For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ക്ക് അവളെ പഴയത് പോലെ തിരിച്ചുകിട്ടി, അമൃതയുടെ പിറന്നാള്‍ ചിത്രങ്ങളുമായി അഭിരാമി സുരേഷ്‌

  |

  ബിഗ് ബോസ് രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞ ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ബിഗ് ബോസില്‍ അവസാനം വരെ പിടിച്ചുനിന്ന ശേഷമാണ് ഇരുവരും തിരിച്ചെത്തിയത്. 75ാം എപ്പിസോഡിലാണ് ബിഗ് ബോസ് രണ്ടാം സീസണ്‍ കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് അമൃതയും അഭിരാമിയും എപ്പോഴും എത്താറുണ്ട്. അമൃതംഗമയ ബാന്‍ഡിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഗായികമാരാണ് ഇരുവരും.

  ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

  ഐഡിയ സ്റ്റാര്‍ സിംഗര്‍ സമയം മുതലാണ് അമൃത സുരേഷ് എല്ലാവര്‍ക്കും സുപരിചിതയായത്. പിന്നീട് പിന്നണി ഗായികയായി മലയാള സിനിമയിലും തുടക്കം കുറിച്ചു ഗായിക. നടന്‍ ബാലയുമായുളള വിവാഹ ശേഷമായിരുന്നു അമൃത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നീട് 2019ല്‍ ഇരുവരും വിവാഹ മോചിതരായി. അമൃത സുരേഷിന് പുറമെ പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തികയും സോഷ്യല്‍ മീഡിയയിലെ താരമാണ്.

  മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അമൃത എപ്പോഴും എത്താറുണ്ട്. യൂടൂബ് ചാനലിലാണ് പുതിയ വീഡിയോസുമായി അമൃതയും അഭിരാമിയും എത്താറുളളത്. ഹലോ കുട്ടിച്ചാത്തന്‍ പരമ്പരയുടെ സമയം മുതല്‍ അമൃതയുടെ സഹോദരി അഭിരാമി എല്ലാവര്‍ക്കും സുപരിചിതയാണ്. അഭിരാമി പിന്നീട് അവതാരകയായും സിനിമകളില്‍ അഭിനയിച്ചും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. വിവാഹ മോചിതയായ അമൃതയ്ക്ക് പിന്തുണയുമായി ഒപ്പം നിന്നത് അഭിരാമിയാണ്.

  താരസഹോദരിമാരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും എപ്പോഴും വൈറലാകാറുണ്ട്. അതേസമയം അമൃതയെ കുറിച്ചുളള അഭിരാമിയുടെ എറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അമൃതയുടെ പിറന്നാള്‍ ആഘോഷമാക്കിയ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അഭിരാമിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം അമൃതയുടെ സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

  അദ്ദേഹത്തിന്‌റെ പ്രകടനം അത്ഭുതപ്പെടുത്തി, ക്ഷീണിച്ചതായോ ഡയലോഗ് തെറ്റിക്കുന്നതായോ കണ്ടിട്ടില്ല: പൃഥ്വിരാജ്‌

  ഒരുപാട് കാലം നീണ്ട സങ്കടങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ക്ക് അമൃതയെ പഴയതുപോലെ തിരിച്ചുകിട്ടി എന്നും ആ പുഞ്ചിരി മടങ്ങി എത്തി എന്നുമാണ് ചേച്ചിയുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി കുറിച്ചത്. ഒപ്പം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെ കുറിച്ചും അഭിരാമി തന്‌റെ കുറിപ്പില്‍ പറയുന്നുണ്ട്.

  മമ്മൂക്കയുടെയും ലാലേട്ടന്‌റെയും ഡേറ്റ് ഒരുമിച്ച് കിട്ടിയാല്‍ ആരുടെ പടം ചെയ്യും, ഒമര്‍ ലുലുവിന്‌റെ മറുപടി

  അമൃതയുടെ ജന്മദിനത്തില്‍ അഭിരാമി ഒരുക്കിയ സ്‌പെഷല്‍ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചേച്ചിയുടെ രസകരമായ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ചേര്‍ത്താണ് അഭിരാമി പിറന്നാള്‍ സമ്മാനമായി വീഡിയോ ഒരുക്കിയത്. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുളള ഗായികമാരാണ് അമൃതയും അഭിരാമിയും. പാട്ട് വീഡിയോകളുമായും അമൃതയും അഭിരാമിയും എത്താറുണ്ട്.

  പിന്നണി ഗാനരംഗത്ത് സജീവമാണ് അമൃത. എറ്റവുമൊടുവിലായി ജൂണ്‍, സുല്ല്, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളില്‍ പാടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു ഗായിക. കൂടാതെ മ്യൂസിക്ക് വീഡിയോസും നിരവധി ആല്‍ബങ്ങളും അമൃതയുടെയും അഭിരാമിയുടെയും പുറത്തിറങ്ങിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 100 ഡേയ്‌സ് ഓഫ് ലവിലെ അഭിരാമിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുലുമാല്‍, ബിവെയര്‍ ഓഫ് ഡോഗ്‌സ്, ക്രോസ് റോഡ് തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.

  അഭിഷേകില്‍ കണ്ട മികച്ച ഗുണങ്ങള്‍ പറഞ്ഞ് ഐശ്വര്യ റായ്, പ്രിയതമനെ കുറിച്ച് മനസുതുറന്ന് നടി

  bigg boss fame rajit and team's reunion | FilmiBeat Malayalam

  ചിത്രങ്ങള്‍ കാണാം

  English summary
  bigg boss malayalam fame amrutha suresh's birthday celebration pictures goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X