For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീശാന്ത് ഉള്‍പ്പെടെ അടുത്ത ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇവരാണ്! വിവാദങ്ങള്‍ക്ക് സാധ്യത കൂടുതലാണ്!!

  |
  അടുത്ത സീസണിലെ മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഗ്ഗ്‌ബോസ്

  ബിഗ് ബിഗ് ബോസിന് വേണ്ടിയുള്ള മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പ് ജൂണ്‍ 24 ന് അവസാനിച്ചിരുന്നു. സിനിമ, ടെലിവിഷന്‍ മേഖലകളില്‍ നിന്നും പതിനാല് പേരുമായിട്ടായിരുന്നു റിയാലിറ്റി ഷോ ആരംഭിച്ചത്. ഇപ്പോള്‍ അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുന്ന പരിപാടിയില്‍ ഏഴ് പേരാണ് അവശേഷിക്കുന്നത്.

  പ്രേക്ഷകര്‍ തന്ത്രങ്ങള്‍ മനസിലാക്കിയതോടെ ബിഗ് ബോസ് വിവാദത്തിലേക്ക്! മോഹന്‍ലാലിനെതിരെയും ആരോപണം!!

  മോഹന്‍ലാല്‍ അവതാരകനായി എത്തുന്നു എന്നതായിരുന്നു ബിഗ് ബോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ അടുത്തൊരു ഘട്ടം കൂടി ബിഗ് ബോസ് ഉണ്ടോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. മലയാളത്തില്‍ ഈ വര്‍ഷമാണ് ആദ്യമായി തുടങ്ങിയതെങ്കില്‍ ഹിന്ദിയില്‍ പന്ത്രണ്ടോളം പാര്‍ട്ടുകളായിരിക്കുകയാണ്. ഇപ്പോഴിത പുതിയ മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.

  മലയാള സിനിമയുടെ ക്യാപ്റ്റനും വിടവാങ്ങി! അന്ത്യം കൊച്ചിയിലെ വസതിയിൽ നിന്നും!

  ബിഗ് ബോസ്

  ബിഗ് ബോസ്

  ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള ടെലിവിഷന്‍ പ്രോഗ്രാമാണ് ബിഗ് ബോസ്. ബ്രീട്ടിഷ് ഷോ ആയ സെലിബ്രിറ്റി 'ബിഗ് ബ്രെദര്‍' എന്ന പ്രോഗ്രാമിലൂടെയായിരുന്നു ഇന്ത്യയിലേക്ക് ബിഗ് ബോസിന്റെ വരവ്. ശില്‍പ്പ ഷെട്ടി അവതാരകയായെത്തിയ ബിഗ് ബോസ് ആദ്യമായി ഹിന്ദിയിലായിരുന്നു തുടങ്ങിയത്. ശില്‍പ്പ ഷെട്ടി മുതല്‍ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഫറാ ഖാന്‍ എന്നിങ്ങനെയുള്ള ബോളിവുഡിലെ വമ്പന്‍ താരങ്ങലായിരുന്നു ഹിന്ദി ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നത്.

  വീണ്ടും ആരംഭിച്ചു

  വീണ്ടും ആരംഭിച്ചു

  വര്‍ഷങ്ങളായി ബിഗ് ബോസ് ഹിന്ദിയുടെ അവതാരകന്‍ സല്‍മാന്‍ ഖാനാണ്. നിലവില്‍ പന്ത്രണ്ടാമത്തെ സീസണ്‍ സെപ്റ്റംബര്‍ പതിനാറിന് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണയും നിരവധി പ്രമുഖ സിനിമാ താരങ്ങളും മറ്റുമാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികളായി എത്തിയിരിക്കുന്നത്. 12 പേരാണ് ഇത്തവണയുള്ളത്. ഇനി അങ്ങോട്ടുള്ള 100 ദിവങ്ങള്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ കഴിയാനെത്തിയിരിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

  ശിവാഷിഷ് മിഷ്‌റായും സൗരവ് പട്ടേലും

  ശിവാഷിഷ് മിഷ്‌റായും സൗരവ് പട്ടേലും

  ബിഗ് ബോസിലെ വിചിത്ര ജോഡിയായിട്ടാണ് ശിവാഷിഷ് മിഷ്‌റായെയും സൗരവ് പട്ടേലിനെയും സല്‍മാന്‍ ഖാന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. ശിവാഷിഷ് മിഷ്‌റ ഒരു ബിസിനസുകാരനും സൗരവ് പട്ടേല്‍ ഒരു കൃഷിക്കാരനുമാണ്. ഇവര് രണ്ട് പേരും ഒന്നിച്ചെത്തുന്നതോടെ ബിഗ് ബോസ് 12 ല്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

  ദീപിക കാകര്‍ ഇബ്രാഹിം

  ദീപിക കാകര്‍ ഇബ്രാഹിം

  ദിപീക കാകര്‍ ഇബ്രാഹിമും പ്രമുഖയായ ഒരു ടെലിവിഷന്‍ നടിയാണ്. നീര്‍ ബാരെ തേരെ നൈനാ ദേവി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ദീപിക കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ സിമര്‍ ഇന്‍ സാസുറര്‍ സിമര്‍ കാ എന്ന പരിപാടിയില്‍ കേന്ദ്രകഥാപാത്രമായതോടെയാണ് നടി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സഹതാരമായിരുന്ന ഷോയിബ് ഇബ്രഹാമിനെയാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്.

  നിര്‍മ്മല്‍ സിംഗും റോമില്‍ ചൗദരിയും..

  നിര്‍മ്മല്‍ സിംഗും റോമില്‍ ചൗദരിയും..

  നിര്‍മ്മല്‍ സിംഗ്, റോമില്‍ ചൗദരി എന്നിവരാണ് ബിഗ് ബോസിലെ മറ്റൊരു ജോഡികള്‍. റോമില്‍ ചൗദരി ഒരു വക്കീലാണ്. അതേ സമയം നിര്‍മ്മല്‍ സിംഗ് ഒരു പോലീസുകാരനാണെന്നുള്ളതാണ് പ്രത്യേകത. അടുത്ത സുഹൃത്തുക്കളായ ഇരുവരുമൊന്നിച്ചുള്ള പ്രമോ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.

  നേഹ പണ്ഡ്‌സേ

  നേഹ പണ്ഡ്‌സേ

  ബിഗ് ബോസിലെത്തിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് നേഹ പണ്ഡ്‌സേ. താന്‍ 20 വര്‍ഷത്തോളം ഇന്‍ഡസ്ട്രിയിലുണ്ടെങ്കിലും ജനങ്ങള്‍ക്ക് എന്നെ കുറിച്ച് കൂടുതലൊന്നും അറിയില്ല. എന്നാല്‍ അവരുടെ മനസിലേക്ക് അതിവേഗമെത്താന്‍ ബിഗ് ബോസിലൂടെ കഴിയും. അതിനാല്‍ താനും ബിഗ് ബോസിന്റെ ഭാഗമാവുകയാണെന്ന് നേഹ വ്യക്തമാക്കിയിരുന്നു.

  അനൂപ് ജലോട്ടാ, ജസ്ലീന്‍ മത്താറു

  അനൂപ് ജലോട്ടാ, ജസ്ലീന്‍ മത്താറു

  പ്രമുഖ സംഗീതഞ്ജനും ഡിവോഷണല്‍ സിംഗറുമാണ് അനൂപ് ജലോട്ടാ. അദ്ദേഹവും ബിഗ് ബോസ് 12 ല്‍ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ്. അദ്ദേഹത്തിനൊപ്പം കാമുകിയും വിദ്യാര്‍ത്ഥിനിയുമായ ജസ്ലീന്‍ മത്താറു ഉണ്ടെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ജസ്ലീനും ഒരു ഗായികയാണ്. ഏറെ കാലമായി ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

   സോമി ഖാന്‍ ആന്‍ഡ് സബ ഖാന്‍

  സോമി ഖാന്‍ ആന്‍ഡ് സബ ഖാന്‍

  സോമി ഖാനും സബ ഖാനും സഹോദരിമാരാണ്. ജയ്പൂരില്‍ നിന്നുമെത്തിയ ഇരുവരും ബിഗ് ബോസ് വിജയികളാവുമെന്ന ശുഭപ്രതീക്ഷയിലാണ് എത്തിയിരിക്കുന്നത്. ഇരുവരും ബിഗ് ബോസ് ഹൗസിലുള്ള എല്ലാവരെയും ഒരുപോലെ പിന്തുണയ്ക്കുമെന്ന് പറഞ്ഞാണ് എത്തിയിരിക്കുന്നത്.

  സൃഷ്ടി റോഡ്

  സൃഷ്ടി റോഡ്

  ടെലിവിഷന്‍ നടിയാണ് സൃഷ്ടി റോഡ്. ഇന്ത്യയില്‍ പ്രശസ്തി നേടിയ സരസ്വതിചന്ദ്ര എന്ന സീരിയലിലും ചോട്ടി ബഹു 2 എന്നീ പരമ്പരകളിലും സൃഷ്ടി അഭിനയിച്ചിരുന്നു. ടെലിവിഷന്‍ താരമായ മനീഷ് നാഗ്‌ദേവുമായി നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. സൃഷ്ടിയും ബിഗ് ബോസ് 12 ലെ ഒരു മത്സരാര്‍ത്ഥിയാണ്.

   ദീപക് ടാക്കൂര്‍ ആന്‍ഡ് ഉര്‍വ്വശി വാണി

  ദീപക് ടാക്കൂര്‍ ആന്‍ഡ് ഉര്‍വ്വശി വാണി

  ഗായകന്‍ ദീപക് ടാക്കൂര്‍ ബീഹാറില്‍ നിന്നുമാണ് ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരിക്കുകയാണ്. ദീപക്കിനൊപ്പം അദ്ദേഹത്തിന്റെ കടുത്ത ആരാധികയായ ഉര്‍വ്വശി വാണി ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

  റോഷ്മി ആന്‍ഡ് കൃതി

  റോഷ്മി ആന്‍ഡ് കൃതി

  ഓഡിയന്‍സായി തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു റോഷ്മി ആന്‍ഡ് കൃതി. എന്നാല്‍ ഇരുവരും ബിഗ് ബോസ് 12 വിന്റെ മത്സരാര്‍ത്ഥികളായിരിക്കുകയാണ്.

   ശ്രീശാന്ത്

  ശ്രീശാന്ത്

  നേരത്തെ മുതല്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ബിഗ് ബോസിലുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒടുവില്‍ ഇത്തവണത്തെ ഹിന്ദി ബിഗ് ബോസില്‍ ശ്രീശാന്തും ഉള്‍പ്പെട്ടിരിക്കുകയാണ്. ക്രിക്കറ്റിന് പുറമെ സിനിമ നടനായി ശ്രീശാന്ത് അഭിനയിച്ചിരുന്നു.

  കരണ്‍വീര്‍ ബോറ

  കരണ്‍വീര്‍ ബോറ

  പ്രശസ്ത ടെലിവിഷന്‍ താരമാണ് കരണ്‍വീര്‍ ബോറ. സിനിമയില്‍ നിര്‍മാതാവായിട്ടും ഡിസൈനറായിട്ടും പ്രവര്‍ത്തിച്ചിരുന്നു. 1999 മുതല്‍ ഇപ്പോഴും ടെലിവിഷനില്‍ നിരവധി പരിപാടികളിലൂടെ സജീവമായി പ്രവര്‍ത്തിക്കുകയാണ് കരണ്‍വീര്‍. 2017 ലെ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയ കരണ്‍വീര്‍ ഇത്തവണ നടക്കുന്ന പരിപാടിയിലേക്കും മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ്. ആദ്യ മത്സരാര്‍ത്ഥിയായിട്ടാണ് കരണ്‍വീറിനെ സല്‍മാന്‍ ഖാന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.

  English summary
  Bigg Boss Hindi Season 12: List of contestants
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X