For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്‍കുട്ടിയായതിന് ശേഷം സുരക്ഷയെ കുറിച്ച് ശ്രദ്ധാലുവാണ്; ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ലെന്ന് അഞ്ജലി

  |

  പേരന്‍പ് എന്ന സിനിമയിലൂടേയും ബിഗ് ബോസ് മലയാളം സീസണ്‍ 1ലൂടേയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അഞ്ജലി അമീര്‍. അഭിനയത്തോടൊപ്പം തന്നെ യാത്രകളേയും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അഞ്ജലി. ദുബായിയും വയനാടും അഞ്ജലിയുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. ഒറ്റയ്ക്കുള്ള യാത്രകളേക്കാള്‍ കൂട്ടുകാര്‍ക്കൊപ്പമുള്ള യാത്രകളാണ് അഞ്ജലിയ്ക്ക് ഇഷ്ടം.

  കടലിനെ തോല്‍പ്പിക്കും അഴകില്‍ ദീപിക; കിടിലന്‍ ഫോട്ടോഷൂട്ട് കാണാം

  ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അഞ്ജലി ഇതിനോടകം യാത്ര നടത്തിയിട്ടുണ്ട്. ഇതിനിടെ ഹിമാലയന്‍ യാത്ര പൂര്‍ത്തിയാക്കാനാകാതെ മടങ്ങേണ്ടി വരികയും ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രകളെക്കെ മുടങ്ങിയിരിക്കുകയാണ്. എല്ലാം മാറുമ്പോള്‍ വീണ്ടും യാത്രകള്‍ നടത്തണമെന്നാണ് അഞ്ജലിയുടെ ആഗ്രഹം. യാത്രകളെ കുറിച്ചുള്ള തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം അഞ്ജലി മനസ് തുറക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ് തുറന്നത്.

  ഒറ്റയ്ക്ക് യാത്ര നടത്താന്‍ താല്‍പര്യമില്ലെന്നാണ് അഞ്ജലി പറയുന്നത്. അതിന് എന്റേതായ കാരണങ്ങളുണ്ട്. ഒന്ന്, ഞാന്‍ പെണ്‍കുട്ടിയായതിനുശേഷം സുരക്ഷയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവാണ്. ഒറ്റയ്ക്ക് എവിടേക്കെങ്കിലും പോകുന്നത് എന്നെ സംബന്ധിച്ച് നടക്കുന്ന കാര്യമല്ല. സോളോ ട്രിപ്പ് നടത്തുന്ന ഒത്തിരിപ്പേരുണ്ട്. എനിക്ക് യാത്രയ്ക്ക് കൂട്ട് വേണം, സുരക്ഷിതമായി യാത്ര പോകണമെന്നാണ് അഞ്ജലി പറയുന്നത്.

  തങ്ങള്‍ നടത്താനിരുന്ന ഹിമാലയന്‍ യാത്രയെ കുറിച്ചും അഞ്ജലി മനസ് തുറന്നു. ഈ വര്‍ഷം ആദ്യമായിരുന്നു ഹിമലായന്‍ യാത്ര പ്ലാന്‍ ചെയ്തത്. ഫെബ്രുവരിയില്‍ നല്ല തണുപ്പുണ്ടായിരുന്ന സമയത്തായിരുന്നു. 12 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. തങ്ങളുടെ സംഘം കശ്മീര്‍ വരെ പോയെന്നും എന്നാല്‍ കൂടെയുണ്ടായിരുന്ന പ്രായമായവര്‍ക്ക് അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും വന്നതോടെ നിര്‍ത്തി മടങ്ങി വരികയായിരുന്നു. അല്ലെങ്കില്‍ മണാലിയും നേപ്പാളുമെല്ലാം കാണേണ്ടതായിരുന്നുവെന്നും താരം പറയുന്നു.

  തന്റെ പ്രിയപ്പെട്ട ഇടങ്ങളായി അഞ്ജലി പറയുന്നത് വയനാടും ദുബായിയുമാണ്. ഓരോ പ്രാവശ്യം കാണുമ്പോഴും ഓരോ മുഖമാണ് ദുബായിക്കും വയനാടിനുമെന്നാണ് അഞ്ജലി പറയുന്നത്. എത്ര കണ്ടാലും മതി വരാത്ത സൗന്ദര്യമാണെന്നും അഞ്ജലി പറയുന്നു. എത്ര ആസ്വദിച്ചാലും മടുക്കാത്ത കാഴ്ചകളും അനുഭവങ്ങളും ഈ രണ്ട് സ്ഥലങ്ങളും നല്‍കുമെന്നും അഞ്ജലി പറയുന്നു. രണ്ടാം ലോക്ക്ഡൗണിന് മുമ്പായിരുന്നു അഞ്ജലി ദുബായിയില്‍ പോയത്. ഒരിക്കല്‍ പോയി കണ്ടു വരുന്ന കാഴ്ചയായിരിക്കില്ല അടുത്ത യാത്രയില്‍ ആസ്വദിക്കാനാവുക അഞ്ജലി പറയുന്നു.

  Anjali Ameer Live video claims she was threatened | Oneindia Malayalam

  ഇന്ത്യയില്‍ പലയിടത്തും അഞ്ജലി യാത്ര ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് പഞ്ചാബും കശ്മീരും ഡല്‍ഹിയുമാണ്. അവിടുത്തെ കാലാവസ്ഥയും ഭക്ഷണവുമൊക്കെ കിടുവാണെന്നാണ് അഞ്ജലി പറയുന്നത്. താനൊരു ഫൂഡിയാണെന്നും പുതിയ സ്ഥലത്തെ വിഭവങ്ങളുടെ തനതു വിഭവങ്ങളുടെ രുചിയറിയാന്‍ ശ്രമിക്കാറുണ്ടെന്നും അഞ്ജലി പറയുന്നു. പഞ്ചാബില്‍ കിടു സൂപ്പുകള്‍ കിട്ടുമെന്നും താരം പറയുന്നു.

  തനിക്കൊരു സ്വപ്‌നമുണ്ടെന്നും അഞ്ജലി പറയുന്നു. തന്റെ ഡ്രീം ഡെസ്റ്റിനേഷന്‍ ആയി അഞ്ജലി പറയുന്ന പേര് ജര്‍മനിയാണ്. മഴവില്ല് എന്ന സിനിമ കണ്ടത് മുതലുള്ള ആഗ്രഹമാണ് അവിടെ പോകണമെന്നതെന്ന് അഞ്ജലി പറയുന്നത്. അവിടുത്ത തെരുവുകളും നഗരവഴിത്താരകളും പ്രകൃതി രമണീയമായ സ്ഥലങ്ങളുമെല്ലാം കാണാന്‍ ആഗ്രഹമുണ്ടെന്ന് താരം പറയുന്നു. ഒരുനാള്‍ താന്‍ അവിടെ പോകുമെന്നും അഞ്ജലി പറയുന്നു.

  Read more about: anjali ameer
  English summary
  Bigg Boss Malayalam Fame Anjali Ameer Opens Up About Her Travel Experiences, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X