For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്റെ ഏറ്റവും വലിയ പേടി എന്താണെന്ന് പറഞ്ഞ് ആര്യ; പെണ്‍കുട്ടിയുടെ അമ്മയായതിന് ശേഷമുള്ള അനുഭവത്തെ കുറിച്ചും നടി

  |

  ബഡായ് ബംഗ്ലാവിലൂടെ വമ്പന്‍ ജനപ്രീതി നേടി എടുത്ത ആര്യ ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ഥിയായിരുന്നു. ബിഗ് ബോസില്‍ വന്നതിന് ശേഷം ആര്യയ്ക്ക് ചില വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും വിലയൊരു ആരാധക പിന്‍ബലം ഉണ്ടായിരുന്നു. ആര്യയെ പോലെ തന്നെ ഏകമകള്‍ റോയയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

  സിംപിൾ സ്റ്റൈലിൽ നടി ത്വേജസി മഡിവാദ, പുത്തൻ ഫോട്ടോസ് കാണാം

  സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള ആര്യ വീണ്ടും എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയിലൂടെ ആരാധകരുടെ പല ചോദ്യങ്ങള്‍ക്കമുള്ള രസകരമായ മറുപടിയാണ് പറഞ്ഞത്. ഒപ്പം ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് എന്താണെന്നും ആര്യ പറയുന്നു.

  ആര്യയും രമേഷ് പിഷാരടിയും അടക്കം പഴയ താരങ്ങളുമായി ബഡായ് ബംഗ്ലാവ് തിരിച്ച് വരുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ആര്യയുടെ മറുപടി. ഏതെങ്കിലും ഒരു സാഹചര്യത്തില്‍ പേര് മാറ്റാനുള്ള അവസരം ലഭിച്ചാല്‍ ഏത് പേരായിരിക്കും ഇടുക എന്നും അതിന്റെ അര്‍ഥം എന്താണെന്നമായിരുന്നു അടുത്ത ചോദ്യം. എന്റെ പേരിനെ ഞാന്‍ സ്‌നേഹിക്കുന്നു. എന്റെ ഐഡന്റിറ്റിയാണ് ഈ പേര്. എന്റെ രക്തം എനിക്ക് സമ്മാനിച്ചതാണ്. എന്ത് കാരണത്തിന്റെ പേരിലാണെങ്കിലും അത് മാറ്റാന്‍ തയ്യാറല്ല.

  മാതാപിതാക്കള്‍ സ്ട്രീക്ട് ആണെന്നും ടീനേജ് കൂളാക്കാന്‍ എന്തേലും ഉപായം പറഞ്ഞ് തരണമെന്നുമാണ് ഒരു ആരാധിക ആര്യയോട് ചോദിച്ചത്. 'നിങ്ങളുടെ മാതാപിതാക്കള്‍ എന്ത് കൊണ്ടാണ് സ്ട്രീക്ട് ആയതെന്ന് ഒരു പെണ്‍കുട്ടിയുടെ അമ്മ ആയതിന് ശേഷം എനിക്ക് മനസിലാവും. ഇപ്പോള്‍ നമ്മുടെ ചുറ്റും നടക്കുന്ന ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുത്തുന്നതാണ്. മാതാപിതാക്കള്‍ കൂടുതല്‍ സ്ട്രീക്ട് ആവുന്നത് നിങ്ങളെ സംരക്ഷിക്കുന്നതാണെന്ന് നിങ്ങളാദ്യം മനസിലാക്കണമെന്നും ആര്യ പറയുന്നു.

  ഞാനിപ്പോള്‍ സമ്മര്‍ദ്ദം ഇല്ലാത്ത ജീവിതമാണ് മിസ് ചെയ്യുന്നത്. നാളെയെ കുറിച്ച് ചിന്തിക്കുന്നില്ല. എന്നെ നന്നായി നോക്കിയ മാതാപിതാക്കളോട് നന്ദി പറയുകയാണ്. ഇപ്പോള്‍ ഞാനും ഒരു പാരേന്റ് ആണ്. എന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടി നിരവധി ഉത്തരവാദിത്വങ്ങള്‍ നോക്കേണ്ടതുണ്ട്. അവരെ എല്ലാവരെയും സന്തോഷത്തിലാക്കണം. ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു കാലഘട്ടം കൂടിയാണിത്. അത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. കൂട്ടത്തില്‍ അച്ഛനെ ഒത്തിരി മിസ് ചെയ്യുന്നു.

  മകളെ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാന്‍ നോക്കിയിട്ട് അടിപൊളി ഡിമാന്റ് ഉള്ള ഫീല്‍ഡ് അതാണ്. ഒരു ദിവസം മൂന്ന് ബ്രൈഡിനെ കിട്ടിയാല്‍ പൊളിക്കും. വൗ അടിപൊളി അമ്മ അല്ലേ എന്ന് തമാശയാണെന്ന് സൂചിപ്പിച്ച് ആര്യ പറയുന്നു. എന്നാല്‍ കരിയറില്‍ എന്ത് തിരഞ്ഞെടുക്കണമെന്ന് മകള്‍ക്ക് അവളുടേതായ സ്വതന്ത്ര്യം ഉണ്ട്. ഭാവിയില്‍ അവളത് തിരഞ്ഞെടുത്ത് കഴിയുമ്പോള്‍ കൊടുക്കേണ്ട പിന്തുണയും മാര്‍ഗനിര്‍ദ്ദേശങ്ങളും ഞാന്‍ നല്‍കും.

  ഈ ബിഗ്ഗ്‌ബോസിൽ എന്നെ ഞെട്ടിച്ച താരങ്ങൾ ഇവർ | Arya Babu Exclusive Interview | Filmibeat Malayalam

  എന്റെ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട് പോകുന്നതാണ് ഏറ്റവും വലിയ പേടി. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാര്യങ്ങളിലൊന്ന് മുപ്പതാമത്തെ ജന്മദിനമായിരുന്നു. ഒരു ആഘോഷങ്ങളുമില്ലാതെ ഒരു നരകം പോലെ ആയിരുന്നു അത്. മറ്റൊരു ദിവസം ആ ജന്മദിനം വീണ്ടും ഉണ്ടാവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.അന്ന് സാധാരണ ഒരു ദിവസം പോലെ എന്റെ മകള്‍ക്കൊപ്പം വീട്ടിലായിരുന്നു ഞാന്‍ എന്നും ആര്യ പറയുന്നു.

  Read more about: arya ആര്യ
  English summary
  Bigg Boss Malayalam Fame Arya Opens Up Being A Single Mother And About Her Biggest Fear
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X