയുടെ മറുപടി.

  Also Read: 'ബ്ലെസ്ലി കഴിക്കുകയും വലിക്കുകയും ചെയ്തിരുന്നു' ലക്ഷ്മിപ്രിയ, 'എൽപിയുടെ നോമിനേഷൻ തീർന്നില്ലേ'യെന്ന് ആരാധകർ!

  ഇൻസ്റ്റാഗ്രാം സ്റ്റോറി ആയാണ് നിമിഷയും റിയാസും മറുപടി നൽകിയിരിക്കുന്നത്. ജിമ്മിൽ ആയതിനാൽ ജാസ്മിൻ ഇവിടെയില്ലെന്ന് ഇരുവരും സ്റ്റോറിയിൽ പറയുന്നുണ്ട്.

  റിയാസ് എത്തി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും നിമിഷ ഷോയിൽ നിന്ന് പുറത്തായിരുന്നു. എന്നാലും ഒരാഴ്ചകൊണ്ട് ഇരുവർക്കും ഇടയിൽ വളരെ പെട്ടെന്നാണ് സൗഹൃദം വളർന്നത്. ഇരുവരുടെയും സൗഹൃദം പ്രേക്ഷകർക്കിടയിലും ചർച്ച ആയിട്ടുണ്ടായിരുന്നു. എഴുപത് ദിവസം കഴിഞ്ഞ ശേഷമാണ് ജാസ്മിൻ സ്വമേധയ ഹൗസിൽ നിന്നും പുറത്ത് വന്നത്. റിയാസിന് നേരെ റോബിന്റെ കയ്യേറ്റ ശ്രമം നടന്നതിന് പിന്നാലെ ആയിരുന്നു ഇത്.

  Read more about: bigg boss malayalam
  English summary
  Bigg Boss fan ask Riyas Nimisha or Jasmine whom do you choose to live with; his reply goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X