For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളുടെ അച്ഛനും മുന്‍ ഭര്‍ത്താവുമായ രോഹിത്തും ആശംസ അറിയിച്ചു; പുതിയ സന്തോഷം പങ്കുവെച്ച് നടി ആര്യ

  |

  ബഡായ് ബംഗ്ലാവ് എന്ന പരിപാടിയില്‍ ഉണ്ടായിരുന്നതോടെ ബഡായ് ആര്യ എന്ന പേരിലാണ് നടി ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടി ആര്യയ്ക്ക് കൂടുതലും വിമര്‍ശനങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ആര്യയുടെ ജന്മദിനാഘോഷങ്ങളെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു പുറത്ത് വന്നത്. മകള്‍ റോയയ്ക്കും കുടുംബത്തിനൊപ്പമായിരുന്നു ആര്യയുടെ ആഘോഷം.

  പിന്നാലെ ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞ് നടി എത്തി. മുന്‍ ഭര്‍ത്താവായ രോഹിത് ആശംസകള്‍ അറിയിച്ചോ എന്ന് തുടങ്ങി ആര്യ അവതാരകയാവുന്ന പുതിയ പരിപാടിയെ കുറിച്ച് വരെയുള്ള കാര്യങ്ങള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമെന്ന വിധത്തില്‍ ആര്യ പറഞ്ഞിരിക്കുകയാണ്. വിശദമായി വായിക്കാം...

   arya-photos

  'നിങ്ങള്‍ പണക്കാരി ആണോ എന്നൊരാള്‍ ആര്യയോട് ചോദിച്ചിരുന്നു. തീര്‍ച്ചയായും ഞാന്‍ അങ്ങനെ ഒരാള്‍ ആണെന്ന് നടി മറുപടി പറയുകയും ചെയ്തു. 'കാരണം തനിക്ക് വളരെ മനോഹരമായൊരു കുടുംബം ഉണ്ട്. എല്ലാ ദിവസവും കഴിക്കാനുള്ള ഭക്ഷണം ലഭിക്കുന്നുണ്ട്. അതിരുകളില്ലാത്തെ ഓരോ ദിവസവും എന്നെ സ്‌നേഹിക്കാന്‍ നിരവധി പേരുണ്ട്. ഈ ദിവസങ്ങളില്‍ ഞാന്‍ വളെര സമാധാനത്തോടെയാണ് ഉറങ്ങുന്നതും. അങ്ങനെ നോക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഢംബരത്തിലാണ് ഞാനുള്ളതെന്നും ആര്യ പറയുന്നു.

  റോയ ബേബിയുടെ പിതാവ് ആര്യയെ പിറന്നാളിന് ആശംസ അറിയിച്ച് വിളിച്ചിരുന്നോ എന്നും ഒരാള്‍ ചോദിച്ചിരുന്നു. തീര്‍ച്ചയായും അദ്ദേഹമത് ചെയ്തു. മാത്രമല്ല ഒരിക്കല്‍ പോലും ആ കാര്യത്തിലൊരു തെറ്റ് വരുത്താന്‍ അദ്ദേഹം ശ്രമിക്കാറില്ലെന്നും ആര്യ കൂട്ടി ചേര്‍ത്തു. മുന്‍ ഭര്‍ത്താവുമായി ഇപ്പോഴും താന്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് അടുത്തിടെയും ആര്യ വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് എന്ന സ്ഥാനം മാറിയെങ്കിലും മകള്‍ റോയയുടെ പിതാവിന്റെ സ്ഥാനം എന്നും അദ്ദേഹത്തിനാണ്. ആര്യയുടെ വീട്ടിലെ വിശേഷങ്ങള്‍ക്കെല്ലാം ഭര്‍ത്താവ് രോഹിത് പങ്കെടുക്കുന്നതും പതിവാണ്.

   arya-photos

  അതേ സമയം ഇത്തവണ ആര്യയുടെ ജന്മദിനത്തിന് വീണ അടക്കമുള്ള ആര്യയുടെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമായവരെ കാണാത്തതിനെ കുറിച്ചും ചോദ്യങ്ങള്‍ വന്നിരുന്നു. 'കഴിഞ്ഞ തവണ വീണയടക്കമുള്ളവര്‍ ചേര്‍ന്നൊരു സര്‍പ്രൈസ് ആണ് തനിക്ക് തന്നത്. ഞാന്‍ പ്ലാന്‍ ചെയ്ത പാര്‍ട്ടിയോ സെലിബ്രേഷനോ ഒന്നും അല്ലായിരുന്നു. എനിക്ക് അവര്‍ തന്ന സര്‍പ്രൈസ് ആണ് കഴിഞ്ഞ വര്‍ഷം നിങ്ങള്‍ കണ്ട ബെര്‍ത്ത് ഡേ. വീണയും എലീനയും ഫുക്രുവും ചേര്‍ന്നായിരുന്നു അത് ചെയ്തത്. ഇത്തവണ എനിക്ക് സര്‍പ്രൈസ് തന്നത് എന്റെ നാട്ടിലുള്ള സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ്. ഒരിക്കലും എന്റെ ബെര്‍ത്ത് ഡേ യ്ക്ക് ഞാനൊന്നും പ്ലാന്‍ ചെയ്യാറില്ല. എല്ലായിപ്പോഴും സുഹൃത്തുക്കളാണ് പ്ലാന്‍ ചെയ്യുന്നത്. അതാണ് നിങ്ങള്‍ കാണുന്നതും.

  വിവാഹശേഷവും ഭരതനും ശ്രീവിദ്യയും പ്രണയിച്ചു; അന്ന് താൻ കരഞ്ഞു, ശങ്കരാടിയെ വിവാഹം കഴിച്ച കഥ വേറെയും കെപിഎസി ലളിത

  സ്റ്റാര്‍ട്ട് മ്യൂസിക് എന്ന പരിപാടിയുടെ പുതിയ സീസണില്‍ ആര്യ ഇല്ലായിരുന്നു. കഴിഞ്ഞ സീസണുകളില്‍ അവതാരകയുടെ റോളിലെത്തിയത് ആര്യ ആയിരുന്നെങ്കിലും ഇത്തവണ അനൂപ് കൃഷ്ണനും സുചിത്ര നായരുമാണ് അവതാരകര്‍. ആര്യയെ ഒഴിവാക്കിയതാണോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ വന്നിരുന്നെങ്കിലും മറ്റൊരു പരിപാടിയുമായി താന്‍ ഏഷ്യാനെറ്റിനൊപ്പം ഉണ്ടാവുമെന്ന് ആര്യ അറിയിച്ചിരിക്കുകയാണ്. പുതിയ പ്രോഗ്രാമിന്റെ പേര് വാല്‍ക്കണ്ണാടി എന്നാണ്. മുന്‍പ് ഏഷ്യാനെറ്റില്‍ ഉണ്ടായിരുന്ന വാല്‍ക്കണ്ണാടി എന്ന പരിപാടിയുടെ ഏകദേശമുള്ള രൂപമാണ് ഇനി ആരംഭിക്കാന്‍ പോവുന്നതും. പക്ഷേ പഴയ ഫോര്‍മാറ്റില്‍ നിന്നും ഒത്തിരി മാറ്റം ഉണ്ടാവുമെന്ന് കൂടി ആര്യ സൂചിപ്പിക്കുന്നു.

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും സ്റ്റാർട്ട് മ്യൂസിക് എന്ന പരിപാടിയിലും ആരാധകരെ നേടി എടുക്കാൻ സാധിച്ചു. പുതിയ പരിപാടിയും ആര്യയുടെ കരിയറിൽ മികച്ചതായിരിക്കുമെന്നാണ് ഫാൻസ് പറയുന്നത്.

  Read more about: arya ആര്യ
  English summary
  Bigg Boss Malayalam Fame Arya Opens Up True Love Exists & Ex-Husband Birthday Wishes To Roya, QA Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X