For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപി വാങ്ങി തന്ന ഡ്രസ്സിട്ട് വന്ന അമൃതയെ ഞാനിന്നും ഓര്‍ക്കുന്നു; അമൃത സുരേഷിനെ കുറിച്ച് ആരാധിക

  |

  സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്. മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു. റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന്‍ ബാലയെ അവിടെ നിന്നും കണ്് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു. എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.

  ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍. സഹോദരി അഭിരാമിയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡും തുടങ്ങിയിരുന്നു. ഈ ബാന്‍ഡിനൊപ്പം പ്രവര്‍ത്തിക്കുകയാണ് അമൃത. ഇടക്കാലത്ത് സഹോദരിമാര്‍ ബിഗ് ബോസിലും മത്സരാര്‍ഥികളായി പങ്കെടുത്തു.

  ഇപ്പോഴിതാ ഒരു രാജകുമാരിയെ പോലെ ഒരുങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അമൃത. ലോക്ഡൌൺ കാലത്ത് നിരവധി ഫോട്ടോഷൂട്ട് അമൃതയും സഹോദരി അഭിരാമിയും ചേർന്ന് നടത്തിയിരുന്നു. ഇപ്പോൾ വീണ്ടും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി നിരവധി പേരും എത്തി. എന്നാല്‍ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയെ കുറിച്ച് വാതോരാതെ സംസാരിച്ച ഒരു ആരാധികയുടെ കമന്റ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

  'കുഞ്ഞേ 2007 ലെ സ്റ്റാര്‍ സിംഗറില്‍ ആണ് ആദ്യമായി ഞാന്‍ കാണുന്നത് ഓരോ എപ്പിസോഡും വിടാതെ കാണുമായിരുന്നു. ആ എനര്‍ജെറ്റിക്ക് ആയ ശബ്ദം കുറെ സ്വാധീനിച്ചിരുന്നു. ഇടയ്ക്ക് കുഞ്ഞു അഭിരാമി സ്റ്റേജില്‍ വന്നതും ഒക്കെ നല്ല ഓര്‍മയുണ്ട്. ഒടുവില്‍ അമൃത സംസാരിച്ച ആ എപ്പിസോഡ്. എനിക്ക് ഈ ഡ്രസ്സ് വാങ്ങി തന്നത് സുരേഷ് ഗോപി സാര്‍ ആണ് എന്നും അദ്ദേഹത്തിന്റെ ഭാര്യ സെലക്ട് ചെയ്ത ഡ്രസ്സ് ആണ് എന്നും പറഞ്ഞു.

  ഒടുവില്‍ ബാല അതിഥി ആയി എത്തിയ എപ്പിസോഡുകള്‍. തുടര്‍ന്ന് എലിമിനേഷന്‍ ടൈമില്‍ പുറത്തായപ്പോള്‍ 'എനിക്ക് ഒരു എസ്എംഎസ് എങ്കിലും അയക്കാമായിരുന്നില്ലേ 'എന്നു ചോദിച്ചു പൊട്ടി കരഞ്ഞതും അമൃതയുടെ അമ്മ ബോധം കെട്ടു വീണതും ഒക്കെ ഓര്‍മ്മയുണ്ട്. നേരിട്ട് അറിയില്ല കുട്ടിയെ എങ്കിലും ഒടുവില്‍ ബാലയോടൊപ്പം ലൈഫ് തുടങ്ങിയതും കണ്ടു. പിന്നീടുള്ളത് നിങ്ങളുടെ പേഴ്‌സണല്‍ ഇഷ്യൂസ്. ഒരു കുഞ്ഞനിയത്തിയോടായി പറയുന്ന പോലെയേ ഉള്ളു.

  bigg boss fame rajit and team's reunion | FilmiBeat Malayalam

  ഉള്ളില്‍ ഒരുപാട് സംഗീതം കൊണ്ട് നടക്കുന്ന കുട്ടിയല്ലേ. സംഗീതം ആരെയും ഒരു വിധത്തിലും കഷ്ടം കൊടുത്തതായി കേട്ടിട്ടില്ല എത്രയൊക്കെ ബോള്‍ഡ് ആയി എന്നു പറഞ്ഞാലും നമ്മുടെയൊക്കെ ഉള്ളില്‍ ഒരു ദുഃഖം ഒളിഞ്ഞു കിടക്കും. ഒന്നു മാത്രം പറയട്ടെ.. ആരെയും ഇമ്പ്രെസ്സ് ചെയ്യാനോ, പക വീട്ടനോ ഉള്ളത് ആകരുത് ജീവിതം. സംഗീതം എന്നും കൂടെയുണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ'എന്നുമാണ് ആരാധിക അമൃതയോട് സ്‌നേഹത്തോടെ പറയുന്നത്.

  English summary
  Bigg Boss Malayalam Fame Amrutha Suresh Shared Her Stylish Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X