For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപർണയുടെ വാക്കുകൾക്ക് പിന്നാലെ പേളിഷ് ദമ്പതിമാരുടെ ആഘോഷം, നിലയുടെ ആറാം മാസം, വീഡിയോ കാണാം

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമാണ് പേളി മാണി. അവതാരക അഭിനേത്രി എന്നിങ്ങനെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നടിക്ക് ഒരു പോലെ തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയാണ് പേളി മാണിക്ക് ആരാധകരെ വർധിച്ചത്. അവതാരകയായി തിളങ്ങി നിൽക്കുമ്പോഴാണ് പേളി ബിഗ് ബോസ് റിയാലിറ്റ ഷോയിലേയ്ക്ക് പോകുന്നത്. അതുവരെ കണ്ട പേളിയെ ആയിരുന്നില്ല ബി. ബി ഹൗസിൽ കണ്ടത്. യൂത്തിനിടയിൽ കൂടുതൽ ചർച്ചയായിരുന്ന പേളി ബിഗ് ബോസിലൂടെ കുടുംബ പ്രേക്ഷകരുടേയും പ്രിയങ്കരിയായി മാറുകയായിരുന്നു.

  അതീവ സുന്ദരിയായി ഭാവന, നടിയുടെ പുതിയ ചിത്രങ്ങൾ വൈറലാവുന്നു... കാണൂ
  l

  സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷം നാഗ ചൈതന്യയ്ക്ക് നല്ലത്, നടിയുടെ കരിയർ പോകും, പ്രവചനം വൈറൽ

  സിനിമയിലും നടി ചുവട് വെച്ചിട്ടുണ്ട്. പേളിയുടെ ബോളിവുഡ് ചിത്രമായ ലുഡോ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. മികച്ച അഭിപ്രായമായിരുന്നു നടിക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ മിനിസ്ക്രിനിൽ നിന്നും ബിഗ് സ്ക്രീനിൽ നിന്നും മാറി നിൽക്കുകയാണ് പേളി. മകൾ ജനിച്ചതിനെ തുടർന്നാണ് ഇടവേള എടുത്തിരിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാണ് പേളി. സ്വന്തമായി യുട്യൂബ് ചാനലുള്ള താരം അതിന്റെ ജോലികളുമായി മുന്നോട്ട് പോവുകയാണ്. മകൾ നിലയുടെ കാര്യങ്ങൾ നോക്കുന്നതും പേളി തന്നെയാണ് . കരിയറും ജീവിതവും ഒരുപോലെ കൊണ്ടു പോകുന്ന പേളി ഒരു മാത്യകയാണെന്നാണ് ആരാധകർ പറയുന്നത്.

  മണിക്കുട്ടൻ-ഡിംപൽ പ്രശ്നം, എന്റെ വിശ്വാസം എന്നെ രക്ഷിക്കും, മണിക്കുട്ടന്റെ വാക്കുകൾ ചർച്ചയാവുന്നു

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നില മോളുടെ ആറാം മസത്തെ ആഘോഷമാണ്. യുട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കൂടാതെ പേളിയേയും ശ്രീനിയേയും കുറിച്ചുള്ള നടി അപർണ്ണ ബാലമുരളിയുടെ വാക്കുകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ഈ കഴിഞ്ഞു പോയ സൈമ പുരസ്കാരദാന ചടങ്ങിൽ മകൾ നിലയ്ക്കൊപ്പമായിരുന്നു പേളി എത്തിയത്. സൈമിയിൽ നിന്ന് നിലക്കൊപ്പമുള്ള പേളിയുടെ ചിത്രം സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലായിരുന്നു പേളിയെ അഭിനന്ദിച്ച് ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിരുന്നു. ഇതിനെ കുറിച്ചാണ് നടി അപർണ്ണ ബാലമുരളിയും വാചാലയാവുന്നത്.

  ഇൻസ്റ്റഗ്രാമിലൂടെയാണ് നടി പേളിയെ കുറിച്ച് വാചാലയായത്. "നിങ്ങൾ ഒട്ടേറെ സ്ത്രീകൾക്ക് പുത്തൻ ഗോളുകൾ സെറ്റ് ചെയ്തു കൊടുക്കുകയാണ്. പേളി നിങ്ങളൊരു പ്രചോദനം തന്നെയാണ്. നിങ്ങളാകുന്ന സൂപ്പർ വുമൺ/ സൂപ്പർ മോമിന് ചിയേഴ്സ്. നീയും ശ്രീനിയും ഈ സമയത്തെ ആസ്വദിക്കുന്നത് കാണുന്നത് തന്നെ പരമാനന്ദം. ഇനിയും ആളുകളെ പ്രചോദിപ്പിക്കു," അപർണ കുറിച്ചു നടിയുടെ വാക്കുകൾ വൈറലായിട്ടുണ്ട്. അപർണ്ണയ്ക്ക് നന്ദി പറഞ്ഞ് പേളിയും ശ്രീനിഷും നന്ദി പറഞ്ഞിട്ടുണ്ട്. കൂടാതെ നടിയുടെ പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. ജനനം മുതലെ നില ബേബി സോഷ്യൽ മീഡിയയിൽ താരം ആയിരുന്നു.

  കുഞ്ഞ് ആറ് മാസം പൂർത്തിയാക്കിയിരിക്കുകയാണ്. പോളിയും ശ്രീനിയും ഇത് ആഘോഷമാക്കിയിരുന്നു. കൂടാതെ ഇതിന്ഡരെ വീഡിയോയും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദിലായിരുന്നു താരങ്ങളുടെ ആഘോഷം. യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്ലാനിങ്ങ് ഇല്ലാതെ പെട്ടെന്നാണ് വീഡിയോ ചെയ്തതെന്നും പേളി പറയുന്നുണ്ട്.ഞങ്ങളുടെ സന്തോഷനിമിഷങ്ങള്‍ യൂട്യൂബിലൂടെ നിങ്ങളുമായി പങ്കുവെക്കാന്‍ കഴിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നല്ല കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.


  പേളിയുടെ ആഘോഷമിങ്ങനെ... ഫ്‌ളൈറ്റ് രാത്രിയായതിനാല്‍ അതിന് മുന്‍പുള്ള സമയം ചെലവഴിക്കാനായി ഞങ്ങളൊരു മാളിലേക്ക് പോവുകയാണ്.. പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ലാതെ ചെയ്ത വീഡിയോയാണ് ഇത്. നിലുമ്മയ്ക്ക് 6 മാസം തികഞ്ഞ സന്തോഷവുമുണ്ട്. അതൊക്കെ കൂടിയായാണ് ഞങ്ങള്‍ മാളിലൊക്കെ പോയി ചില്‍ ചെയ്യാമെന്ന് കരുതിയത്. ഫസ്റ്റ് ബര്‍ത്ത് ഡേയാണ് ഞങ്ങള്‍ ശരിക്കും ആഘോഷിക്കാന്‍ പോവുകയാണെന്നും പേളിയും ശ്രീനിയും വീഡിയോയിൽ പറയുന്നു. നാളുകള്‍ക്ക് ശേഷമാണ് ഇത്രയും ആളുകളെയൊക്കെ കാണുന്നതെന്നും താരം പറയുന്നു. മാളില്‍ പോയിട്ടും കുറേക്കാലമായി. ഹൈദരാബാദ് ബിരിയാണി കഴിക്കണമെന്നും പേളി പറഞ്ഞിരുന്നു. ഫുഡ് കഴിച്ച് രസകരമായ ഗെയിമുകളൊക്കെ കളിച്ചായിരുന്നു പേളിയും ശ്രീനിയും മകളുടെ ആറ് മാസം ആഘോഷിച്ചത്. എല്ലാതവണത്തേയും പോലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  വീഡിയോ കാണാം; കടപ്പാട് (പേളിമാണി യുട്യൂബ് ചാനൽ)

  Read more about: pearle maaney
  English summary
  Bigg Boss Malayalam e Pearle maaney And Srinish celebrate Daughter Nila's Half Year Birthday,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X